Home> Movies
Advertisement

Bigg Boss Season 4: ഇതാണ് ബി​ഗ് ബോസ്! ആ ശബ്ദത്തിന് ഉടമ; ബി​ഗ് ബോസ് ആരെന്ന് വെളിപ്പെടുത്തി ജാസ്മിനും നിമിഷയും

'ദി ബി​ഗ് ബോസ്' എന്ന ക്യാപ്ഷനോടെയാണ് ജാസ്മിൻ ഫോട്ടോ പങ്കുവച്ചിട്ടുള്ളത്. ബി​ഗ് ബോസിനൊപ്പം നിന്ന് സി​ഗരറ്റ് വലിക്കുന്ന ഫോട്ടോയാണ് ജാസ്മിൻ സ്റ്റോറി ആക്കിയിട്ടുള്ളത്.

Bigg Boss Season 4: ഇതാണ് ബി​ഗ് ബോസ്! ആ ശബ്ദത്തിന് ഉടമ; ബി​ഗ് ബോസ് ആരെന്ന് വെളിപ്പെടുത്തി ജാസ്മിനും നിമിഷയും

അങ്ങനെ ബി​ഗ് ബോസ് സീസൺ 4ഉം അവസാനിച്ചു. വിജയിയെയും പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിലടക്കം ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. എന്നാൽ മത്സരാർഥികൾ എല്ലാം അവരവരുടെ ജീവിതത്തിലേക്ക് തിരികെ മടങ്ങി കഴിഞ്ഞു. ഒത്തുകൂടലും ആഘോഷവുമൊക്കെയായി അവരെല്ലാം തന്നെ അടിച്ചു പൊളിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. അതിനിടെ ജാസ്മിന്റെയും നിമിഷയുടെയും ഒരു ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയും വൈറലായിക്കൊണ്ടിരിക്കുകയാണ്. 

ആരാണ് ഈ ബി​ഗ് ബോസ്? ആ ​ഗാംഭീര്യം നിറഞ്ഞ ശബ്ദത്തിന്റെ ഉടമയെ ഒന്ന് കാണാൻ പറ്റുമോ? ബി​ഗ് ബോസ് കാണാൻ എങ്ങനെയിരിക്കും? എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾ ബി​ഗ് ബോസിനെ കുറിച്ച് പ്രേക്ഷകർ ചോദിച്ചിട്ടുണ്ട്. ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം തരുന്നതാണ് ജാസ്മിന്റെയും നിമിഷയുടെയും ഇൻസ്റ്റാ​ഗ്രാം സ്റ്റോറികൾ. ബി​ഗ് ബോസിനൊപ്പമുള്ള ഫോട്ടോ ആണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. 'ദി ബി​ഗ് ബോസ്' എന്ന ക്യാപ്ഷനോടെയാണ് ജാസ്മിൻ ഫോട്ടോ പങ്കുവച്ചിട്ടുള്ളത്. ബി​ഗ് ബോസിനൊപ്പം നിന്ന് സി​ഗരറ്റ് വലിക്കുന്ന ഫോട്ടോയാണ് ജാസ്മിൻ സ്റ്റോറി ആക്കിയിട്ടുള്ളത്. 

Also Read: ''ദിൽഷ ബി​ഗ് ബോസ് മലയാളം സീസൺ 4ന്റെ വിന്നർ ആയിരിക്കുന്നു''; സാബുമോന്റെ പ്രതികരണം വൈറലാകുന്നു

'ദി വോയിസ്', 'സോറി ബി​ഗ് ബോസ് നിങ്ങളെ കുറെ തെറി വിളിച്ചിട്ടുണ്ട്' എന്നിങ്ങനെ ക്യാപ്ഷനുകളോടെയുള്ള രണ്ട് ചിത്രങ്ങൾ നിമിഷയും പങ്കുവച്ചു. ഈ ചിത്രങ്ങൾ ബി​ഗ് ബോസ് ഫേസ്ബുക്ക് ​ഗ്രൂപ്പുകളിലും വൈറലാകുകയാണ്. നിരവധി കമന്റുകൾ ചിത്രത്തിന് ലഭിക്കുന്നുണ്ട്. ഇത് മുരളി ​ഗോപിയല്ലേ എന്നായിരുന്നു ഒരാളുടെ കമന്റ്. മുരളി ​ഗോപിയുടെ അത്രയും പൊക്കവും വണ്ണവും തലയിൽ ഒരു തൊപ്പിയുമൊക്കെ ബി​ഗ് ബോസ് വെച്ചിട്ടുണ്ട്. അത് കണ്ടാൽ പെട്ടെന്ന് അങ്ങനെ തോന്നിപോകും. ഇടി മുഴക്കത്തിന്റെ സൗണ്ട് ഉള്ള ആൾ തുടങ്ങി നിരവധി കമന്റുകൾ ഉണ്ട്. 

