Home> Movies
Advertisement

'Bheemante Vazhi' പുതിയ പോസ്റ്റര്‍ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

'തമാശ' എന്ന ചിത്രത്തിന് ശേഷം അഷ്‌റഫ് ഹംസ (Ashraf Hamsa) സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീമന്റെ വഴി.

'Bheemante Vazhi' പുതിയ പോസ്റ്റര്‍ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്‍ (Kunchacko Boban) ചെമ്പന്‍ വിനോദ് (Chemban Vinod Jose) എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന 'ഭീമന്റെ വഴി' (Bheemante Vazhi) എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. 

കുഞ്ചാക്കോ ബോബൻ തന്നെയാണ് പുതിയ പോസ്റ്റര്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. 'വഴി ഇപ്പൊ ശരിയാക്കിത്തരാം !'ഭീമന്റെ തീയേറ്ററുകളിലേക്കുള്ള വഴിയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്കുള്ള വഴിയും ഓക്കേ അക്കിത്തരണേ ഈശ്വരാ' എന്ന ക്യാപ്ഷനോട് കൂടിയാണ് ചാക്കോച്ചൻ പോസ്റ്റർ പങ്കുവച്ചത്. 

 

ഡിസംബർ മൂന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത് (Theatre Release). 'തമാശ' എന്ന ചിത്രത്തിന് ശേഷം അഷ്‌റഫ് ഹംസ (Ashraf Hamsa) സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീമന്റെ വഴി. ചെമ്പൻ വിനോദ് ജോസാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന്റെ രചനയും ചെമ്പൻ ആയിരുന്നു. ഭീമന്റെ വഴിയിൽ ചെമ്പൻ വിനോദ് മുഖ്യവേഷത്തിലെത്തുന്നുമുണ്ട്. 

Also Read: Kunchacko Boban | കുഞ്ചാക്കോ ബോബന്റെ 'ഭീമന്റെ വഴി' ട്രെയിലർ പുറത്തിറങ്ങി

സുരാജ് വെഞ്ഞാറമ്മൂട്, ഭ​ഗത്, ചിന്നു ചാന്ദ്നി, വിൻസി അലോഷ്യസ്‍, ജിനോ, ബിനു പപ്പു, നസീർ സംക്രാന്തി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 

Also Read: Padmini Movie: കുഞ്ചാക്കോ ബോബൻ IN&AS പദ്മിനി, സംവിധാനം സെന്ന ഹെഗ്ഡേ

ജെല്ലിക്കെട്ടിന്റെ (Jellikkettu) ഛായാ​ഗ്രാഹകനായ ഗിരീഷ് ഗംഗാദരനാണ് ഭീമന്റെ വഴിയുടെയും ക്യാമറ (Cinematography) കൈകാര്യം ചെയ്യുന്നത്. മുഹ്‌സിൻ പെരാരിയുടെ വരികൾക്ക് വിഷ്ണു വിജയ് ഈണം നൽകുന്നു. കുഞ്ചാക്കോ ബോബൻ മുഖ്യവേഷത്തിലെത്തിയ നായാട്ടിന്റെ സം​ഗീത സംവിധായകനായിരുന്നു (Music Director) വിഷ്ണു വിജയ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More