Home> Movies
Advertisement

Actor Bala: എനിക്കിത് പറയാനുള്ള അർഹതയുണ്ടോയെന്ന് അറിയില്ല; ഭാര്യഭർതൃ ബന്ധത്തെക്കുറിച്ച് ബാല, വീഡിയോ

Actor Bala about relationships in life: ബന്ധങ്ങള് ഇങ്ങൻെ ഇടയ്ക്കിടെ മാറ്റുന്നത് ശരിയല്ല. നിങ്ങളുടെ അച്ഛനോ അമ്മയോ സഹോദരങ്ങളോ മരിച്ചാല് ഇങ്ങനെ ചെയ്യുമോ?

Actor Bala: എനിക്കിത് പറയാനുള്ള അർഹതയുണ്ടോയെന്ന് അറിയില്ല; ഭാര്യഭർതൃ ബന്ധത്തെക്കുറിച്ച് ബാല, വീഡിയോ

നടൻ ബാല ഭാര്യ എലിസബത്തിനൊപ്പം പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.  'എല്ലാ വിവാദങ്ങള്‍ക്കും പിന്നിലുള്ള യഥാർഥ സത്യം' എന്ന ക്യാപ്ഷനോടെയാണ്  വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വീഡിയോ വെെറലായിമാറിയിരിക്കുകയാണ്. ഇരുവരടേയും ബന്ധത്തെ അടിസ്ഥാനപ്പെടുത്തി പല വ്യാജ വാർത്തകളും പ്രചരിച്ചതിന് പിന്നാലെയാണ് ഇരുവരും ഒന്നിച്ച് ചേർന്ന് ഈ വീഡിയ പോസ്റ്റ ചെയ്തിരിക്കുന്നത്.  ഇളയരാജയുടെ പാട്ട് പ്ലേ ചെയ്തുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.

ബാലയും ഭാര്യ എലിസബത്തും ചേർന്ന് 'രാസാത്തി' എന്ന ​ഗാനം ആലപിച്ചു. അതിനുപിന്നാലെയാണ് ബന്ധങ്ങളെക്കുറിച്ച് ബാല വാചാലനായത്. ബന്ധങ്ങൾ ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കുന്നത് ശരിയല്ലെന്നും നിങ്ങളുടെ അച്ഛനോ, അമ്മയ്ക്കോ, സഹോദരങ്ങൾക്കോ പകരം വെക്കാൻ മറ്റാർക്കെങ്കിലും സാധിക്കുമോ അതു പോലെ തന്നെയാണ് ഇതെന്നും ബാല പറഞ്ഞു. മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് പുറത്തു നിന്നുകൊണ്ട് അഭിപ്രായം പറയാൻ ആർക്കും അവകാശമില്ലെന്നും ബാല അഭിപ്രായപ്പെട്ടു. 

ബാലയുടെ വാക്കുകൾ ഇങ്ങനെ

നമ്മുടെ സ്വന്തം മമ്മുക്ക ഒരു സ്റ്റേജിൽ വച്ച് പറഞ്ഞ ഒരു കാര്യമുണ്ട്. ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധം എന്നെന്നും പരമ പുണ്യമായ ഒരു ബന്ധമാണ് എന്ന്. ഇക്കാര്യം ഞാനും പണ്ട് പറഞ്ഞിരുന്നു. രക്തബന്ധമില്ലാത്ത ഒരു ബന്ധമാണ് ഭാര്യയും ഭർത്താവും തമ്മിൽ ഉള്ളത്. അമ്മ, അച്ഛൻ, സഹോദരൻ, സഹോദരി ഇവരൊക്കെ തമ്മിൽ രക്തബന്ധമാണ് ഉള്ളത്. എന്നാൽ ഭാര്യയും ഭർത്താവും എന്ന് പറയുമ്പോൾ അവിടെ രക്തബന്ധമില്ല.

അതില്ലെങ്കിലും അവിടെ ഒരു നല്ല കാര്യമുണ്ട്. ഇത് ഒരു മെസേജ് മാത്രമാണ്. എനിക്ക് ഇത് പറയാൻ അർഹതയുണ്ടോ, യോഗ്യത ഉണ്ടോ എന്നൊന്നും എനിക്ക് അറിയില്ല. ഓരോത്തർക്കും ഓരോ പ്രശ്നങ്ങൾ ആണ് ഉണ്ടാവുക. ഞാൻ ഈ പറയുന്നത് ജനറൽ ആയി മാത്രം എടുത്താൽ മതി. ആ പാട്ടിന്റെ അർഥം ഇങ്ങനെയാണ്. 

ALSO READ: എന്നെ ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കൂ..! പോസ്റ്റുമായി അഭയ ഹിരണ്മയി

നമ്മുടെ ജീവിതത്തിൽ നിന്നും നമ്മുടെ അമ്മ പോയാലും, അച്ഛൻ പോയാലും വേറെ ഒരാളെ ആ സ്ഥാനത്തു  നമുക്ക് ‌ കിട്ടുമോ? വേറെ ഒരു സഹോദരനെയോ, സഹോദരിയേയോ ആ സ്ഥാനത്ത് നമുക്ക് കിട്ടുമോ? അത് പോലെ തന്നെയാണ് മറ്റ് എല്ലാ ബന്ധങ്ങളും. ബന്ധങ്ങൾ ഇങ്ങനെ മാറ്റിക്കൊണ്ടിരിക്കുന്നത് ശരിയായ കാര്യമല്ല. ബുദ്ധിമുട്ടുകൾ എല്ലാ ബന്ധങ്ങളിലും ഉണ്ടാകും. ഇല്ലെന്ന് പറയാൻ സാധിക്കില്ല. പക്ഷേ അങ്ങനെ മാറുന്ന ബന്ധങ്ങളിലും പുറത്തുനിന്നും കാണുന്ന ആർക്കും അഭിപ്രായം പറയാൻ അവകാശമില്ല. എല്ലാവരും നന്നായി തന്നെ ജീവിക്കണം എന്നാണ് നമ്മൾ പ്രാർഥിക്കേണ്ടത്. ദെെവം എല്ലാവരേയും അനു​ഗ്രഹിക്കട്ടെ എന്നാണ് ബാല വീഡിയോയിലൂടെ പറഞ്ഞത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More