Home> Movies
Advertisement

അവാര്‍ഡ് നിശയില്‍ തന്‍റെ വസ്ത്രധാരണത്തെ വിമര്‍ശിച്ചവര്‍ക്കെതിരെ മറുപടിയുമായി മംമ്ത മോഹന്‍ദാസ്

അവാര്‍ഡ് നിശയില്‍ തന്‍റെ വസ്ത്രധാരണത്തെ വിമര്‍ശിച്ചവര്‍ക്കെതിരെ മറുപടിയുമായി മംമ്ത മോഹന്‍ദാസ്

യൂറോപ്പില്‍ പ്രചാരത്തിലുള്ള ഒരു ടിവി ചാനല്‍ നടത്തിയ അവാര്‍ഡ് നിശയില്‍ എത്തിയ തന്‍റെ വസ്ത്രധാരണത്തെ വിമര്‍ശിച്ചവര്‍ക്കെതിരെ മറുപടിയുമായി നടി മംമ്ത മോഹന്‍ദാസ് രംഗത്ത്. അവാര്‍ഡ് നിശക്കെത്തിയ  മംമ്തയെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചും കളിയാക്കിയും നിരവധി പേരാണ് രംഗത്തെത്തിയത്.


താൻ ധരിക്കുന്നത് തനിക്ക് ഇഷ്ടമുള്ള വസ്ത്രങ്ങളാണ്. അത് ഇനിയും തുടരുകയും ചെയ്യും.അതുകൊണ്ട് വിമര്‍ശനങ്ങള്‍ തന്നെ ബാധിക്കില്ലെന്നും മംത വ്യക്തമാക്കി.ലോസ് ഏഞ്ചല്‍സില്‍ നിന്നും വാങ്ങിയ വില കൂടിയ വസ്ത്രമാണ് താന്‍ അന്ന് ധരിച്ചിരുന്നെതെന്ന് മംമ്ത പറയുന്നു. 

മഞ്ഞ നിറത്തിലുള്ള ഫ്രോക്കിനെ  കളിയാക്കിയത് കഷ്ടമെന്നേ പറയാനുള്ളൂ. വസ്ത്രധാരണത്തെ വിമർശിക്കാത്ത നാട്ടിലാണ് താൻ ഇപ്പോൾ ജീവിക്കുന്നതും ചിത്രീകരണം നടക്കുന്നതുമെന്നും നടി പറഞ്ഞു. അതൊരു തുറന്ന ലോകമാണ്. പൊതുസമൂഹത്തിന് മുന്നിൽ നിശബ്ദരായിരിക്കുകയും സ്വകാര്യതയിൽ സ്മാർട്ട് ആയി ജീവിക്കുകയും ചെയ്യുന്ന ചിലരുണ്ട്. എന്നാല്‍, തനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് ഓരോ തവണയും ധരിക്കുന്നതെന്നും നടി അറിയിച്ചു.

മാഞ്ചെസ്റ്ററിൽ മെയ് 28ന് നടന്ന അവാർഡ് ദാനച്ചടങ്ങിൽ മമ്മൂട്ടി, ദുൽഖർ സൽമാൻ, വിജയ് യേശുദാസ്, മനോജ് കെ ജയൻ, സ്റ്റീഫൻ ദേവസി, പാർവ്വതി, ജുവൽ മേരി, ഇഷ തൽവാർ, ഗായത്രി സുരേഷ് തുടങ്ങി നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു.

Read More