Home> Movies
Advertisement

കുട്ടി ചാക്കോച്ചന്റെ കവിളിൽ ഉമ്മ കൊടുത്ത് ഭാവന; അപ്രതീക്ഷിത കണ്ടുമുട്ടലിന്റെ ചിത്രം പങ്കുവെച്ച് ചാക്കോച്ചൻ

തന്റെ മകനായ ഇസഹാക്കിന് ഭാവന കവിളിൽ ഉമ്മ കൊടുക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

കുട്ടി ചാക്കോച്ചന്റെ കവിളിൽ ഉമ്മ കൊടുത്ത് ഭാവന; അപ്രതീക്ഷിത കണ്ടുമുട്ടലിന്റെ ചിത്രം പങ്കുവെച്ച് ചാക്കോച്ചൻ

മലയാളികളുടെ പ്രിയ താരങ്ങളാണ് കുഞ്ചാക്കോ ബോബനും ഭാവനയും. ഇരുവരും ജോഡികളായി നിരവധി ചിത്രങ്ങളിലെത്തിയിട്ടുണ്ട്. ഇരുവരും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. തങ്ങളുടെ ജീവിതത്തിലെ ചെറിയ വിശേഷങ്ങൾ പോലും താരങ്ങൾ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഒരു വിശേഷമാണ് ഇപ്പോൾ ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത്. അപ്രതീക്ഷിതമായി ഭാവനയെ കണ്ടുമുട്ടിയതിന്റെ ചിത്രമാണ് ചാക്കോച്ചൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

തന്റെ മകനായ ഇസഹാക്കിന് ഭാവന കവിളിൽ ഉമ്മ കൊടുക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് കമന്റുമായി എത്തിയിരിക്കുന്നത്. 

 

"ഭാവസ് ചേച്ചിയുടെ സ്നേഹം, എന്റെ സുഹൃത്തിനെ കുറച്ച് നാളുകളായി കാണാൻ എനിക്ക് സാധിച്ചിരുന്നില്ല. എന്നാൽ എന്റെ മകന് ഭാവന ചേച്ചിയുമായി ഒരു അപ്രതീക്ഷിത കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടായി. അവൾ സന്തോഷവതിയും കരുത്തയുമായി കണ്ടതിൽ സന്തോഷമുണ്ട്. എല്ലാ സ്നേഹവും പ്രാർത്ഥനകളും പ്രിയ ഭാവന"- ഇതായിരുന്നു കുഞ്ചാക്കോ ബോബൻ ചിത്രത്തിന് അടികുറിപ്പായി നൽകിയിരുന്നത്. 

"പോരാട്ടത്തിന്റെ പെൺപ്രതീകം" എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് സംവിധായകൻ രഞ്ജിത്ത് നടി ഭാവനയെ ഐഎഫ്എഫ്കെയുടെ ഉദ്ഘാടന വേദിയിലേക്ക് ക്ഷണിച്ചത്. നിറഞ്ഞ കയ്യടികളോടെയാണ് അന്ന് നിശാഗന്ധിയിൽ ഉണ്ടായിരുന്നവർ പ്രതികരിച്ചത്. 5 വർഷങ്ങൾക്ക് ശേഷം ഭാവന വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങിവരുകയാണ്. മലയാളത്തിൽ വീണ്ടും സജീവമാകാൻ തന്നെയാണ് ഭാവന ഒരുങ്ങുന്നത്. 

ആദിൽ മൈമുനാത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാ‍ർന്ന്! എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്ക് തിരിച്ച് വരവിനൊരുങ്ങുകയാണ്. ഷറഫുദ്ദീനാണ് ചിത്രത്തിൽ നായകനാകുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More