Home> Movies
Advertisement

Attack Movie Review: ഇന്ത്യയിലെ ആദ്യ സൂപ്പർ സോൾജ്യർ ചിത്രം 'അറ്റാക്ക്' സൂപ്പറാണോ..?

ഇന്ത്യൻ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത, വളരെ വ്യത്യസ്തമായ ആശയം കൈകാര്യം ചെയ്യുന്ന ചിത്രമാണ് 'അറ്റാക്ക്'. ജോൺ എബ്രഹാം ആണ് ഈ ചിത്രത്തിൽ അർജുൻ എന്ന അമാനുഷികനായ സൈനികൻ ആയി അഭിനയിക്കുന്നത്.

Attack Movie Review: ഇന്ത്യയിലെ ആദ്യ സൂപ്പർ സോൾജ്യർ ചിത്രം 'അറ്റാക്ക്' സൂപ്പറാണോ..?

ലക്ഷ്യ രാജ് ആനന്ദിന്റെ സംവിധാനത്തിൽ ജോൺ എബ്രഹാം നായകനായി അഭിനയിക്കുന്ന ഇന്ത്യയിലെ ആദ്യ സൂപ്പർ സോൾജ്യർ ചിത്രമാണ് 'അറ്റാക്ക് - പാർട്ട് വൺ'. പ്രശസ്ത സൂപ്പർ ഹീറോ കഥാപാത്രമായ ക്യാപ്റ്റൻ അമേരിക്കക്ക് സമാനമായി അമാനുഷിക ശക്തികൾ ഉള്ള ഒരു സൈനികന്റെ കഥ പറയുന്ന ചിത്രമാണ് അറ്റാക്ക് - പാർട്ട് വൺ. സ്റ്റീവ് റോജേഴ്സ് എന്ന സാധാരണക്കാരന്റെ ശരീരത്തിൽ ഒരു പ്രത്യേകതരം മരുന്ന് കുത്തിവച്ചാണ് അയാളെ ക്യാപ്റ്റൻ അമേരിക്ക ആക്കി മാറ്റുന്നതെങ്കിൽ, അർജുൻ എന്ന മുൻ സൈനിക ഉദ്യോഗസ്ഥന്റെ തലയിൽ ഒരു 'എ.ഐ ചിപ്പ്' ഘടിപ്പിച്ചാണ് അയാളെ അറ്റാക്ക് എന്ന ചിത്രത്തിൽ അമാനുഷിക ശക്തിയുള്ള സൈനികൻ ആക്കി മാറ്റുന്നത്. ജോൺ എബ്രഹാം ആണ് ഈ ചിത്രത്തിൽ അർജുൻ എന്ന അമാനുഷികനായ സൈനികൻ ആയി അഭിനയിക്കുന്നത്. 

ഇന്ത്യൻ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത, വളരെ വ്യത്യസ്തമായ ആശയം കൈകാര്യം ചെയ്യുന്ന ചിത്രമാണ് 'അറ്റാക്ക്'. അനാവശ്യമായുള്ള ഇന്ത്യൻ മസാല ചിത്രങ്ങളിലെ ചേരുവകൾ ഒന്നും ചേർക്കാതെ ഒരു പക്കാ ആക്ഷൻ ത്രില്ലർ ചിത്രമായാണ് ഈ സിനിമയെ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. കഥാപാത്രങ്ങളെയും കഥാ പശ്ചാത്തലത്തെയും അവതരിപ്പിക്കുന്നതിൽ വളരെ കുറച്ച് സമയം മാത്രം എടുത്ത്, എത്രയും വേഗം ചിത്രത്തിന്റെ പ്രധാന പ്രമേയത്തിലേക്ക് പ്രേക്ഷകരെ എത്തിച്ച രീതി വളരെ മികച്ചൊരു അവതരണ ശൈലി ആയിരുന്നു. പ്രേക്ഷകരെ ഒറ്റ നിമിഷം പോലും ബോറഡിപ്പിക്കാതെ അവരെ മുഴുവൻ സമയവും സിനിമയിലേക്ക് എൻഗേജ് ചെയ്യിക്കാൻ ഇത് സഹായകരം ആയി. കഥാപാത്രങ്ങളുടെ വികാരങ്ങൾക്ക് നല്ല പ്രാധാന്യം കൊടുത്തിട്ടുള്ളതിനാൽ പ്രേക്ഷകർക്ക് ചിത്രവുമായി നല്ലൊരു വൈകാരിക ബന്ധം ഉണ്ടാക്കുന്നുണ്ട്.  

Also Read: Liger : ലൈഗറിന്റെ ഡബ്ബിങ് പൂർത്തിയാക്കി മൈക്ക് ടൈസൺ; ചിത്രം ഈ ആഗസ്റ്റിൽ എത്തും

ക്ലൈമാക്സിനോട് അടുക്കുംതോറും പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ഒട്ടനവധി രംഗങ്ങൾ ചിത്രത്തിൽ ഉണ്ട്. ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്. ചിത്രത്തിലെ വി.എഫ്.എക്സ്, സി.ജി.ഐ രംഗങ്ങളും നല്ല നിലവാരം പുലർത്തിയിരിക്കുന്നു. വളരെ കുറച്ച് സ്ത്രീ കഥാപാത്രങ്ങൾ മാത്രമേ ചിത്രത്തിൽ വരുന്നുള്ളൂ എങ്കിലും എല്ലാവർക്കും സിനിമയുടെ കഥാഗതിയിൽ നല്ല പ്രാധാന്യം നൽകിയിട്ടുണ്ട്. നായക പ്രാധാന്യമുള്ള ഒരു ആക്ഷൻ ചിത്രത്തിൽ മികച്ച സ്ത്രീ പ്രാധാന്യം നൽകിയിട്ടുള്ളത് ഇന്ത്യൻ സിനിമയിലെ തന്നെ നല്ലൊരു മാറ്റമാണ്. 

അറ്റാക്ക് എന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ആണ് ഇപ്പോൾ പുറത്തിറങ്ങിയത്. രണ്ടാം ഭാഗത്തിന്റെ സൂചനകൾ നൽകിയാണ് ചിത്രം അവസാനിക്കുന്നത്. വളരെ വ്യത്യസ്തമായ പ്രമേയം ചർച്ച ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണെങ്കിലും ചിത്രം വേണ്ട രീതിയിൽ മാർക്കറ്റ് ചെയ്യപ്പെടുന്നില്ല എന്നത് ഖേദകരമാണ്. അറ്റാക്ക് മികച്ചൊരു വിജയം ആകുകയാണെങ്കിൽ ഈ സിനിമയുടെ തുടർ ഭാഗങ്ങൾ ഭാവിയിൽ പ്രതീക്ഷിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
Read More