Home> Movies
Advertisement

കൊവിഡ് നെഗറ്റീവ്; ഐശ്വര്യ റായും മകളും ആശുപത്രി വിട്ടു

മുന്‍ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ ഐശ്വര്യ റായു൦ മകള്‍ ആരാധ്യ ബച്ചനും ആശുപത്രി വിട്ടു.

കൊവിഡ് നെഗറ്റീവ്; ഐശ്വര്യ റായും മകളും ആശുപത്രി വിട്ടു

മുന്‍ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ ഐശ്വര്യ റായു൦ മകള്‍ ആരാധ്യ ബച്ചനും ആശുപത്രി വിട്ടു. 

COVID 19 പരിശോധന ഫലം നെഗറ്റീവായതിനെ തുടര്‍ന്നാണ് നടിയും മകളും ആശുപത്രി വിട്ടത്. ഐശ്വര്യ(Aishwarya Rai)യുടെ ഭര്‍ത്താവും ബോളിവുഡ് നടനുമായ അഭിഷേക് ബച്ച(Abhishek Bachchan)നാണ് ട്വിറ്ററി(Twitter)ലൂടെ ഇക്കാര്യം അറിയിച്ചത്. 

ശ്വാസതടസം: ഐശ്വര്യ റായിയും മകളും ആശുപത്രിയില്‍!

''നിങ്ങളുടെ നിരന്തരമായ പ്രാര്‍ത്ഥനകള്‍ക്കും ആശ൦സകള്‍ക്കും നന്ദി. എന്നും കടപ്പെട്ടിരിക്കും. ഐശ്വര്യയുടെയും ആരാധ്യയുടെയും കൊറോണ ഫലം നെഗറ്റീവായി. ഇരുവരും ആശുപത്രി വിട്ടു. ഇപ്പോള്‍ വീട്ടിലാണ്‌. ആരോഗ്യപ്രവര്‍ത്തകരുടെ സംരക്ഷണത്തില്‍ ഞാനും പിതാവും ആശുപത്രിയില്‍  തുടരുകയാണ്.'' -അഭിഷേക് കുറിച്ചു. 

ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്‌ താരത്തെയും മകളെയും ജൂലൈ പതിനെട്ടാം തീയതി മുംബൈ(Mumbai)യിലെ നാനാവതി ആശുപത്രി(Nanavati Hospital)യില്‍ പ്രവേശിപ്പിച്ചത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള സമര്‍പ്പണ൦... കവിതയുമായി അമിതാഭ് ബച്ചന്‍!!

അമിതാഭ് ബച്ച(Amitabh Bachchan)ന്റെ ഭാര്യ ജയാ ബച്ചന്റെ(Jaya Bachchan)യും ബച്ചന്‍ കുടുംബത്തിലെ 30 ജോലിക്കാരുടെയും പരിശോധന ഫലം നെഗറ്റീവാണ്. ഇതിന് പിന്നാലെ അമിതാഭ് ബച്ചനും കുടുംബവും നിലവില്‍ താമസിക്കുന്ന ജസ്ല ഉള്‍പ്പടെയുള്ള നാല് ബംഗ്ലാവുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സീല്‍ ചെയ്യുകയും അണുവിമുക്തമാക്കുകയും ചെയ്തിരുന്നു.

Read More