Home> Movies
Advertisement

Vishal: നടി ലക്ഷ്മി മേനോനുമായി പ്രണയം..? വിവാഹത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് വിശാൽ

Actor Vishal about his mrriage with actress lakshmi menon: 2014ൽ പുറത്തിറങ്ങിയ ‘നാൻ സികപ്പ് മൻഹിന്റ്’ എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചതോടെയാണ് ലക്ഷ്മി മേനോനും വിശാലും തമ്മിലുള്ള കെമിസ്ട്രി ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

Vishal: നടി ലക്ഷ്മി മേനോനുമായി പ്രണയം..? വിവാഹത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് വിശാൽ

ആരാധകർ ഏറെയുള്ള നടനാണ് വിശാൽ. സിനിമാ നടന്മാരെക്കുറിച്ചും നടിമാരെക്കുറിച്ചും പലതരത്തിലുള്ള ​ഗോസിപ്പുകൾ ഇറങ്ങുന്നത് സാധാരണമായ സംഭവമാണ്. അത്തരത്തിൽ തെന്നിന്ത്യൻ നടൻ വിശാലിനെക്കുറിച്ച് ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്ന വാർത്തയാണ് നടി ലക്ഷ്മി മേനോനുമായി പ്രണയത്തിലാണ് എന്ന വാർത്ത. ഇരുവരും വിവാഹിതരാകാൻ പോകുകയാണെന്ന തരത്തിലെല്ലാം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നടൻ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് പ്രചരിച്ചുകൊണ്ടിരിക്കുന്ന ​ഗോസിപ്പുകൾക്കെല്ലാം നടൻ വിരാമമിട്ടിരിക്കുന്നത്. 

കഴിഞ്ഞ കുറച്ചു നാളുകളായി സിനിമയിലെ ചർച്ചാ വിഷയം വിശാൽ-ലക്ഷ്മി മേനോൻ ആണ് എന്നതിനാലാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു പോസ്റ്റുമായി എത്തിയിരിക്കുന്നത്.  നടൻ വിശാൽ ട്വിറ്ററിലൂടെയാണ്  പ്രതികരിച്ചിരിക്കുന്നത്. താനും ലക്ഷ്മി മേനോനും വിവാഹിതരായെന്ന വാർത്തകളെല്ലാം അദ്ദേഹം നിഷേധിച്ചിരിക്കുകയാണ്. 

വിശാൽ തന്റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ

“ഞാൻ എപ്പോഴും ഇത്തരം കിംവദന്തികളെയും വിവാദങ്ങളെയും കുറിച്ച് സംസാരിക്കാറില്ല. അത്തരം വാർത്തകൾ ഒന്നും ശ്രദ്ധിക്കാറില്ല. എന്നാൽ ഇപ്പോൾ, ഞാനും ലക്ഷ്മി മേനോനും വിവാഹിതരായെന്ന വാർത്ത പൂർണമായും നിഷേധിക്കുകയാണ്. ഞാനിപ്പോഴും ഇതിന് ഉത്തരം നൽകുന്നത് ഒരു സ്ത്രീയുടെ ജീവിതം ഉൾക്കൊള്ളുന്നതിനാലാണ്. അവരുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുകയറി നിങ്ങൾ അവന്റെ പ്രതിച്ഛായ നശിപ്പിക്കുകയാണ്. ബർമുഡ ട്രയാംഗിൾ പോലെ ഞാൻ ആരെയാണ് വിവാഹം കഴിക്കാൻ പോകുന്നത് എന്നറിയാൻ ശ്രമിക്കരുത്. സമയമാകുമ്പോൾ എന്റെ വിവാഹം ഞാൻ പ്രഖ്യാപിക്കും- വിശാൽ പറഞ്ഞു. 

വിശാൽ ഏത് സിനിമയിൽ അഭിനയിച്ചാലും കൂടെ അഭിനയിക്കുന്ന നടിമാരുമായി പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ വരാറുണ്ട്. പാണ്ഡ്യ നാട്, നാൻ സികപ്പ് മന്മാൻ എന്നീ ചിത്രങ്ങളിൽ നടി ലക്ഷ്മി മേനോനൊപ്പം അഭിനയിച്ചു. തുടർന്നാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള  റിപ്പോർട്ടുകൾ എത്തിയത്.  തുടർന്ന് ശരത്കുമാറിന്റെ മകൾ വരലക്ഷ്മിയുമായി പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. അപ്പോഴും ഞങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്ന് ഇരുവരും പറഞ്ഞു. അതിനുശേഷം അവരുടെ സൗഹൃദവും തകർന്നു. 2019ൽ അനീഷയെ വിശാൽ വിവാഹം കഴിക്കാനിരിക്കുകയായിരുന്നു. വിവാഹ നിശ്ചയം വരെ എത്തിയ ഇവരുടെ ബന്ധം വിവാഹത്തിന് മുമ്പ് വേർപിരിഞ്ഞു. അതിന് പിന്നാലെ വിശാലും ലക്ഷ്മി മേനോനും വീണ്ടും പ്രണയത്തിലാണെന്ന വാർത്ത പരന്നിരുന്നു. 

2014ൽ പുറത്തിറങ്ങിയ ‘നാൻ സികപ്പ് മൻഹിന്റ്’ എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചതോടെയാണ് ലക്ഷ്മി മേനോനും വിശാലും തമ്മിലുള്ള കെമിസ്ട്രി ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഈ സിനിമയിൽ ഒരു മുത്തുക്ഷയമുണ്ടായിരുന്നു. ഇതിൽ ശരിക്കും ചുംബിച്ചതോടെ ഇവർക്കിടയിൽ പ്രണയം പൂവണിഞ്ഞെന്നാണ് ആരാധകർ കരുതിയത്. പ്രണയ വിവാദങ്ങളെ തുടർന്ന് ലക്ഷ്മി മേനോൻ വിശാലിനൊപ്പം സിനിമയിൽ അഭിനയിച്ചിരുന്നില്ല. ഇപ്പോഴിതാ ഇരുവരും വീണ്ടും പ്രണയത്തിലാണെന്ന വാർത്ത പരന്നതിന് പിന്നാലെ ഇരുവരും ഉടൻ വിവാഹിതരാകാൻ ഒരുങ്ങുന്നതായാണ് സൂചന ലഭിച്ചത്. എന്നാൽ ഇതെല്ലാം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ വിശാൽ. 9 വർഷങ്ങൾക്ക് ശേഷവും ഇവർ തമ്മിൽ പ്രണയമാണെന്ന അഭ്യൂഹങ്ങൾ പരക്കുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More