Home> Movies
Advertisement

Antony Varghese Pepe : ജൂഡ് ആന്തണിയുടെ ആരോപണത്തിന് മറുപടിയോ? ആന്റണി വർഗീസ് വാർത്ത സമ്മേളനം വിളിച്ചു

Jude Anthany Joseph vs Antony Varghese : സിനിമ ചെയ്യുന്നതിനായി അഡ്വാൻസ് പ്രതിഫലം വാങ്ങി ആന്റണി വർഗീസ് നിർമാതാവിനെ പറ്റിച്ചുയെന്നാണ് ജൂഡ് ആന്തണി ആരോപിച്ചത്

Antony Varghese Pepe : ജൂഡ് ആന്തണിയുടെ ആരോപണത്തിന് മറുപടിയോ? ആന്റണി വർഗീസ് വാർത്ത സമ്മേളനം വിളിച്ചു

അഡ്വാൻസ് പ്രതിഫലം വാങ്ങി നടൻ ആന്റണി വർഗീസ് (പെപ്പെ) നിർമാതാവിനെ പറ്റിച്ചുയെന്നു സംവിധായകനും നടനുമായി ജൂഡ് ആന്തണി ജോസഫ് ഒരു അഭിമുഖത്തിലൂടെ ആരോപിച്ചിരുന്നു. താൻ ചെയ്യാനിരുന്ന മറ്റൊരു സിനിമയുടെ നിർമാതാവിന്റെ കൈയ്യിൽ നിന്നും പത്ത് ലക്ഷം രൂപ അഡ്വാൻസ് വാങ്ങി പെങ്ങളുടെ കല്യാണം നടത്തുകയും പിന്നീട് ചിത്രീകരണം ആരംഭിക്കുന്നതിന് 18 ദിവസം മുമ്പ് ആന്റണി വർഗീസ് ചിത്രത്തിൽ പിന്മാറിയെന്നായിരുന്നു ജൂഡ് ഒരു ഓണലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. അതേസമയം ആ പണം താരം പിന്നീട് നിർമാതാവിന് തിരികെ നൽകിയെന്നും ജൂഡ് അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.

ഈ ആരോപണങ്ങൾക്ക് മറുപടി നൽകാനാണോ, നടൻ ആന്റണി വർഗീസ് നാളെ മെയ് 11ന് വാർത്ത സമ്മേളനം വിളിച്ച് ചേർത്തിട്ടുണ്ട്. രാവിലെ 11 മണിക്ക് ഹോട്ടൽ ട്രിബ്രൂട്ട് റോയാലെയിലാണ് നടൻ തന്റെ വാർത്ത സമ്മേളനം വിളിച്ച് ചേർത്തിരിക്കുന്നതെന്ന്.

ALSO READ : Jude Anthany Joseph : 'സാറാസ് ആദ്യം തീരുമാനിച്ചത് ഭാസിയെ വെച്ചായിരുന്നു, ഇടപ്പള്ളി പള്ളിയെത്തിയപ്പോൾ എനിക്ക് ദൈവവിളി വന്നു'; ജൂഡ് ആന്തണി ജോസഫ്

2018 എന്ന സിനിമയുടെ വിജയത്തിന് ശേഷമാണ് ജൂഡ് ആരോപണവിധേയമായ ഈ പ്രതികരണം നടത്തിയിരിക്കുന്നത്. മലയാള സിനിമ പ്രതിസന്ധിയിലാക്കുന്നത് ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവർക്കെതിരെ ഉയർന്ന മയക്കുമരുന്ന് ആരോപണങ്ങൾ മാത്രമല്ല, ചിലർ പണം വാങ്ങി ചതിക്കുന്ന പതിവുമുണ്ടെന്നും നടൻ ആന്റണി വർഗീസ് എന്ന പെപ്പെയുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് ജൂഡ് മൂവി വേൾഡ് മീഡിയയ്ക്ക് നൽകി അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

ബോക്സ് ഓഫീസിൽ മികച്ച പ്രതികരണമാണ് ജൂഡ് ആന്തണിയുടെ 2018 എന്ന സിനിമയ്ക്ക് ലഭിക്കുന്നത്. ഇതിനോടകം 2018ന് ആഗോളതലത്തിൽ 40 കോടിയിൽ അധികം ഗ്രോസ് കളക്ഷൻ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. റിലീസായി നാല് ദിവസം കൊണ്ട് ജൂഡിന്റെ മൾട്ടി സ്റ്റാർ ചിത്രം കേരളത്തിലെ ബോക്സ്ഓഫീസിൽ നിന്നും പത്ത് കോടിയിലധികം നേടി. ഗൾഫ് മേഖലയിൽ നിന്നും 18 കോടിയിൽ അധികമാണ് 2018 സ്വന്തമാക്കിയിരിക്കുന്നത്.

"2018 Every One is A Hero" എന്നാണ് ജൂഡ് ആന്തണി ഒരുക്കിയ ചിത്രത്തിന്റെ മുഴുവൻ പേര്. 2018ൽ കേരളത്തിലുണ്ടായ മഹാപ്രളയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഏറെ നാളുകൾ നീണ്ട ചിത്രീകരണം, വൻതാരനിര എന്നിവയെല്ലാം ചേർത്ത് പ്രളയ ദിവസങ്ങളെ അത്രയും റിയലിസ്റ്റിക്കായി തന്നെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുവാനായി സംവിധായകനും അണിയറ പ്രവർത്തകരും സാധിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണത്തിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്.

വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് "2018 Every One is A Hero" നിർമിച്ചിരിക്കുന്നത്.  ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ ജാഫർ ഇടുക്കി, ജൂഡ്ആന്തണി ജോസഫ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരൻ അഖിൽ പി ധർമ്മജനും ഈ ചിത്രത്തിന്റെ എഴുത്തിൽ പങ്കാളിയാകുന്നുണ്ട്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. മോഹൻദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More