Home> Movies
Advertisement

Aryan Khan Birthday: ആര്യൻ ഖാന്‍റെ ജന്മദിനത്തിന് മുന്നോടിയായി കുട്ടിക്കാലത്തെ മനോനഹരമായ ചിത്രം പങ്കുവച്ച് സഹോദരി സുഹാന ഖാൻ

Aryan Khan Birthday: ആര്യൻ ഖാന്‍റെ ജന്മദിനത്തിന് മുന്നോടിയായി കുട്ടിക്കാലത്തെ  മനോനഹരമായ ചിത്രം പങ്കുവച്ച്  സഹോദരി സുഹാന ഖാൻ

 

Mumbai: ശനിയാഴ്ച (നവംബർ 13) ഷാരൂഖ് ഖാന്‍റെ  മകൻ ആര്യൻ ഖാന്‍റെ   ജന്മദിനത്തിന് മുന്നോടിയായി, സഹോദരി സുഹാന ഖാൻ  അവരുടെ കുട്ടിക്കാലത്തെ മനോഹരമായ ചിത്രം  സോഷ്യല്‍ മീഡിയയില്‍  പങ്കുവച്ചിരിയ്ക്കുകയാണ്. 

ഇരുവരുടെയും അവരുടെ കസിൻസ് ആയ  ആലിയ ചിബയും  അർജുൻ ചിബയുമൊത്തുള്ള ബാല്യകാല ഫോട്ടോയാണ്  സുഹാന പങ്കുവച്ചത്. ഗൗരി ഖാന്‍റെ സഹോദരൻ വിക്രാന്ത് ചിബയുടെ മക്കളാണ് ആലിയയും അർജുനും.  ഏറെ ദിവസങ്ങള്‍ക്ക് ശേഷമാണ് സുഹാന സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്‌.

fallbacks

അതേസമയം,  അർജുൻ ചിബയും ആര്യന്‍റെ ജന്മദിനത്തിന് മുന്നോടിയായി ഫോട്ടോ  പങ്കുവച്ചിരുന്നു.  ചിത്രത്തിൽ പിങ്ക് ഗിറ്റാറുമായി ആര്യൻ ഖാനെ (Aryan Khan)  കാണാം.  ഗൗരി ഖാനെയും ആര്യനെയും തനിക്ക് അറിയാവുന്ന ഏറ്റവും ശക്തരായ ആളുകൾ എന്നാണ് അർജുൻ പോസ്റ്റിൽ വിശേഷിപ്പിച്ചത്.

fallbacks

അതേസമയം,  ക്രൂയിസ് മയക്കുമരുന്ന് കേസിൽ ഒക്‌ടോബർ മൂന്നിന് NCB കസ്റ്റഡിയിലായ ആര്യന്   ഒക്ടോബര്‍ 28 നാണ്  ബോംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 

എന്നാല്‍,  മയക്കുമരുന്ന്  ഇടപാടുമായി ബന്ധപ്പെട്ട  അന്വേഷണവും ചോദ്യം  ചെയ്യലും  ഇപ്പോഴും തുടരുകയാണ്.  ഷാരൂഖ് ഖാന്‍റെ മാനേജർ പൂജ ദദ്‌ലാനിയേയും സംഭവുമായി ബന്ധപ്പെട്ട് NCB ചോദ്യം ചെയ്യും .

അതേസമയം,  മയക്കു മരുന്ന് കേസില്‍  ജാമ്യത്തില്‍ കഴിയുന്ന ആര്യന്‍ ഖാന്‍  പ്രതിവാര ഹാജര്‍ രേഖപ്പെടുത്താന്‍  NCB ഓഫീസില്‍  എത്തിയിരുന്നു. എല്ലാ വെള്ളിയാഴ്ചയുമാണ് ആര്യന്  ഹാജരാകേണ്ടത്. 

നവംബർ7ന്  NCBയുടെ പ്രത്യേക അന്വേഷണ സംഘം ആര്യൻ ഖാനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നുവെങ്കിലും പനി കാരണം  ഹാജരായിരുന്നില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More