Home> Movies
Advertisement

Agent Movie: മമ്മൂട്ടി അഖിൽ അക്കിനേനി ചിത്രം ഏജൻറ് റിലീസ് തീയ്യതി പ്രഖ്യാപിച്ചു

സാക്ഷി വൈദ്യയാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്. റസൂൽ എല്ലൂരണ് ചിത്രത്തിൻറെ ഛായാഗ്രഹണം

Agent Movie: മമ്മൂട്ടി അഖിൽ അക്കിനേനി ചിത്രം ഏജൻറ് റിലീസ് തീയ്യതി പ്രഖ്യാപിച്ചു

മെഗാ സ്റ്റാർ മമ്മൂട്ടിയും യംഗ് ആൻഡ് ഡൈനാമിക് ഹീറോ അഖിൽ അക്കിനേനിയും  സ്റ്റൈലിഷ് മേക്കർ സുരേന്ദർ റെഡ്ഡിയും ഒരുമിക്കുന്ന പാൻ ഇന്ത്യ പ്രൊജക്റ്റ് ഏജന്റ് തിയേറ്ററിൽ റിലീസിന് തയ്യാറെടുക്കുകയാണ്.  പുതുവർഷത്തോടനുബന്ധിച്ച് നിർമ്മാതാക്കൾ ഏജന്റ് ഏപ്രിലിൽ  റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് മേക്കിംഗ് വീഡിയോ പുറത്തിറക്കി.  ഏപ്രിൽ 28 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ  എത്തും എന്നതാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്.  

സാക്ഷി വൈദ്യയാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്. റസൂൽ എല്ലൂരണ് ചിത്രത്തിൻറെ ഛായാഗ്രഹണം. ഹിപ് ഹോപ് തമിഴ സംഗീതം ഒരുക്കുന്നു. വക്കന്തം വംശിയാണ് ചിത്രത്തിന് കഥ ഒരുക്കിയത്.  എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കര നിർമ്മിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ദേശീയ അവാർഡ് ജേതാവ് നവീൻ നൂലിയും കലാസംവിധാനം അവിനാഷ് കൊല്ലയുമാണ്.

ALSO READ: Kiara Advani - Sidharth Malhotra: കിയാരയും സിദ്ധാർത്ഥ് മൽഹോത്രയും വിവാഹിതരാകുന്നു; വിവാഹം 2023 ജനുവരിയിൽ?

തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ പാൻ ഇന്ത്യ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ്. ചിത്രത്തിൻറെ ടീസർ ഇതിനോടകം വളരെ അധികം പ്രശംസ നേടിയിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More