Home> Movies
Advertisement

@ Movie: ആകാശ് സെൻ നായകനാകുന്ന 'അറ്റ്'; ടെക്നോ ത്രില്ലർ ചിത്രത്തിന്റെ ടീസർ പുറത്ത്

എച്ച്ഡിആർ ഫോർമാറ്റിലാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. ആദ്യമായാണ് ഒരു മലയാള സിനിമയുടെ ടീസർ എച്ച്ഡിആര്‍ ഫോർമാറ്റിൽ പുറത്തിറക്കുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു.

@ Movie: ആകാശ് സെൻ നായകനാകുന്ന 'അറ്റ്'; ടെക്നോ ത്രില്ലർ ചിത്രത്തിന്റെ ടീസർ പുറത്ത്

അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മകൻ ആകാശ് സെൻ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് അറ്റ്. ഡോണ്‍ മാക്സ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ഒരു ടെക്നോ ത്രില്ലർ വിഭാ​ഗത്തിൽപെടുന്ന ചിത്രമാണ് അറ്റ്. ഇന്റര്‍നെറ്റിലെ ചതിക്കുഴികളും ഡാര്‍ക്ക് വെബ്ബിന്റെയും പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ഡാർക്ക് വെബിനെ അടിസ്ഥാനമാക്കി മലയാളത്തില്‍ ഇതാദ്യമായാണ് ഒരു സിനിമ ഒരുങ്ങുന്നത്. 

എച്ച്ഡിആർ ഫോർമാറ്റിലാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. ആദ്യമായാണ് ഒരു മലയാള സിനിമയുടെ ടീസർ എച്ച്ഡിആര്‍ ഫോർമാറ്റിൽ പുറത്തിറക്കുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു. ഷാജു ശ്രീധർ, ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, സുജിത്ത് രാജ്, റേച്ചൽ ഡേവിഡ്, നയന എൽസ, സഞ്ജന ദോസ്, ആരാധ്യ ലക്ഷ്മൺ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. 

Also Read: നായകനായി സച്ചിയുടെ മകന്‍; ഡോൺ മാക്സ് ചിത്രം @ ഒരുങ്ങുന്നു

2016ൽ പുറത്തിറങ്ങിയ പത്ത് കല്‍പ്പനകള്‍ എന്ന ചിത്രത്തിന് ശേഷം ഡോണ്‍ മാക്സ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കൊച്ചുറാണി പ്രൊഡക്ഷന്‍സ് ആണ്. പ്രശസ്ത ഛായാഗ്രാഹകന്‍ രവിചന്ദ്രന്‍ ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഇഷാന്‍ ദേവ് ആണ്. പ്രൊജക്റ്റ്‌ ഡിസൈൻ ബാദുഷ എൻ എം, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More