Home> Movies
Advertisement

ബാറ്റ്മാനെ കീഴടക്കി ഡോക്ടർ സ്ട്രെയ്ഞ്ച്; 2022 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി മാറി

മാർച്ചിൽ പുറത്തിറങ്ങിയ ഡി.സിയുടെ ദി ബാറ്റ്മാൻ ആയിരുന്നു നിലവിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന ചിത്രം. ഈ ചിത്രം 769 മില്ല്യൺ യു.എസ് ഡോളർ ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരുന്നു. എന്നാൽ ഈ മാസം ആറിന് പുറത്തിറങ്ങിയ 'ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ്' ഒരു മാസത്തിനുള്ളിൽ 800 മില്ല്യൺ യു.എസ് ഡോളർ ബോക്സ് ഓഫീസ് കളക്ഷൻ സ്വന്തമാക്കി.

ബാറ്റ്മാനെ കീഴടക്കി ഡോക്ടർ സ്ട്രെയ്ഞ്ച്; 2022 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി മാറി

മാർവലിന്‍റെ 'ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ്' എന്ന ചിത്രം റിലീസിന് മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോൾ ഈ ചിത്രം ഡി.സിയുടെ 'ദി.ബാറ്റ്മാൻ' എന്ന ചിത്രത്തിന്‍റെ കളക്ഷൻ റെക്കോഡ് ഭേദിച്ച് ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി മാറി. മാർച്ചിൽ പുറത്തിറങ്ങിയ ഡി.സിയുടെ ദി ബാറ്റ്മാൻ ആയിരുന്നു നിലവിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന ചിത്രം. ഈ ചിത്രം 769 മില്ല്യൺ യു.എസ് ഡോളർ ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരുന്നു. എന്നാൽ ഈ മാസം ആറിന് പുറത്തിറങ്ങിയ 'ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ്' ഒരു മാസത്തിനുള്ളിൽ 800 മില്ല്യൺ യു.എസ് ഡോളർ ബോക്സ് ഓഫീസ് കളക്ഷൻ സ്വന്തമാക്കി. 

ഇതോടെ മാർവൽ തങ്ങളുടെ എതിരാളികൾ ആയ ഡി.സിയുടെ എക്കാലത്തെയും സൂപ്പർ ഹിറ്റ് കഥാപാത്രമായ ബാറ്റ്മാനെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറക്കിയ ചിത്രത്തെ എളുപ്പത്തിൽ വീഴ്ത്തി. ഫോർബ്സ് മാഗസീൻ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ് എന്ന ചിത്രം അമേരിക്കയിൽ നിന്ന് മാത്രം 350 മില്ല്യണും മറ്റ് രാജ്യങ്ങളിൽ നിന്നും 465 മില്ല്യൺ യു.എസ് ഡോളറും നേടി ലോകമെമ്പാട് നിന്നും 815 മില്ല്യൺ കളക്ഷൻ പിന്നിട്ടു. ചലച്ചിത്ര നിരീക്ഷകരുടെ കണക്ക് പ്രകാരം ഈ ചിത്രത്തിന് 950 മില്ല്യൺ കളക്ഷൻ നേടും. ചിലപ്പോൾ ഒരു ബില്ല്യൺ എന്ന മാജിക്കൽ നമ്പർ മറികടക്കാനും സാധ്യതയുണ്ട്.  

Read Also: അക്ഷയ് കുമാർ ചിത്രം പൃഥ്വിരാജ് കാണാൻ അമിത് ഷാ എത്തും

മാർച്ചിൽ പുറത്തിറങ്ങിയ ദി. ബാറ്റ്മാൻ എന്നത് ഒരു സ്റ്റാന്‍റ് അലോൺ ചിത്രമായിരുന്നു. ഡി.സി എക്സ്റ്റന്‍റഡ് യൂണിവേഴ്സുമായോ ഡി.സിയുടെ മുൻപ് പുറത്തിറങ്ങിയിട്ടുള്ള ഒരു ബാറ്റ്മാൻ ചിത്രങ്ങളുമായും  ഇതിന് ബന്ധമില്ലായിരുന്നു. എന്നാൽ മാർവലിന്‍റെ ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ് എന്ന ചിത്രം മാർവൽ സിനിമാറ്റിക് യൂണിവേഴ്സിൽ ഉൾപ്പെട്ട ഒരു സിനിമ ആയിരുന്നു. മാർവലിന്‍റെ മുൻ ചിത്രങ്ങളായ ഡോക്ടർ സ്ട്രെയ്ഞ്ചിന്‍റെ ഒന്നാം ഭാഗവും സ്പൈഡർമാൻ നോ വേ ഹോമും, വാണ്ടാ വിഷൻ എന്ന ഡിസ്നി പ്ലസ് ഹോട്സ്റ്റാർ സീരീസുമായും ഈ ചിത്രത്തിന്‍റെ കഥയ്ക്ക് ബന്ധമുണ്ട്. 

ആയതിനാൽത്തന്നെ ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസിന് കളക്ഷൻ കൂടിയതിൽ അത്ഭുതം ഒന്നും തന്നെ ഇല്ലെന്നാണ് ഡി.സി ഫാൻസ് അവകാശപ്പെടുന്നത്. എന്നാൽ വളരെ മികച്ച അഭിപ്രായങ്ങൾ നേടിയ 'ദി.ബാറ്റ്മാൻ' എന്ന ചിത്രത്തിന്‍റെ കളക്ഷൻ വെറും ശരാശരി അഭിപ്രായം മാത്രം നേടിയ ഡോക്ടർ സ്ട്രെയ്ഞ്ച് മറി കടന്നതിന്‍റെ ആഘോഷത്തിലാണ് മാർവൽ ഫാൻസ്. ബെനഡിക്റ്റ് കമ്പർബച്ച്, എലിസബത്ത് ഓൾസൺ എന്നിവരാണ് ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസിലെ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തത്. സാം റൈമി സംവിധാം ചെയ്ത ഈ ചിത്രം മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യത്തെ ഹൊറർ സിനിമ കൂടി ആണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More