ബോളിവുഡിലെ എവര്‍ഗ്രീന്‍ താരങ്ങളായ അമിതാഭ് ബച്ചനും ഋഷി കപൂറും ഒന്നിക്കുന്ന കോമഡി ചിത്രം 102 നോട്ട് ഔട്ട് മെയ് നാലിന് പ്രദര്‍ശനത്തിനെത്തും. ഏറ്റവും അധിക കാലം ജീവിച്ചിരിക്കുക എന്ന റെക്കോര്‍ഡ് സ്വന്തമാക്കുകയെന്ന സ്വപ്നവുമായി ജീവിക്കുന്ന വൃദ്ധനായി അമിതാഭ് ബച്ചനും മകനായി ഋഷി കപൂറും വേഷമിടുന്നു.
ഇരുവരുടെയും സൗഹൃദവും സ്നേഹവും ജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം. 102 വയസുള്ള കഥാപാത്രമായാണ് അമിതാഭ് ബച്ചന് സിനിമയിലെത്തുന്നത്. മകനായി അഭിനയിക്കുന്ന ഋഷി കപൂറിന്റെ പ്രായം 75. ഊര്‍ജ്ജസ്വലനായി ജീവിതം ആഘോഷിക്കുന്ന അച്ഛനും ബോറടിയോടെ ദിവസങ്ങള്‍ തള്ളിനീക്കുന്ന മകനും തമ്മിലുള്ള രസകരമായ കൊടുക്കല്‍ വാങ്ങലുകളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്.
ഉമേഷ് ശുക്ലയാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിട്ടുണ്ട്. സൗമ്യ ജോഷിയുടേതാണ് കഥ.