Home> Movies
Advertisement

Ajagajantharam | 'അജഗജാന്തരം' ഒരു തനി നാടൻ തല്ലുപടം; ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

ഒരു ഉത്സവപ്പറമ്പിൽ ആനയും പാപ്പാനും കൂടെ ഒരുകൂട്ടം യുവാക്കളും എത്തുന്നതും അതിന് ശേഷം 24 മണിക്കൂറിനുള്ളിൽ അവിടെ നടക്കുന്ന കാര്യങ്ങളുമാണ് സിനിമയുടെ പ്രമേയം.

  Ajagajantharam | 'അജഗജാന്തരം' ഒരു തനി നാടൻ തല്ലുപടം; ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ചിത്രത്തിന് ശേഷം ആന്റണി വര്‍ഗീസ് പെപ്പെയും (Antony Varghese) ടിനു പാപ്പച്ചനും (Tinu Pappachan) ഒന്നിക്കുന്ന ചിത്രം അജ​ഗജാന്തരത്തിന്റെ (Ajagajantharam) ട്രെയിലർ പുറത്തിറങ്ങി. ഗംഭീര ആക്ഷൻ (Action) സീക്വൻസുകളുമായി ഒരുങ്ങുന്ന ഈ ചിത്രത്തിൽ അർജുൻ അശോകനും (Arjun Ashokan) പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

 

പൂരവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന കോലാഹലങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ചിത്രമാണ് ഇത് എന്നാണ് ട്രെയിലർ നല്‍കുന്ന സൂചന. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ അരങ്ങേറുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. തീയേറ്ററുകളിൽ ആവേശം നിറച്ച് പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയുന്ന ഒരു ദൃശ്യാനുഭവം അജഗജാന്തരത്തിന് നൽകാൻ കഴിയും എന്ന് ഈ ട്രെയിലർ സൂചിപ്പിക്കുന്നുണ്ട്. 

Also Read: Mammotty "അജഗജാന്തരം" First Look Poster പുറത്തിറക്കി; പ്രേക്ഷകരെ കിടിലം കൊള്ളിക്കാൻ പെപ്പയും കൂട്ടരുമെത്തുന്നു

ചെമ്പൻ വിനോദ് ജോസ്, രാജേഷ് ശർമ, ലുക്മാന്‍, സാബു മോന്‍, ജാഫർ ഇടുക്കി, വിജിലേഷ്, കിച്ചു ടെല്ലസ്, ശ്രീരഞ്ജിനി എന്നിവരും താരനിരയിലുണ്ട്. ചിത്രത്തിലെ ഒള്ളുള്ളേരി എന്ന് തുടങ്ങുന്ന ഗാനം നേരത്തേ തന്നെ വൈറലായിരുന്നു. ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണിത്. 

Also Read: First look Poster| ഫാൻറസി കഥയുമായ് 'ത തവളയുടെ ത' ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

കിച്ചു ടെല്ലസും (Kichu Tellas) വിനീത് വിശ്വവും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസാണ് (Justin Varghese) സംഗീത സംവിധാനം. ജിന്റോ ജോര്‍ജ് (Jinto George) ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് (Shameer Muhammed) എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. സിൽവർ  ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്നാണ് അജഗജാന്തരം (Ajagajantharam) നിര്‍മ്മിച്ചിരിക്കുന്നത്. ഡിസംബർ 23നാകും ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക. ഡിസംബർ ആദ്യം ചിത്രം റീലിസ് ചെയ്യാൻ തയ്യാറായ ചിത്രം മരക്കാറിന്റെ റിലീസോടെ മാറ്റിവയ്ക്കുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More