Home> Movies
Advertisement

Queen Elizabeth Movie: 15 വർഷത്തിന് ശേഷം നരേനും മീരാ ജാസ്മിനും ഒന്നിക്കുന്നു; 'ക്വീൻ എലിസബത്തിന്' തുടക്കമായി

അർജുൻ ടി സത്യൻ രചന നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രാഹകൻ ജിത്തു ദാമോദർ ആണ്

Queen Elizabeth Movie: 15 വർഷത്തിന് ശേഷം നരേനും മീരാ ജാസ്മിനും ഒന്നിക്കുന്നു; 'ക്വീൻ എലിസബത്തിന്' തുടക്കമായി

മിന്നാമിന്നിക്കൂട്ടം എന്ന ചിത്രത്തിന് ശേഷം മീരാ ജാസ്മിനും നരേയ്നും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് തുടക്കമായി. എം പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ക്വീൻ എലിസബത്ത് എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നു. നരേൻ, മീരാ ജാസ്മിൻ, ലിസ്റ്റിൻ തുടങ്ങി നിരവദി പേർ ചടങ്ങിൽ പങ്കെടുത്തു. ഒരു പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. വെള്ളം, അപ്പൻ, പടച്ചോനെ നിങ്ങള് കാത്തോളീ എന്നീ ചിത്രങ്ങൾക്ക് ശേഷം ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം.പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ക്വീൻ എലിസബത്ത്.  

അർജുൻ ടി സത്യൻ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മീരാ ജാസ്മിൻ, നരേൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിൽ ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി.കെ.പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by (@shruthi_rajanikanth)

ജിത്തു ദാമോദർ ആണ് ചിത്രത്തിന്റെ ഛായാ​ഗ്രാഹകൻ. സം​ഗീതവും പശ്ചാത്തല സം​ഗീതവും ഒരുക്കുന്നത് രഞ്ജിൻ രാജ് ആണ്. അഖിലേഷ് മോഹൻ ആണ് എഡിറ്റർ. 2023ൽ തന്നെ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ട്. 

Also Read: Pookkaalam Movie: ക്ലീൻ യു സർട്ടിഫിക്കറ്റ് നേടി 'പൂക്കാലം'; ഉടൻ തിയേറ്ററുകളിലേക്ക്

 

അച്ചുവിന്റെ അമ്മ, ഒരേ കടൽ, മിന്നാമിന്നിക്കൂട്ടം എന്നീ ചിത്രങ്ങളിലാണ് നരേനും മീരാ ജാസ്മിനും ഒന്നിച്ചഭിനയിച്ചിട്ടുള്ളത്. സത്യൻ അന്തിക്കാടിന്റെ മകൾ എന്ന സിനിമയിലൂടെയാണ് മീരാ ജാസ്മിൻ അഭിനയരം​ഗത്തേക്ക് ഒരു തിരിച്ചുവരവ് നടത്തിയത്. ജയറാം ആയിരുന്നു ചിത്രത്തിൽ നായകൻ. അതിന് ശേഷമുള്ള രണ്ടാമത്തെ ചിത്രമാണ് ക്വീൻ എലിസബത്ത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More