Home> Movies
Advertisement

King Fish Movie : അനൂപ് മേനോനും രഞ്ജിത്തും നേർക്കുനേർ; കിങ് ഫിഷ് സിനിമയുടെ മോഷൻ പോസ്റ്റർ

King Fish Malayalam Movie : കൺട്രി റോഡ്സ് ടേക്ക് മി ഹോം എന്ന ടാഗ് ലൈനോട് കൂടി എത്തുന്ന ചിത്രമാണ് കിങ് ഫിഷ്.

King Fish Movie : അനൂപ് മേനോനും രഞ്ജിത്തും നേർക്കുനേർ; കിങ് ഫിഷ് സിനിമയുടെ മോഷൻ പോസ്റ്റർ

കൊച്ചി : അനൂപ് മേനോനും സംവിധായകൻ രഞ്ജിത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന കിങ് ഫിഷ് സിനിമയുടെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടു. സെപ്റ്റംബർ 16 ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ അനൂപ് മേനോൻ തന്നെയാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഇരുവർക്കുമൊപ്പം ദുർഗാ കൃഷ്ണയാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം രണ്ട് വർഷങ്ങൾക്ക് മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതിന് ശേഷം ചിത്രത്തിന്റെ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിരുന്നില്ല. കൺട്രി റോഡ്സ് ടേക്ക് മി ഹോം എന്ന ടാഗ് ലൈനോട് കൂടി എത്തുന്ന ചിത്രമാണ് കിങ് ഫിഷ്.

ഈ വർഷം അനൂപ് മേനോന്റെ സംവിധാനത്തിൽ എത്തുന്ന രണ്ടാമത്തെ ചിത്രമാണ് കിങ് ഫിഷ്. ഒരു കോമഡി ഫീൽ ഗുഡ് എന്റർടൈനർ  ചിത്രമായിരിക്കും കിങ് ഫിഷ് എന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു രാജാവിന്റെ ഭ്രാന്തൻ പുരാതന വസ്തുക്കൾ എന്ന ടാഗ് ലൈനും ചിത്രത്തിനുണ്ട്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അനൂപ് മേനോൻ തന്നെയാണ്. ചിത്രത്തിൻറെ എഡിറ്റർ സിയാൻ ശ്രീകാന്താണ്. ചിത്രത്തിലെ  സംഗീത സംവിധാനം ചെയ്യുന്നത് ഗായത്രി സുരേഷ്, രതീഷ് വെജി എന്നിവരാണ്.

ALSO READ : 'മൈ നെയിം ഈസ് അഴകൻ' തിയേറ്ററുകളിലേക്ക്; ആദ്യ ​ഗാനം പുറത്തിറങ്ങി

അനൂപ് മേനോൻ, രഞ്ജിത് എന്നിവരെ കൂടാതെ പ്രശാന്ത് അലക്‌സാണ്ടർ, നെൽസൺ, നിരഞ്ജന അനൂപ്, ഷാജു കെഎസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അനൂപ് മേനോന്റെ സംവിധാനത്തിലിറങ്ങിയ ചിത്രം പത്മ ഈ വര്ഷം ജൂലൈ 15 നാണ് തീയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി എത്തിയത് സുരഭി ലക്ഷ്മി ആയിരുന്നു. ദേശീയ അവാർഡ് ലഭിച്ചതിന് ശേഷം സുരഭി ലക്ഷ്‌മി ആദ്യമായി നായികയായി അഭിനയിച്ച ചിത്രമാണ് പദ്മ.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയത് അനൂപ് മേനോന്‍ തന്നെയാണ്. അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോൻ തന്നെ നിർമ്മിച്ചിരിക്കുന്നത്. ആദ്യമായാണ് അനൂപ് മേനോൻ ഒരു ചിത്രം നിർമിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. ഛായാ​ഗ്രഹണം മഹാദേവൻ തമ്പിയും സിയാൻ എഡിറ്റിംഗും നിർവഹിക്കുന്നു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More