Home> Movies
Advertisement

Alphonse Puthren : അൽഫോൻസ് പുത്രൻ ഇതുവരെ ഇന്റർവ്യൂകൾ നൽകിയില്ല; പ്രാധാന്യം കൊടുത്തത് മറ്റൊരു കാര്യത്തിന് - സുഹൃത്ത് പറയുന്നു

Alphonse Puthren Interview : ആരും ശരിയായ രീതിയിൽ സമീപിക്കാത്തത് കൊണ്ടാണ് അൽഫോൻസ് പുത്രൻ അഭിമുഖങ്ങൾ നൽകാത്തതെന്ന് രാജേഷ് പറഞ്ഞു

Alphonse Puthren : അൽഫോൻസ് പുത്രൻ ഇതുവരെ ഇന്റർവ്യൂകൾ നൽകിയില്ല; പ്രാധാന്യം കൊടുത്തത് മറ്റൊരു കാര്യത്തിന് - സുഹൃത്ത് പറയുന്നു

അൽഫോൻസ് പുത്രൻ അഭിമുഖങ്ങൾ കൊടുക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് ഗോൾഡിന്റെ സംഗീത സംവിധായകനും അൽഫോൻസ് പുത്രന്റെ സുഹൃത്തുമായ രാജേഷ് മുരുഗേശൻ. ആരും ശരിയായ രീതിയിൽ സമീപിക്കാത്തത് കൊണ്ടാണ് അൽഫോൻസ് പുത്രൻ അഭിമുഖങ്ങൾ നൽകാത്തതെന്ന് രാജേഷ് ഓൺലൈൻ മാധ്യമമായ ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ ഗോൾഡിന്റെ വർക്കുകൾ പൂർത്തിയാക്കുന്നത് പ്രാധാന്യം നൽകിയത് കൊണ്ടായിരിക്കാം അഭിമുഖങ്ങൾ നൽകാത്തതെന്നും രാജേഷ് പറഞ്ഞു. എന്തെങ്കിലും ദേഷ്യം ഉള്ളത് കൊണ്ടല്ല ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഗോൾഡ്, ഇന്ന് ഡിസംബർ 1 ന് തീയേറ്ററുകളിൽ റിലീസ് ചെയ്തു. ഏഴ് വർഷത്തിന് ശേഷം ഒരു അൽഫോൻസ് പുത്രൻ ചിത്രം. യാതൊരുവിധ പ്രൊമോഷൻസുമില്ലാതെ തന്നെ ആദ്യ ദിനം ഹെവി ബുക്കിങായിരുന്നു ഉണ്ടായിരുന്നത്, പ്രതീക്ഷകൾ നിലനിർത്തി ആകാംഷയോടെയും ഇനി എന്ത് സംഭവിക്കും എന്നുള്ള വലിയ ചോദ്യത്തിലാണ് ചിത്രത്തിൻറെ ആദ്യ പകുതി അവസാനിച്ചതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

ALSO READ: Gold Movie Review: ഡേഞ്ചർ ജോഷിക്ക് നിധി (ഗോൾഡ്‌) കിട്ടിയാൽ? ആദ്യ പകുതി ഇങ്ങനെ

അൽഫോൻസ് പുത്രൻ ചിത്രങ്ങളിൽ ഏറ്റവും മുകളിൽ നിൽക്കുന്നത് എഡിറ്റിങ്ങ് തന്നെയാണെന്നതിൽ തർക്കമില്ല. തുടക്കം മുതൽ എഡിറ്റിങ്ങിലൂടെ കഥ പറയുകയാണ് സിനിമ. ഓരോ സീനിലും പ്രധാന കഥാപാത്രങ്ങളെ കൊണ്ട് നിറഞ്ഞ് നിൽക്കുകയാണ്. ഓരോ ഷോട്ടിലും സൂപ്പർതാരങ്ങൾ. ബിജിഎമ്മും പാട്ടുകളും തന്നെയാണ് മറ്റൊരു ഹൈലൈറ്റ്. നല്ല ഡോൾബി അറ്റ്മോസ് തീയേറ്ററിൽ ആ എഫക്ടിൽ അത്രമാത്രം ബിജിഎം എറിച്ച് നിൽക്കും.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ സഹബാനറിൽ സുപ്രിയ മേനോനോടൊപ്പം ചേർന്നാണ് ലിസ്റ്റിൻ ഗോൾഡ് നിർമിച്ചിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രേയിംസാണ് ഗോൾഡ് തിയറ്ററുകളിൽ എത്തിക്കുന്നത്. ദി ടീം എന്ന സിനിമ വിതരണ കമ്പനിയാണ് ചിത്രം തമിഴ്നാട്ടിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശം ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കുകയും ചെയ്തു. സൺ നെറ്റ്വർക്കിനാണ് സിനിമയുടെ സാറ്റ്ലൈറ്റ് അവകാശം.

ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഗോൾഡിൽ അവതരിപ്പിക്കുന്നത്. നയൻതാരയെത്തുന്നത് സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായിട്ടാണ്. പൃഥ്വിരാജിനും നയൻതാരയ്ക്കും പുറമെ ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, വിനയ് ഫോർട്ട്, അൽതാഫ് സലീം, സാബുമോൻ, ചെമ്പൻ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, റോഷൻ മാത്യു, ലാലു അലക്സ്, ജാഫർ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മൽ അമീർ, പ്രേം കുമാർ, സൈജു കുറിപ്പ്,  ജസ്റ്റിൻ ജോൺ, ഫയ്സൽ മുഹമ്മദ്, എം ഷിയാസ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More