Home> Movies
Advertisement

Adipurush Movie: രാമനെയും ഹനുമാനെയും തെറ്റായി ചിത്രീകരിച്ചു; ആദിപുരുഷ് ബാൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാമക്ഷേത്രത്തിലെ മേൽശാന്തി

ചിത്രത്തിൻറെ ടീസറിൽ രാവണനെ ചിത്രീകരിച്ചിരിക്കുന്നതും വളരെ തെറ്റായ രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു.

Adipurush Movie:  രാമനെയും ഹനുമാനെയും തെറ്റായി ചിത്രീകരിച്ചു; ആദിപുരുഷ് ബാൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാമക്ഷേത്രത്തിലെ മേൽശാന്തി

ആദിപുരുഷിനെതിരെ അയോധ്യ രാമക്ഷേത്രത്തിലെ മേൽശാന്തി. ചിത്രത്തിൽ രാമനെയും ഹനുമാനെയും തെറ്റായി ചിത്രീകരിച്ചെന്ന് ആരോപിച്ച് കൊണ്ടാണ് രാമക്ഷേത്രത്തിലെ മേൽശാന്തി സത്യേന്ദ്ര ദാസ് രംഗത്ത് എത്തിയിരിക്കുന്നത്. ചിത്രം ബാൻ ചെയ്യണമെന്നാണ് സത്യേന്ദ്ര ദാസ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ചിത്രത്തിൻറെ ടീസറിൽ രാവണനെ ചിത്രീകരിച്ചിരിക്കുന്നതും വളരെ തെറ്റായ രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിലെ വിജയ് രഥയാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിൻറെ ടീസർ ഒക്ടോബർ 2 നാണ് റിലീസ് ചെയ്തത്. അതിന് പിന്നാലെ നിരവധി വിമർശനങ്ങളും ചിത്രത്തിനെതിരെ ഉയർന്ന് വന്നിരുന്നു.

രാമായണത്തിലെ കഥാപാത്രങ്ങളെ ടീസറിൽ തെറ്റായ രീതിയിൽ ചിത്രീകരിച്ചിരിക്കുന്നത് മാറ്റാൻ അണിയറ പ്രവർത്തകർ തയ്യാറായില്ലെങ്കിൽ ആദിപുരുഷിന്‍റെ നിർമ്മാതാക്കൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയായ നരോത്തം മിശ്ര പറഞ്ഞിരുന്നു. പ്രധാനമായും ടീസറിലെ ഹനുമാന്‍റെ വേഷത്തിനെയാണ് നരോത്തം മിശ്ര വിമർശിച്ചത്. ടീസറിൽ ഹനുമാന്‍റെ കഥാപാത്രം ഒരു തുകൽ വസ്ത്രം ധരിച്ചിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടുവെന്നും അത് രാമായണത്തിൽ പരാമർശിച്ചിരിക്കുന്ന ഹനുമാന്‍റെ രൂപത്തിനോട് യോജിക്കുന്നതല്ലെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ALSO READ: ആദിപുരുഷ് ടീസറിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നു

ടീസറിനെതിരെ അഭിനേത്രിയും രാഷ്ട്രീയ പ്രവർത്തകയുമായ മാളവിക അവിനാഷും രംഗത്ത് വന്നിരുന്നു. ആദിപുരുഷിന്‍റെ അണിയറ പ്രവർത്തകർ രാമായണത്തെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുന്നു എന്നാണ് അവർ പറഞ്ഞത്. ഇതിന് ഉദാഹരണമായി എടുത്ത് കാണിച്ചത് ചിത്രത്തിലെ രാവണന്‍റെ രൂപമായിരുന്നു. സെയ്ഫ് അലി ഖാൻ അവതരിപ്പിച്ചിരിക്കുന്ന രാവണന്‍റെ വസ്ത്രങ്ങളും ഹെയർ സ്റ്റൈലും ഒരു വിദേശിയുടേതിന് സമാനമാണെന്നായിരുന്നു മാളവിക അവിനാഷ് പറഞ്ഞത്. സെയ്ഫിന്‍റെ കഥാപാത്രത്തിന്‍റെ നീല കണ്ണുകളും മേക്കപ്പും രാവണനോട് ഒട്ടും തന്നെ യോജിക്കാത്തതാണെന്നും അവർ വിമർശിച്ചു.

ഓം റൗട്ട് - പ്രഭാസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമാണ് ആദിപുരുഷ്. ചിത്രത്തിൽ ശ്രീരാമായി എത്തുന്നത് പ്രഭാസാണ്. ചിത്രത്തിൽ രാവണനായി  വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാൻ ആണ്.  കൃതി സനോൺ ആണ് ചിത്രത്തിലെ നായിക. നടൻ സണ്ണി സിംഗും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.  ടി- സീരിയസ്, റെട്രോഫൈല്‍  ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. 

ത്രീഡി ആക്ഷൻ ഡ്രാമ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ്  ആദി പുരുഷ്. ആകെ 5 ഭാഷകളിലാണ് ചിത്രം എത്തുന്നത്. തെലുങ്കിലും ഹിന്ദിയിലുമാണ് ചിത്രം ഒരുക്കുന്നത്. തമിഴ് , മലയാളം, കന്നഡ ഭാഷകളിൽ ചിത്രം മൊഴിമാറ്റം ചെയ്തും അവതരിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യാനുഭവമാകും ആദിപുരുഷ് സമ്മാനിക്കുകയെന്ന് സംവിധായകൻ ഓം റാവത്ത് പറഞ്ഞിരുന്നു. എന്നാൽ ചിത്രത്തിൻറെ ടീസർ നിരവധി ട്രോളുകൾക്ക് കാരണമായിരുന്നു.

സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്.  ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക.  കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും ചിത്രം ഡബ് ചെയ്ത് പ്രദര്‍ശനത്തിനെത്തിക്കും. ചിത്രത്തിൻറെ ഛായാഗ്രഹണം നിര്വഹിച്ചിരിക്കുന്നത് ഭുവൻ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More