Home> Movies
Advertisement

Djibouti : ഡിവില്ലേഴ്സിനെയും ജോണ്ടി റോഡ്സിനെയും അറിയാത്ത ആഫ്രിക്കകാരി?, ജിബൂട്ടിയുടെ ട്രയലർ പുറത്തിറങ്ങി

Amith Chakkalakkal കേന്ദ്രകഥപാത്രമായി എസ്.ജെ സിനു ഒരുക്കുന്ന ജിബൂട്ടിയാണ് (Djibouti) അഫ്രിക്കൻ പശ്ചാത്തലത്തിൽ ഒരുക്കുന്ന മറ്റൊരു ചിത്രം.

Djibouti : ഡിവില്ലേഴ്സിനെയും ജോണ്ടി റോഡ്സിനെയും അറിയാത്ത ആഫ്രിക്കകാരി?, ജിബൂട്ടിയുടെ ട്രയലർ പുറത്തിറങ്ങി

Kochi : അഫ്രിക്കൻ പശ്ചാത്തലത്തിൽ കഥയുമായി വീണ്ടുമൊരു മലയാള ചിത്രം. അമിത് ചക്കാലയ്ക്കലിനെ (Amith Chakkalakkal) കേന്ദ്രകഥപാത്രമായി എസ്.ജെ സിനു ഒരുക്കുന്ന ജിബൂട്ടിയാണ് (Djibouti) അഫ്രിക്കൻ പശ്ചാത്തലത്തിൽ ഒരുക്കുന്ന മറ്റൊരു ചിത്രം. 

നടന്മാരമായ പൃഥ്വിരാജ്. ദുൽഖർ സൽമാൻ, ജയസൂര്യ, ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് അവരവരുടെ സോഷ്യൽ മീഡിയ പേജിൽ ചിത്രത്തിന്റെ ട്രയലർ പങ്കുവെച്ചത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ജിബൂട്ടി എന്ന് രാജ്യത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

ALSO READ : Fahadh Faasil Pushpa First Look : അതിശക്തനായ വില്ലനായി ഭൻവർ സിംഗ് ഷിഖാവത്ത്; പുഷ്പയിൽ ഫഹദ് ഫാസിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

ജിബൂട്ടിലെ തന്നെ മലയാളി വ്യവസായി ആയ ജോബി പി സാമാണ് ബ്ലൂഹിൽ നെയിൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത്. ആഫ്രിക്കൻ രാജ്യമായി ജിബൂട്ടിയുടെ പേര് ചിത്രത്തിന് നൽകിയത് തന്നെ സിനിമയക്ക് കൂടുതൽ പ്രക്ഷേക ശ്രദ്ധ ലഭിക്കുകയും ചെയ്തു.

ALSO READ : മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം, മേരി ആവാസ് സുനോ; First look Poster ഏറ്റെടുത്ത് ആരാധകര്‍

ജിബൂട്ടി സ്വദേശിനിയായ യുവതി കേരളത്തിലേക്കെത്തുന്നത്, തുടർന്ന് പരിചയപ്പെടുന്ന യുവതിയ്ക്കൊപ്പം ആഫ്രിക്കൻ രാജ്യത്തിലേക്ക് പോകുന്ന രണ്ട് യുവക്കാളുടെ ഒപ്പമാണ് സംവിധായകൻ കഥ പറയാൻ ശ്രമിക്കുന്നത്. അഫ്സൽ കരുനാഗപള്ളിയാണ് സിനിമയ്ക്ക് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ടി.ഡി ശ്രീനിവാസാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. 

ഷിംല സ്വദേശിനിയായ പഞ്ചാബി നടി ശകുൺ ജയ്സ്വാളാണ് ചിത്രത്തിലെ നായിക. അമിത്തിനെയും ശകുണിനെയും കൂടാതെ ദിലീഷ് പോത്തൻ, ഗ്രിഗറി, അലൻസിയർ, സംക്രാന്ത്രി, സുനി. സുഖദ, ബിജു സോപാനം, പൗളി വത്സൻ, ബേബി ജോർജ്, അഞ്ജലി നായർ, ജയശ്രീ, അതിര ഹരികുമാർ എന്നിവാരാണ് മറ്റ് കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.

ALSO READ : NoWayOut : രമേഷ് പിഷാരടിയുടെ സർവൈവൽ ത്രില്ലർ നോ വേ ഔട്ടിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു

2020 ഏപ്രിലിൽ ആഫ്രിക്കയിലെ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയ തിരികെ മടങ്ങാൻ നേരത്തെ സിനിമയുടെ അണിയറ പ്രവർത്തകർ ലോക്ഡൗണിനെ തുടർന്ന് ജിബൂട്ടിയിൽ തന്നെ കുടുങ്ങിയത് വാർത്തയായിരുന്നു. പിന്നീട് നിർമാതാവ് ജോബി പി സാം ചാർട്ടേർഡ് ഫ്ലൈറ്റ് സജ്ജമാക്കി ആഫ്രിക്കയിൽ കുടുങ്ങിയ ദിലീഷ് പോത്തനും അമിത്തും ഉൾപ്പെടയുള്ള 70 അണിയറ പ്രവർത്തകരെ നാട്ടിലെത്തിക്കുകയും ചെയ്തിരുന്നു.

മലയാളത്തിൽ ആഫ്രിക്കൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ജിബൂട്ടി. 2013ൽ ഇറങ്ങിയ എസ്കേപ്പ് ഫ്രം ഉഗാണ്ട, 2014ൽ ഇറങ്ങിയ നാക്കു പെന്റാ നാക്കു ടാക്കാ എന്നീ ചിത്രങ്ങളാണ് ആഫ്രിക്കൻ പശ്ചാത്തലത്തിൽ ഇറങ്ങിട്ടുള്ള ശ്രദ്ധേയമായ മറ്റ് രണ്ട് മലയാള ചിത്രങ്ങൾ .

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More