Home> Movies
Advertisement

Bigg Boss Malayalam Season 4: "ദുഷ്ടനെ ദൈവം പന പോലെ വളർത്തും അത് അകത്തായാലും പുറത്തായാലും, എന്നിട്ട് ഒരു ഇടിവെട്ട് ഉണ്ട്" - ബി​ഗ് ബോസ് താരം ജാസ്മിൻ

റിയാസോ ബ്ലെസ്ലിയോ ജയിക്കണം എന്നാണ് താൻ ആ​ഗ്രഹിക്കുന്നതെന്നാണ് ജാസ്മിൻ ലൈവിൽ പറഞ്ഞത്.

Bigg Boss Malayalam Season 4:

ബി​ഗ് ബോസ് വിജയിയെ അറിയാൻ ഇനി ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഇത്രയും ദിവസം പല പല കാരണങ്ങളാൽ ബി​ഗ് ബോസ് വീട്ടിൽ നടന്ന വഴക്കുകൾ പ്രേക്ഷകർ എല്ലാവരും കണ്ടിട്ടുണ്ടാകും. ഇപ്പോൾ മറ്റൊരു വിഷയം ബി​ഗ് ബോസിലും സമൂഹ മാധ്യമങ്ങളിലും എല്ലാം ചർച്ചയാകുകയാണ്. ബ്ലെസ്ലിയും ദിൽഷയും തമ്മിലുള്ള വിഷയമാണ് ഇപ്പോഴത്തെ ചർച്ച വിഷയം. 

കഴിഞ്ഞ ദിവസം പുറത്തായ മത്സരാർഥികൾ എല്ലാവരും കൂടി തിരിച്ച് ബി​ഗ് ബോസിൽ എത്തിയിരുന്നു. അപ്പോഴാണ് ബ്ലെസ്ലിയോട് അപർണ, ജാസ്മിൻ, റോബിൻ തുടങ്ങിയവർ കാര്യങ്ങൾ പറഞ്ഞത്. ദിൽഷയോടും ഇക്കാര്യങ്ങൾ റോബിൻ പറഞ്ഞിരുന്നു. എന്നാൽ ബ്ലെസ്ലിയെ കുറിച്ചുള്ള റോബിന്റെ ചില പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. അതിനെതിരെ ബ്ലെസ്ലി ഫാൻസ് രം​ഗത്തെത്തിയിരുന്നു. തിരിച്ച് റോബിൻ ഫാൻസും പ്രതികരിച്ചു. 

ബ്ലെസ്ലിയുടെ സഹോദരൻ റോബിനെതിരെ ഇൻസ്റ്റാ​ഗ്രാമിൽ വീഡിയോ പങ്കുവച്ചിരുന്നു. അതിന് മറുപടിയെന്നോണം ഡോ. റോബിനും ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇവ രണ്ടും എടുത്ത് ഇരുവരുടെയും ആർമി സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ച വിഷയമാക്കി. ബ്ലെസ്ലിയെയും റോബിനെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ കമന്റുകൾ ചെയ്യുന്നുണ്ട്. ഇപ്പോഴിത ജാസ്മിൻ എം മൂസ എന്ന മുൻ ബി​ഗ് ബോസ് താരത്തിന്റെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയാണ് ശ്രദ്ധ നേടുന്നത്. 

Also Read: Bigg Boss malayalam season 4: 'ഞങ്ങടെ പിള്ളേര് നിന്നെക്കാളും പത്തിരട്ടിയുണ്ട്, കേറി അങ്ങ് ഉടുത്ത് കളയും'; വിമർശനങ്ങൾക്ക് മറുപടിയുമായി ഡോ. റോബിൻ

"ദുഷ്ടനെ ദൈവം പന പോലെ വളർത്തും അത് അകത്തായാലും പുറത്തായാലും, എന്നിട്ട് ഒരു ഇടിവെട്ട് ഉണ്ട്... ആൾക്കാരെ ഉണ്ടക്കണ്ണ് തുറന്നു കാണൂ" എന്നായിരുന്നു ജാസ്മിന്റെ പ്രതികരണം. ലൈവിലെത്തിയും താരം കാര്യങ്ങൾ വിശദീകരിക്കുന്നുണ്ടായിരുന്നു. റോബിനെതിരെയാണ് ജാസ്മിന്റെ പോസ്റ്റ് എന്നത് വ്യക്തമാണ്. റിയാസോ ബ്ലെസ്ലിയോ ജയിക്കണം എന്നാണ് താൻ ആ​ഗ്രഹിക്കുന്നതെന്നാണ് ജാസ്മിൻ ലൈവിൽ പറഞ്ഞത്. ബ്ലെസ്ലിക്ക് അവന്റെ തെറ്റ് പറഞ്ഞ് കൊടുക്കുകയും അവനത് മനസിലാക്കുകയും ചെയ്തുവെന്നും ജാസ്മിൻ പറഞ്ഞു. ചിന്തിച്ച് അർഹതയുള്ളവർക്ക് വോട്ട് നൽകുകയെന്നും ജാസ്മിൻ ലൈവിൽ പറഞ്ഞു. റോബിന്റെ പേര് എടുത്ത് പറയാതെ തന്നെ വിമർശിക്കുകയും ചെയ്തിട്ടുണ്ട്. 

നാളെ (ജൂലൈ 3) ആണ് ബി​ഗ് ബോസ് മലയാളം സീസൺ 4ന്റെ ഫിനാലെ. പ്രേക്ഷകർ തങ്ങളുടെ ഇഷ്ട മത്സരാർഥികൾക്കായി പരമാവധി വോട്ടുകൾ നൽകുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
Read More