Home> Movies
Advertisement

പാർത്ത മുതൾ നാളെ...; സോഷ്യൽ മീഡിയിൽ വൈറലായി നടൻ ബാബു ആന്‍റണിയുടെയും ഭാര്യ ഇവാൻജനിയുടെയും പാട്ട്

"പാർത്ത മുതൾ നാളെ" എന്ന പാട്ടാണ് ഇരുവരും ചേർന്ന് പാടിയിരിക്കുന്നത്

 പാർത്ത മുതൾ നാളെ...;  സോഷ്യൽ മീഡിയിൽ വൈറലായി നടൻ ബാബു  ആന്‍റണിയുടെയും ഭാര്യ ഇവാൻജനിയുടെയും പാട്ട്

സോഷ്യൽ മീഡിയിൽ വൈറലായി നടൻ ബാബു  ആന്‍റണിയുടെയും ഭാര്യ ഇവാൻജനിയുടെയും ഗാനം.  ഞായറാഴ്ച വൈകുന്നേരമാണ് ഇരുവരും ഒന്നിച്ച് പാടിയ പാട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതത് . വൈകാതെ തന്നെ ആരാധകർ ഈ പാട്ട് ഏറ്റെടുത്തു. കമലഹാസനും  കമാലിനി മുഖർജിയും ഒന്നിച്ച് അഭിനയിച്ച 'വേട്ടയാട് വിളയാട്' എന്ന സിനിമയിലെ  "പാർത്ത മുതൾ നാളെ" എന്ന പാട്ടാണ് ഇരുവരും ചേർന്ന് പാടിയിരിക്കുന്നത്. 

റഷ്യൻ-അമേരിക്കൻ പൗരത്വമുള്ള വ്യക്തിയാണ് ഇവാൻജനി. ബാബു ആന്റണിയുടെ ഭാര്യയ്ക്ക് തമിഴ് പാട്ടും വഴങ്ങുമെന്ന് ഇതിലൂടെ തെളിച്ചിരിക്കുകയാണ്. 6 മനിറ്റുള്ള പാട്ട് ഇരുവരും ചേർന്ന് പാടുന്നത് കേൾക്കാൻ റെക്കോർഡിംഗ്  സ്റ്റുഡിയോയിൽ മക്കളായ  ആർതർ, അലക്സ് എന്നിവർ എന്നിവരും എത്തിയിരുന്നു. 

കഴിഞ്ഞ ദിവസം  ഇവാൻജനി മലയാളം പാട്ട് പാടാൻ ശ്രമിക്കുന്നതിന്‌റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.  പൊന്നിയൻ സെൽവത്തിന്റെ അടക്കം ഡബ്ബിംഗ് പൂർത്തിയാക്കിയാണ് ഭാര്യയ്ക്ക് ഒപ്പം പാട്ടു പാടൻ ബാബു ആന്‍റണിയും എത്തിയിരിക്കുന്നത്.

 

 

 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ

 

 

Read More