Home> Movies
Advertisement

Amul: ആലിയയ്ക്കും രണ്‍ബീറിനും ആശംസകളുമായി അമൂല്‍...!!

ബോളിവുഡ് താരങ്ങളായ ആലിയയ ഭട്ടും രണ്‍ബീര്‍ കപൂറും മാതാപിതാക്കളായതിന്‍റെ സന്തോഷത്തിലാണ് ബോളിവുഡും സിനിമാ പ്രേമികളും. കഴിഞ്ഞ ദിവസമാണ് തങ്ങള്‍ ഒരു പെണ്‍കുഞ്ഞിനെ ജീവിതത്തിലേയ്ക്ക് സ്വാഗതം ചെയ്തതായി ആലിയയയും രണ്‍ബീറും അറിയിച്ചത്.

Amul: ആലിയയ്ക്കും രണ്‍ബീറിനും ആശംസകളുമായി അമൂല്‍...!!

ബോളിവുഡ്  താരങ്ങളായ ആലിയയ ഭട്ടും  രണ്‍ബീര്‍ കപൂറും  മാതാപിതാക്കളായതിന്‍റെ സന്തോഷത്തിലാണ് ബോളിവുഡും സിനിമാ പ്രേമികളും.  കഴിഞ്ഞ ദിവസമാണ് തങ്ങള്‍ ഒരു പെണ്‍കുഞ്ഞിനെ ജീവിതത്തിലേയ്ക്ക് സ്വാഗതം ചെയ്തതായി ആലിയയയും  രണ്‍ബീറും അറിയിച്ചത്. 

വാര്‍ത്ത പുറത്തു വന്നതോടെ ബോളിവുഡ് ഒന്നടങ്കം  ആശംസകളുമായി രംഗത്തെത്തി. ദീപിക പദുകോണ്‍, കിയാര അദ്വാനി,  കരീന കപൂര്‍ തുടങ്ങി ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു.

ശ്രദ്ധേയമായ വിഷയങ്ങളില്‍ തങ്ങളുടെ പ്രതികരണം പ്രകടിപ്പിക്കുക എന്നത് അമൂലിന്‍റെ പതിവാണ്. ആലിയ അമ്മയായപ്പോഴും ആ പതിവ് തെറ്റിയില്ല.  ഇരുവര്‍ക്കും പുതിയ കാരിക്കേച്ചറിലൂടെ അമൂല്‍ ആശംസകള്‍ നേര്‍ന്നു. ആലിയ ബേട്ടി എന്ന് വിശേഷിപ്പിക്കുന്നതാണ്  അമുലിന്‍റെ കാരിക്കേച്ചർ പോസ്റ്റ്. 

 

ഞായറാഴ്ച, തന്‍റെയും രൺബീർ കപൂറിന്‍റെയും ജീവിതത്തിലേയ്ക്ക് പെൺകുഞ്ഞിന്‍റെ  വരവ് അറിയിച്ച് ബ്രഹ്മാസ്ത്ര നടി ആലിയ ഭട്ട് ഇൻസ്റ്റാഗ്രാമിലൂടെയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്.  

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Alia Bhatt  (@aliaabhatt)

 

നവംമ്പർ 6 ന് ദമ്പതികൾ പെൺകുഞ്ഞിനെ സ്വീകരിച്ചതു മുതൽ പുതിയ മാതാപിതാക്കളായ ആലിയ   രൺബീന്‍റെ ജീവിതത്തില്‍ അനുഗ്രഹത്തിന്‍റെയും സ്നേഹത്തിന്‍റെയും മഴ പെയ്യകയാണ്.... 
  
 ഈ വർഷം ജൂണിൽ താൻ ഗർഭിണിയാണെന്ന വാർത്ത ആലിയ ഭട്ട് പ്രഖ്യാപിച്ചിരുന്നു. രൺബീറും ആലിയയും 2022 ഏപ്രിലിൽ അടുത്ത കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഒരു സ്വകാര്യ ചടങ്ങിലാണ് വിവാഹിതരായത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Read More