Bigg Boss: സീസൺ 4 കഴിഞ്ഞു, ഇനി ബിബി അൾട്ടിമേറ്റ്! അപ്പോൾ സീസൺ 5? ബി​ഗ് ബോസ് ​ഗ്രൂപ്പുകളിലെ അടുത്ത ചർച്ച വിഷയം

ബി​ഗ് ബോസ് മലയാളം സീസൺ 4 അവസാനിച്ചു. സീസൺ 4 ടൈറ്റിൽ വിന്നർ ആയത് ദിൽഷ പ്രസന്നൻ ആണ്. മലയാളം ബി​ഗ് ബോസിലെ ആദ്യത്തെ വനിത വിജയി ആണ് ദിൽഷ. ഈ 100 ദിവസം മത്സരാർഥികളെ പോലെ തന്നെ ആകാംക്ഷയിലും ആവേശത്തിലുമായിരുന്നു ബി​ഗ് ബോസ് പ്രേക്ഷകർ. ആരാകും വിജയി എന്നറിയാൻ കാത്തിരുന്ന ഒരുപാട് പ്രേക്ഷകർ ഉണ്ടായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട മത്സരാർഥികൾക്കായി എല്ലാവരും വോട്ടിം​ഗ് രേഖപ്പെടുത്തിയുമെല്ലാം വലിയ ആവേശത്തിലായിരുന്നു. ജൂലൈ മൂന്ന് ഞായറാഴ്ചയോടെ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ ലഭിച്ച ആളെ മോഹൻലാൽ വിജയിയായി പ്രഖ്യാപിച്ചതോടെ നാലാമത്തെ സീസണിനും തിരശീല വീണു.

സീസൺ അവസാനിച്ചുവെങ്കിലും പ്രേക്ഷകർക്കിടയിലും, സാമൂഹിക മാധ്യമങ്ങളിലുമൊക്കെയായി ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഇനിയും ഉണ്ടാകും. ഈ ചർച്ചകൾക്കിടെ ഇപ്പോൾ ചർച്ചയാകുന്നത് മറ്റൊരു കാര്യമാണ്. ബി​ഗ് ബോസ് സീസൺ 4ന് ശേഷം ബിബി അൾട്ടിമേറ്റ് വരുന്നു എന്നതാണ് പുതിയ ചർച്ചാ വിഷയം ആയിരിക്കുന്നത്. എന്താണ് ബിബി അൾട്ടിമേറ്റ്? ഇതുവരെ നടന്ന ബിബി ഫിനാലെകളിലെ മത്സരാർഥികളെ മാത്രം ഉൾപ്പെടുത്തി കൊണ്ടുള്ള ബി​ഗ് ബോസ് ഷോ ആണ് ബിബി അൾട്ടിമേറ്റ് എന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന റിപ്പോർട്ടുകൾ. അതായത് സീസണിൽ വിജയിച്ച മത്സരാർഥികൾ ഉണ്ടായിരിക്കില്ല. ഓരോ സീസണിലെയും ഫൈനലിസ്റ്റുകളെ മാത്രം ഉൾപ്പെടുത്തിയുള്ള ഷോ ആയിരിക്കും ബിബി അൾട്ടിമേറ്റ്. 

അടുത്ത വർഷം ജനുവരിയിൽ ഈ ഷോ തുടങ്ങുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. 100 ദിവസത്തിന് പകരം 70 ദിവസമായിരിക്കും ഈ ഷോ നടക്കുകയെന്നുമാണ് വിവരം. ഈ റിപ്പോർട്ടുകളിലെ സത്യാവസ്ഥ എന്തെന്ന് വ്യക്തമല്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
Read More