Home> Movies
Advertisement

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബാഹുബലി 2' ന്‍റെ ട്രെയിലർ പുറത്ത്

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബാഹുബലി 2' ന്‍റെ ട്രെയിലർ പുറത്ത്

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന രാജമൗലി ചിത്രം 'ബാഹുബലി 2' ന്‍റെ ട്രെയിലർ പുറത്തിറങ്ങി.   250–300 സ്ക്രീനുകളിൽ ട്രെയിലർ പ്രദർശിപ്പിച്ചു. 2.24 മിനിറ്റ് ദൈര്‍ഘ്യമുളള ട്രയിലര്‍ ആരാധകരെ ആവേശത്തിലാഴ്ത്തുന്നതാണ്. 

പ്രഭാസ് തന്നെയാണ് രണ്ടാം ഭാഗത്തിലും നായകനായി എത്തുന്നത്. അനുഷ്‌കയാണ് നായിക. പ്രഭാസിന്റേയും റാണ ദഗുബതിയുടേയും ഉഗ്രമായ പോരാട്ടരംഗങ്ങള്‍ ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്നതാണ്.

ഏപ്രില്‍ 28നാണ് 'ബാഹുബലി 2' തിയറ്ററുകളിലെത്തുക. പ്രഭാസിനെ കൂടാതെ, റാണാ ദഗ്ഗുപതി, അനുഷ്‌കാ ഷെട്ടി, തമന്നാ ഭാട്ടിയ, സത്യരാജ്, രമ്യാകൃഷ്ണന്‍ എന്നിവരും രണ്ടാം ഭാഗത്തിലുമുണ്ട്. എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും, ഹിന്ദിയിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. കളക്ഷന്‍ റെക്കോര്‍ഡ് നേടിയ ബാഹുബലി ആദ്യഭാഗത്തിന്‍റെ വിജയത്തുടര്‍ച്ച രണ്ടാം ഭാഗത്തിനും ഉണ്ടാകുമെന്നാണ് അണിയറപ്രവർത്തകർ കരുതുന്നത്. 

Read More