Home> Movies
Advertisement

Ajayante Randam Moshanam: 2023ൽ കൂടുതൽ നി​ഗൂഢതകൾ വെളിപ്പെടുമെന്ന് ടൊവിനോ; 'അജയന്റെ രണ്ടാം മോഷണം' പോസ്റ്റർ

മലയാളത്തിന് പുറമെ തമിഴ് ഹിന്ദി, കന്നഡാ, തെലുഗു എന്നീ ഭാഷകളിൽ സിനിമ പുറത്തിറക്കാനാണ് പദ്ധതി.

Ajayante Randam Moshanam: 2023ൽ കൂടുതൽ നി​ഗൂഢതകൾ വെളിപ്പെടുമെന്ന് ടൊവിനോ; 'അജയന്റെ രണ്ടാം മോഷണം' പോസ്റ്റർ

ടൊവിനോ തോമസ് (TovinoThomas) മൂന്ന് വ്യത്യസ്ത വേഷങ്ങളിലെത്തുന്ന ചിത്രം അജയന്റെ രണ്ടാം മോഷണം (Ajayante Randam Moshanam) പുതിയ പോസ്റ്റർ പുറത്ത് വിട്ടു. പുതുവർഷത്തിൽ കൂടുതൽ നി​ഗൂഢതകൾ വെളിപ്പെടും അതിനായി കാത്തിരിക്കുക എന്ന കുറിപ്പോടെയാണ് ടൊവിനോ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മൂന്ന് വ്യത്യസ്ത കാലഘട്ടിങ്ങളിലാണ് ഒരോ കഥാപത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

നവാഗതനായ ജിതിൻ ലാൽ ഒരുക്കുന്ന ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'. ചിത്രം പൂർണമായും 3 ഡിയിലാണ് ഒരുങ്ങുന്നത്. ആക്ഷനും അഡ്വഞ്ചറിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ.സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് സുജിത്ത് നമ്പ്യാറാണ്. ദിബു നൈനാൻ തോമസാണ് സംഗീതം ഒരുക്കുന്നത്. 

Also Read: Alone Trailer: 'എലോൺ' പ്രേത കഥയോ? തനിച്ച് നേരിടാൻ മോഹൻലാൽ, ചിത്രം തിയേറ്ററുകളിലേക്ക്; ട്രെയിലർ

പല കാലഘട്ടങ്ങളിലൂടെ മുന്നേറുന്ന ഒരു അഡ്വഞ്ചർ സാഗയാണ് ചിത്രമെന്നാണ് അണിയറക്കാർ ചിത്രത്തിനെ വിശേഷിപ്പിക്കുന്നത്. ഐശ്വര്യ രാജേഷ്, കൃതി ഷെട്ടി, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, സുരഭി ലക്ഷ്മി, റോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. എന്ന് നിന്റെ മൊയ്‌തീൻ, കുഞ്ഞിരാമായണം, ഗോദ, കൽക്കി എന്നീ ചിത്രങ്ങളുടെ മുഖ്യ സഹസംവിധായകനായിരുന്നു ജിതിൻ ലാല്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More