Home> Movies
Advertisement

Amithabh Bachan: ആരെന്നറിയില്ല..കൃത്യസമയത്ത് എത്തിച്ചു, ആരാധകന് നന്ദി അറിയിച്ച് അമിതാഭ് ബച്ചൻ

Amitabh Bachan takes lift from fan in Traffic: അദ്ദേഹത്തിന്റ പേര് പോലും എനിക്കറിയില്ല. എന്നാല് കൃത്യ സമയത്ത് ലൊക്കേഷനില് എത്തിച്ചുവെന്നും അദ്ദേഹം ഇന്സ്റ്റാഗ്രാമില് കുറിച്ചു.

Amithabh Bachan: ആരെന്നറിയില്ല..കൃത്യസമയത്ത് എത്തിച്ചു, ആരാധകന് നന്ദി അറിയിച്ച് അമിതാഭ് ബച്ചൻ

ഇന്ത്യൻ സിനിമയിലെ ഏറ്റവും മുതിർന്ന നടനാണ് അമിതാഭ് ബച്ചൻ. ബോളിവുഡ് ഇൻഡസ്ട്രിയിലെ ഒരു കാലത്ത് നായകനായി തിളങ്ങി ആരാധകരുടെ ആവേശമായി മാറിയ  അമിതാഭ് ബച്ചനെ സ്നേഹപൂർവ്വം ബി​ഗ് ബി എന്നാണ് ആരാധകർ വിളിക്കാറ്. ഹേറ്റേർസ് അധികം ഇല്ലാത്ത നടൻ. പ്രായം വെറുമൊരു നമ്പർ എന്നൊക്കെ പറയുമ്പോൾ ഉത്തമ ഉദാഹരണമായി അമിതാഭ് ബച്ചനെ പറയാൻ സാധിക്കും. കാരണം ഈ പ്രായത്തിലും സിനിമയിൽ സജീവമാണ് ബി​ഗ് ബി. ഇപ്പോഴിതാ ഷൂട്ടിങ് ലൊക്കേഷനിൽ കൃത്യസമയത്ത് എത്താനായി ആരാധകന്റെ ബെെക്കിൽ കയറി യാത്ര ചെയ്യുന്ന അമിതാഭ് ഭച്ചന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

​ഗതാ​ഗതക്കുരുക്കിൽ പെട്ടതോടെയാണ് താരം ആരാധകന്റെ ബൈക്കിൽ ലിഫ്റ്റ് വാങ്ങി പോകുന്നത്. ബൈക്കിന്റെ പുറകിൽ കയറി ന​ഗരപമധ്യത്തിലൂടെ പോകുന്ന ചിത്രം ബച്ചൻ തന്നെയാണ് കന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കു വെച്ചത്. ആ നിമിഷത്തിൽ തന്നെ സഹായിച്ച ആ വ്യക്തിയോടുള്ള നന്ദിയും അദ്ദേഹം പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. തന്നെ സഹായിച്ച വ്യക്തി ആരാണെന്ന് അറിയില്ലെന്നും പേര് പോലും അറിയാൻ സാധിച്ചില്ല.  പക്ഷെ കൃത്യ സമയത്ത് തന്നെ ലൊക്കേഷനിൽ എത്തിച്ചുവെന്നും അമിതാഭ് കുറിച്ചു.

ALSO READ: 100 കോടിയിൽ ഉടനെത്തും; ജൂഡ് ആന്റണി ചിത്രം '2018'ന്റെ ബോക്സ് ഓഫീസ് കുതിപ്പ് തുടരുന്നു

