Home> Movies
Advertisement

Bigg Boss Malayalam : 'ആരോഗ്യ പ്രശ്നം ഉണ്ടെങ്കിൽ വീട്ടിൽ പോകാം, ഓവർ കോൺഫിഡൻസ് വേണ്ട'; അഖിലിനോട് മോഹൻലാൽ

Bigg Boss Malayalan Season 5 : 80 ദിവസം പിന്നിട്ട ഷോയുടെ ടിക്കറ്റ് ടു ഫിനാലെ എന്ന മാരത്തൺ ടാസ്കാണ് ഈ കഴിഞ്ഞ ആഴ്ചയിൽ ബിഗ് ബോസ് വീട്ടിൽ അരങ്ങേറിയത്.

Bigg Boss Malayalam : 'ആരോഗ്യ പ്രശ്നം ഉണ്ടെങ്കിൽ വീട്ടിൽ പോകാം, ഓവർ കോൺഫിഡൻസ് വേണ്ട'; അഖിലിനോട് മോഹൻലാൽ

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് അതിന്റെ അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. 80 ദിവസങ്ങൾ പിന്നട്ട് ഷോയിൽ കഴിഞ്ഞ ആഴ്ചയിൽ ടിക്കറ്റ് ടൂ ഫിനാലെ എന്ന മാരത്തൺ ടാസ്കാണ് ബിഗ് ബോസിന്റെ അണിയറ പ്രവർത്തകർ സംഘടിപ്പിച്ചത്. ആരോഗ്യപരമായതും മത്സരാർഥികളുടെ ക്ഷമ പരിശോധിക്കുന്നതുമായി ടാസ്കുകളായിരുന്നു ടിക്കറ്റ് ടു ഫിനാലെയിലൂടെ ഷോയുടെ അണിയറ പ്രവർത്തകർ ഒരുക്കിയത്. നാല് ദിവസങ്ങളിലായി നടന്ന മാരത്തൺ ടാസ്കിൽ നാദിറയാണ് ഇപ്പോൾ മുന്നിട്ട് നിൽക്കുന്നത്. എറെ പിന്നിലായി സെറീനയും റിനോഷുമാണ് രണ്ട് മൂന്നും സ്ഥാനങ്ങളിൽ. ഷിജു ഖാനും അഖിൽ മാരാരുമാണ് ടിക്കറ്റ് ടു ഫിനാലെ ടാസ്കിലെ അവസാന സ്ഥാനക്കാർ.

അതേസമയം ടിക്കറ്റു ടു ഫിനാലെ ടാസ്കിൽ അലംഭാവം കാണിച്ചതിന് അഖിൽ മാരാരെ ബിഗ് ബോസ് നേരത്തെ താക്കീത് നൽകിയിരുന്നു. ഇതും തന്റെ ഗെയിമിങ് സ്ട്രാറ്റർജിയാണെന്നായിരുന്നു അഖിൽ ബിഗ് ബോസിനെ ധരിപ്പിച്ചത്. എന്നാൽ തുടർന്നും ടാസ്കിൽ അഖിൽ മാരാർ ടാസ്കുകളിൽ നിന്നും ആദ്യം പുറത്തായി അലഭാവം കാട്ടിയതോടെ ഇക്കാര്യം വാരാന്ത്യ എപ്പിസോഡിൽ ഷോയുടെ അവതാരകനായ മോഹൻലാൽ ചോദ്യം ചെയ്യുകയാണ്. മോഹൻലാൽ അഖിലിനെ ചോദ്യം ചെയ്യുന്ന പ്രൊമോ വീഡിയോ ബിഗ് ബോസിന്റെ അണിയറ പ്രവർത്തകർ പുറത്ത് വിടുകയും ചെയ്തു.

ALSO READ : Bigg Boss Malayalam 5 : വിഷ്ണു ജോഷി പുറത്തായോ? റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇങ്ങനെ

"ഈസിയായി ആദ്യം ഇറങ്ങി പോകുന്നതാണോ മിടുക്ക്, ടിക്കറ്റ് ടു ഫിനാലെ ടാസ്ക് അത്ര മോശമാണോ" എന്നീ ചോദ്യങ്ങൾ മോഹൻലാൽ അഖിൽ മാരാരോട് ഉന്നയിച്ചു. എന്നാൽ ടിക്കറ്റ് ടു ഫിനാലെയിലൂടെ ഷോയുടെ ഫൈനലിലേക്ക് പ്രവേശിക്കുന്നത് തന്റെ സ്ട്രാറ്റർജിയുടെ ഭാഗമല്ലയെന്ന് അഖിൽ മോഹൻലാലിന് മറുപടി നൽകി. എന്നാൽ അത് അഖിലിന്റെ ഓവർ കോൺഫിഡൻസാണ്. ബിഗ് ബോസ് എന്നത് പ്രവചനാതീതമാണെന്ന് മോഹൻലാൽ അഖിലിനോട് വ്യക്തമാക്കുകയും ചെയ്തു. 

അതേസമയം മോഹൻലാലിനോട് അഖിൽ തർക്കിക്കുന്നത് തുടർന്നപ്പോൾ ഷോയുടെ അവതാരകനായ മലയാള സിനിമ സൂപ്പർ താരം ശുഭിതനാകുന്നതാണ് പ്രൊമോ വീഡിയോയിലുള്ളത്. "ആരോഗ്യ പ്രശ്നം ഉണ്ടെങ്കിൽ പറയൂ നിങ്ങൾക്ക് വീട്ടിൽ പോകണം എന്ന്" താക്കീതായി മോഹൻലാൽ അഖിലിനോട് പറയുന്നതോടെയാണ് പ്രൊമോ വീഡിയോ അവസാനിക്കുന്നത്.

അതേസമയം ഇന്ന് ശനിയാഴ്ച തന്നെ എവിക്ഷൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശോഭ, ജുനൈസ്, റെനീഷ, ഷിജു, അഖിൽ, സെറീന എന്നിവരാണ് എവിക്ഷൻ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവരിൽ നിന്നും വിഷ്ണു ജോഷി ഷോയ്ക്ക് പുറത്തേക്ക് പോകുമെന്ന് റിപ്പോർട്ടുകളുമുണ്ട്. കഴിഞ്ഞ ആഴ്ചയിൽ റിനോഷിനെതിരെ കുടുംബത്തെ ബാധിക്കുന്ന വ്യക്തിപരമായ വിഷയങ്ങൾ വിഷ്ണു ഉന്നയിച്ചതാകാം മോഡലും ഫിറ്റ്നെസ് ട്രെയ്നറുമായ മത്സരാർഥിയെപ പ്രതികൂലമായി ബാധിച്ചത് എന്നാണ് ഷോയുടെ ചില നിരീക്ഷകൾ കരുതുന്നത്. കൂടാതെ അഖിൽ മാരാരും ഷിജു ഖാനും ഇത്തവണ എവിക്ഷനിൽ എത്തിയതും വിഷ്ണുവിന് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More