Home> Movies
Advertisement

Darshana Song| റീലുകളിലും മീമുകളിലും ദർശന, പാട്ടിന് നന്ദിയെന്ന് ആ ദർശന

15 ഗാനങ്ങളുമായി റിലീസിനൊരുങ്ങുന്ന വിനീത് ശ്രീനിവാസൻ ചിത്രമാണ് ഹൃദയം.

Darshana Song| റീലുകളിലും മീമുകളിലും ദർശന, പാട്ടിന് നന്ദിയെന്ന് ആ ദർശന

സ്വന്തം പേര് തന്നെ കഥാപാത്രത്തിന് ലഭിച്ച നടീ-നടൻമാർ ഉണ്ടാവും എന്നാൽ സ്വന്തം പേരിൽ ഒരു ഗാനം ഇറങ്ങുകയും അതിൽ മുഴുനീളെ അഭിനയിക്കാനും സാധിച്ച എത്ര പേരുണ്ട്. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യൂട്യൂബ് ട്രെൻ്ഡിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയ ഹൃദയം എന്ന ചിത്രത്തിലെ ദർശന എന്ന് തുടങ്ങുന്ന ഗാനത്തെ കുറിച്ചാണ് ഈ പറയുന്നത്. ഏറെ പ്രേക്ഷക പ്രീതി നേടിയ ഈ ഗാനം സമ്മാനിച്ചതിന് ചിത്രത്തിന്റെ സംവിധായകനോടും സംഗീത സംവിധായകനോടും നന്ദി അറിയിച്ചിരിക്കുകയാണ് നായിക ദർശന രാജേന്ദ്രൻ.

Also Read: Hridayam Song teaser: ദർശന...ഹൃദയത്തിലെ ആദ്യ ഗാനത്തിന്റെ ടീസർ പുറത്ത്

15 ഗാനങ്ങളുമായി റിലീസിനൊരുങ്ങുന്ന വിനീത് ശ്രീനിവാസൻ ചിത്രമാണ് ഹൃദയം. സംഗീതം ഒരുക്കിയ ഹിഷാം അബ്ദുൾ വഹാബ് ആദ്യ ഗാനത്തിലൂടെ തന്നെ പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു.  ആരാധകരിൽ ഒരു മഴ പെയ്ത അനുഭൂതി നിറച്ച ദർശന പഴയ കോളേജ് കാലഘട്ടത്തിലേക്ക് അറിയാതെ കൊണ്ട്പോകുന്നുണ്ട്. 
 
Also Read: പ്രണവ്-കല്യാണി ജോഡിയുമായി വിനീത് ശ്രീനിവാസന്‍!

എന്നാൽ ഇപ്പോൾ സ്വന്തം പേരിലൊരു ഗാനം കിട്ടിയതിന്റെ പേരിൽ വാചാലയായിരിക്കുകയാണ് ദർശന രാജേന്ദ്രൻ. ഇതിന്റെ ഭാഗമായി ഇൻസ്റ്റഗ്രാമിലൂടെ എല്ലാവരോടും നന്ദി അറിയിച്ചിരിക്കുകയാണ്. റീലൂകളിലൂടെയും മീമുകളിലൂടെയും തന്റെ ചിത്രങ്ങൾ പതിഞ്ഞ സംഭാഷണങ്ങളിലൂടെയും ആരാധകർ ഈ പാട്ടിനെ ഏറ്റെടുത്തതിന് ഏറെ സ്നേഹമുണ്ടെന്നാണ് ദർശന അറിയിച്ചിരിക്കുന്നത്. 

"ദർശന എന്ന ഗാനം എന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിമാറി. കുട്ടികൾ മുതൽ ഓട്ടോ ‍‍‍‍‍‍‍‍‍‍‍‍ഡ്രൈവർ ഉൾപ്പെടെ ചുറ്റുമുളള എല്ലാവരും ഈ ഗാനത്തെ നെഞ്ചിലേറ്റിയതിൽ അളവില്ലാത്ത നന്ദിയും സ്നേഹവുമുണ്ട്.  മാത്രമല്ല എനിക്ക് ഈ പാട്ട് തന്നതിന് വിനീതേട്ടനും ഹേഷാമിനും നന്ദി. ഒപ്പം എന്റെ അരുൺ ആയതിന് പ്രണവിനും ദർശന സാധ്യമാക്കിയ മൊത്തം ടീമിനും നന്ദി." എന്നാണ് അറിയിച്ചിരിക്കുന്നത്.

പ്രണവ് മോഹൻലാൽ ,കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൃദയം മെറിലാൻഡ് സിനിമാസിന്റെയും ബിഗ് ബാംഗ് എന്റർടൈൻമെൻറ്സിന്റെയും ബാനറിൽ ആണ് ഒരുങ്ങുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More