Home> Movies
Advertisement

കബാലിക്കുശേഷം രജനീകാന്തും പാ രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു; നിര്‍മാണം ധനുഷ്

500 കോടിയോളം രൂപ ലാഭം കിട്ടിയ കബാലിയെന്ന മെഗാഹിറ്റ്‌ ചിത്രത്തിന് ശേഷം സൂപ്പര്‍സ്റ്റാര്‍ രജനികാന്തും സംവിധായകന്‍ പാ രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു.

കബാലിക്കുശേഷം രജനീകാന്തും പാ രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു; നിര്‍മാണം ധനുഷ്

ചൈന്നൈ: 500 കോടിയോളം രൂപ ലാഭം കിട്ടിയ  കബാലിയെന്ന മെഗാഹിറ്റ്‌ ചിത്രത്തിന് ശേഷം സൂപ്പര്‍സ്റ്റാര്‍ രജനികാന്തും സംവിധായകന്‍ പാ രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു.
രജനിയുടെ മരുമകനും തമിഴ് സൂപ്പര്‍താരവുമായ ധനുഷാണ് വണ്ടര്‍ബാര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ധനുഷ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

കബാലിയുടെ രണ്ടാം ഭാഗമാണ് ചിത്രീകരിക്കുന്നതെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. കബാലിയുടെ ക്ലൈമാക്സ് ഓപ്പണ്‍ എന്‍ഡഡാണ്. പ്രതീക്ഷയുടെ അമിതഭാരവുമായി എത്തിയ കബാലി റെക്കോര്‍ഡ് കളക്ഷന്‍ നേടിയെങ്കിലും ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതികരണങ്ങള്‍ സമ്മിശ്രമായിരുന്നു.

Read More