Home> Movies
Advertisement

Covid19: നടി പൂർണ്ണിമയ്ക്കും ഭർത്താവ് ഭാഗ്യരാജിനും കൊവിഡ്

നടി പൂർണ്ണിമയ്ക്കും ഭർത്താവ് ഭാഗ്യരാജിനും കൊവിഡ് സ്ഥിരീകരിച്ചു. ഇക്കാര്യം അവരുടെ മകനായ ശാന്തനു ഭാഗ്യരാജാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

Covid19: നടി പൂർണ്ണിമയ്ക്കും ഭർത്താവ് ഭാഗ്യരാജിനും കൊവിഡ്

ചെന്നൈ: നടി പൂർണ്ണിമയ്ക്കും ഭർത്താവ് ഭാഗ്യരാജിനും കൊവിഡ് സ്ഥിരീകരിച്ചു. ഇക്കാര്യം അവരുടെ മകനായ ശാന്തനു ഭാഗ്യരാജാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

അച്ഛനും അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ താന്‍ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളും ജോലിക്കാരും നിരീക്ഷണത്തിൽ പ്രവേശിച്ചതായി ശാന്തനു അറിയിച്ചിട്ടുണ്ട്.  

Also Read: Shilpa Shetty യുടെ കുടുംബത്തിന് Covid 19 രോഗബാധ സ്ഥിരീകരിച്ചു

മാത്രമല്ല കഴിഞ്ഞ 10 ദിവസങ്ങളില്‍ തങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റെയ്‌നില്‍ പ്രവേശിക്കണമെന്നും അവർ കൊവിഡ് പരിശോധന നടത്തണമെന്നും ശാന്തനു ട്വീറ്റ് ചെയ്തിട്ടുണ്ട്. 

 

കൊവിഡ് കേസുകൾ ദിനംപ്രതി ഇന്ത്യയിൽ വർധിച്ചുവരികയാണ്.  രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും കൊവിഡ് (Covid 19) രോഗബാധ നാല് ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം രാജ്യത്ത് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത് 4.14 ലക്ഷം പേർക്കാണ്. 

കൊവിഡ് രോഗബാധ മൂലമുണ്ടാകുന്ന മരണനിരക്കും വർധിച്ച് കൊണ്ടിരിക്കുകയാണ്. മരണനിരക്ക് നാലായിരത്തിനോടടുത്തു. അതായത് കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് മരിച്ചത് 3915 പേരാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More