Home> Movies
Advertisement

Bhavana Studios: നസ്ലിൻ-മമിത കോമ്പോയിൽ റൊമാന്റിക് കോമഡി ചിത്രം; നിർമ്മാണം ഭാവന സ്റ്റുഡിയോസ്

ദിലീഷ് പോത്തൻ, ഫങദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ, ​ഗിരീഷ് എ.ഡി എന്നിവർ ഒന്നിച്ച് നിൽക്കുന്ന ഫോട്ടോയും ഒപ്പം പങ്കുവെച്ചിട്ടുണ്ട്

Bhavana Studios: നസ്ലിൻ-മമിത കോമ്പോയിൽ റൊമാന്റിക് കോമഡി ചിത്രം; നിർമ്മാണം ഭാവന സ്റ്റുഡിയോസ്

പ്രൊഡക്ഷൻ നമ്പർ 5 പ്രഖ്യാപിച്ച് പ്രമുഖ നിർമ്മാണ കമ്പനിയായ ഭാവന സ്റ്റുഡിയോസ്. ​ഗിരീഷ് എ.ഡിയുടെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. നസ്ലിൻ, മമിത ബൈജു എന്നിവരാണ് ചിത്രത്തിലെ നായികാ നായകന്മാർ. ഭാവന സ്റ്റുഡിയോസിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ദിലീഷ് പോത്തൻ, ഫങദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ, ​ഗിരീഷ് എ.ഡി എന്നിവർ ഒന്നിച്ച് നിൽക്കുന്ന ഫോട്ടോയും ഒപ്പം പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഈ മാസം തന്നെ ആരംഭിക്കുമെന്ന് നിർമ്മാതാക്കൽ അറിയിച്ചു.

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ​ഗിരീഷ്. നസ്ലിനും മമിതയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. ചിത്രത്തിന്റെ മറ്റ് അപ്ഡേറ്റുകൾ ഉടൻ പുറത്തുവിടും.

 

Also Read: Kaathal Movie: മമ്മൂട്ടി-ജ്യോതിക ചിത്രം കാതൽ ഡയറക്ട് ഒടിടിയിലേക്കോ? പുതിയ അപ്ഡേറ്റ് ഇങ്ങനെ

നെയ്മർ എന്ന ചിത്രമാണ് നസ്ലിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. പ്രണയവിലാസം ആണ് മമിത ഒടുവിലായി അഭിനയിച്ചത്. ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേർന്ന് ആരംഭിച്ച സിനിമാ നിർമ്മാണ കമ്പനിയാണ് ഭാവന സ്റ്റുഡിയോസ്. മൂവരും ഒന്നിച്ച മഹേഷിന്റെ പ്രതികാരത്തിലെ സ്റ്റുഡിയോയുടെ പേരാണ് ഇവിടെയും നൽകിയിരിക്കുന്നത്. വിനീത് ശ്രീനിവാസൻ, ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ തങ്കം എന്ന ചിത്രമാണ് ഭാവന സ്റ്റുഡിയോസ് അവസാനമായി നിർമ്മിച്ച ചിത്രം. ഇതിന് മുമ്പ്  കുമ്പളങ്ങി നൈറ്റ്സ്, ജോജി, പാൽതു ജാൻവർ എന്നിവയാണ് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ എത്തിയ ചിത്രങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More