Home> Movies
Advertisement

Padavettu Movie: പടവെട്ടാൻ തിയേറ്ററുകളിലേക്ക്, പുതിയ പോസ്റ്റർ പുറത്ത് വിട്ട് താരങ്ങൾ

സണ്ണി വെയ്ൻ പ്രൊഡക്‌ഷൻസിന്റെ ബാനറില്‍ നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്.

Padavettu Movie: പടവെട്ടാൻ തിയേറ്ററുകളിലേക്ക്, പുതിയ പോസ്റ്റർ പുറത്ത് വിട്ട് താരങ്ങൾ

നിവിൻ പോളി (Nivin Pauly) ചിത്രം പടവെട്ടിന്റെ (Padavettu) പുതിയ പോസ്റ്റർ പുറത്ത്. നിവിൻ തന്നെയാണ് സാമൂഹിക മാധ്യമത്തിലൂടെ പോസ്റ്റർ (Poster) പുറത്തുവിട്ടത്. സംഘർഷത്തിന്റെ, പോരാട്ടത്തിന്റെ, അതിജീവനത്തിന്റെ കഥ. മനുഷ്യർ ഉള്ളിടത്തോളം കാലം പടവെട്ട് തുടരും എന്ന ക്യാപ്ഷനോട് കൂടിയാണ് താരം പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. 2022ൽ ചിത്രം തിയറ്ററുകളിൽ റിലീസിനെത്തുമെന്നും (Theatre Release) നിവിൻ കുറിച്ചു. ചിത്രത്തിലെ മറ്റ് താരങ്ങളും പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

 

സണ്ണി വെയ്ൻ പ്രൊഡക്‌ഷൻസിന്റെ ബാനറില്‍ നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരംഭമായ മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു. 

Also Read: Nivin Pauly New Look| എൻറെ പൊന്നു ദൈവമേ ഇതെന്താ സംഭവം, നിവിൻ പോളിയോട് ആരാധകർ          

മാസ്സ് ലുക്കിലാണ് നിവിൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മഞ്ജു വാര്യരും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അരുവി എന്ന തമിഴ് ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയായ അദിതി ബാലനാണ് നായിക. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

Also Read: Nivin Pauly: ഹാപ്പി ബ‌ർത്ത് ഡേ നിവിൻ; താരത്തിന്റെ വരാനിരിക്കുന്ന പ്രോജക്ടുകൾ          

അന്‍വര്‍ അലിയുടെ വരികള്‍ക്ക് 96ലൂടെ തെന്നിന്ത്യയില്‍ തരംഗമായ ഗോവിന്ദ് വസന്തയാണ് സംഗീതം നല്‍കുന്നത്. ഒരിടവേളയ്ക്ക് ശേഷം ഗോവിന്ദ് വസന്ത മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ബിബിൻ പോൾ ആണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. മലബാറിന്റെ പശ്ചാത്തലത്തിൽ മാലൂർ എന്ന ഗ്രാമത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.

Also Read: Nivin Pauly ചിത്രം തുറമുഖം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും, ഇന്ന് അർധരാത്രി ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്ന് റിപ്പോർട്ട്

ഷെഫീഖ് മുഹമ്മദ് അലിയാണ് ചിത്രത്തിൻ്റെ എഡിറ്റിങ്ങ് (Editing) കൈകാര്യം ചെയ്യുന്നത്. രംഗനാഥ് രവിയാണ് ചിത്രത്തിൻ്റെ സൗണ്ട് ഡിസൈനിങ്ങ് (Sound Designing) നിർവ്വഹിക്കുന്നത്, സുഭാഷ് കരുൺ ആർട് ഡയറക്ഷനും, റോണക്സ് സേവിയർ മേക്കപ്പും, മഷർ ഹംസ വസ്ത്രാലങ്കാരവും (Costumes) നിർവഹിക്കുന്നു. കോവിഡ് (Covid 19) പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്ത് തിയേറ്ററുകൾ (theatre) തുറക്കുമ്പോൾ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ചിത്രങ്ങളിൽ ഒന്നാണ് 'പടവെട്ട്'.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More