Home> Movies
Advertisement

Viral Video: കൂള്‍ സിസ്റ്റേഴ്സ്; നഞ്ചിയമ്മയുടെ പാട്ടിന് ചുവടുവച്ച് ഐമയും സഹോദരിമാരും!!

നിവിന്‍ പോളി (Nivin Pauly) -രഞ്ജി പണിക്കര്‍ (Renji Panicker) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan) സംവിധാനം ചെയ്ത ചലച്ചിത്രമാണ് 'ജേക്കബിന്‍റെ സ്വര്‍ഗരാജ്യം'.

Viral Video: കൂള്‍ സിസ്റ്റേഴ്സ്; നഞ്ചിയമ്മയുടെ പാട്ടിന് ചുവടുവച്ച് ഐമയും സഹോദരിമാരും!!

നിവിന്‍ പോളി (Nivin Pauly) -രഞ്ജി പണിക്കര്‍ (Renji Panicker) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan) സംവിധാനം ചെയ്ത ചലച്ചിത്രമാണ് 'ജേക്കബിന്‍റെ സ്വര്‍ഗരാജ്യം'. 

തീയറ്ററുകളില്‍ മികച്ച വിജയം നേടിയ ഈ ചിത്രത്തിലൂടെ മലയാള ചലച്ചിത്ര മേഖലയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ഐമ സെബാസ്റ്റ്യന്‍. പിന്നീട് മോഹന്‍ലാല്‍ (Mohanlal), മീന (Meena) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കിയ 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' എന്ന ചിത്രത്തിലും താരം പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 

വാരിയംകുന്നന്‍; മലബാര്‍ കലാപം സിനിമയാകുന്നു, നായകനായി പൃഥ്വിരാജ്!!

വിവാഹശേഷം സിനിമാ മേഖലയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഐമ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന താരത്തിന്‍റെ എല്ലാ വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. 

 
 
 
 
 
 
 
 
 
 
 
 
 

Yes we are cool sisters 

A post shared by Aima Rosmy Sebastian (@aima.rosmy) on

ഇപ്പോഴിതാ, സഹോദരിമാര്‍ക്കൊപ്പമുള്ള താരത്തിന്‍റെ ഡാന്‍സ് വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

പൃഥ്വിരാജ് (Pritviraj), ബിജു മേനോന്‍ (Biju Menon) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കിയ 'അയ്യപ്പനും കോശി'(Ayyappanum Koshiyum)യും എന്ന ചിത്രത്തില്‍ നഞ്ചിയമ്മ ആലപിച്ച 'കളകാത്ത സന്ദന മേരം, വെകുവോകാ പൂത്തിരിക്കോ' എന്ന ഗാനത്തിനാണ് ഇവര്‍ ചുവടുവച്ചത്. 

ചൈനയ്ക്ക് എട്ടിന്‍റെ പണി; 5000 കോടിയുടെ പദ്ധതി മരവിപ്പിച്ച് മഹാരാഷ്ട്ര

ഐമയുടെ ഇരട്ട സഹോദരിയെയും വീഡിയോയില്‍ കാണാം. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം ദുബായിലാണ് ഐമയുടെ താമസം. 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവായ സോഫിയാ പോളിന്‍റെ മകന്‍ കെവിനാണ് ഐമയുടെ ഭര്‍ത്താവ്. 

Read More