ഫോട്ടോ പങ്കു വെച്ച് നിമിഷ നേരം കൊണ്ടാണ് അത് ആരാധകർ ഏറ്റെടുത്തത്. നിരവധി പേരാണ് ഇൻസ്റ്റാ​ഗ്രാം പോസ്റ്റിന് താഴെ കമ്മന്റുകളുമായി എത്തിയത്. ബൈക്കിന് പുറകിൽ ഇരുന്ന് യാത്ര ചെയ്തിട്ടും പേര് ചോദിക്കാതിരുന്നത് മോശമായി പോയി എന്നാണ് അമിതാഭിന്റെ ചെറുമകൾ പറഞ്ഞത്.  ഇരുവരും ​ഹെൽമറ്റ് ധരിക്കാതെയാണ് തിരക്കുള്ള നിരത്തിലൂടെ യാത്ര ചെയ്തതെന്നും, തൊപ്പി വച്ചതുകൊണ്ട് സുരക്ഷ ലഭിക്കില്ലെന്നും ചില ആരാധകർ ചൂണ്ടിക്കാട്ടി. 

ഏത് തിരക്കിലും ആരാധകരുമായി എപ്പോഴും സംവധിക്കനായി പരമാവധി സമയം കണ്ടെത്താൻ അമിതാഭ് ബച്ചൻ എപ്പോഴും ശ്രമിക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ ഏറെക്കുറെ സജീവമായിട്ടുള്ളയാളാണ് താരം. അമിതാഭ് പങ്കുവെക്കുന്ന ഫോട്ടോകളും നിമിഷ നേരം കൊണ്ട് വൈറൽ ആയി മാറാറുണ്ട്. ഇതിനു പുറമേ പതിവായി ഞായറാഴ്ചകളിൽ ആരാധകരെ കാണാനും അഭിവാദ്യം ചെയ്യാനും തന്റെ വസതിക്കു മുന്നിൽ അദ്ദേഹം പ്രത്യക്ഷപ്പെടാറുണ്ട്. 

അതേസമയം, പ്രഭാസും ദീപിക പദുക്കോണും അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തുന്ന 'പ്രൊജക്റ്റ് കെ'യുടെ റിലീസ് നീളുമെന്നാണ് സൂചന. ചിത്രീകരണത്തിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റതാണ് അതിന് കാരണം. 2024 ജനുവരി 12-ന് ചിത്രം ലോകമെമ്പാടും റിലീസിനെത്തുമെന്നാണ് അണിയറപ്രവർത്തകർ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഹൈദരാബാദിൽ  സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അമിതാഭ് ബച്ചന് അപകടമുണ്ടായത്. വാരിയെല്ലിനായിരുന്നു പരിക്ക്.വാരിയെല്ലിന്റെ തരുണാസ്ഥിക്കും വലത് വാരിയെല്ലിലെ പേശികൾക്കും പൊട്ടലുണ്ട്.

പൂർണ്ണമായ വിശരമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ശരീരം ചലിപ്പിക്കുമ്പോഴും ശ്വസിക്കുമ്പോഴും വേദന തോന്നുന്നുണ്ട്. ആരോഗ്യം പഴയപോലെയാകുന്നതിന് കുറച്ച് ആഴ്ചകളെടുക്കും. വേദനയ്ക്ക് മരുന്ന് കഴിക്കുന്നുണ്ട്. അതിനാൽ ചെയ്യേണ്ടിയിരുന്ന എല്ലാ ജോലികളും രോഗശാന്തിയാകുന്നതുവരെ താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് എന്ന് അപകടം സംഭവിച്ച ശേഷം ബച്ചൻ തന്നെ ആരാധകരോട് പറഞ്ഞിരുന്നു. വമ്പൻ ബ‍ജറ്റിലൊരുങ്ങുന്ന 'പ്രൊജക്റ്റ് കെ' നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്. പ്രൊഡക്ഷൻ ക്വാളിറ്റിയിലും ടെക്‌നിക്കൽ രീതിയിലും ചിത്രം ഇതുവരെ കാണാത്ത ഒരു മായാലോകം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ധത്തയാണ് ചിത്രം നിർമിക്കുന്നത്.പ്രഭാസ്, ദിഷ പാഠനി, ദീപിക പദുകോൺ എന്നിവരാണ് ' പ്രോജക്ട്‌ കെ'യിൽ അമിതാഭിനൊപ്പം  പ്രധാന വേഷത്തിലെത്തുന്ന മറ്റുതാരങ്ങൾ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More