Home> Movies
Advertisement

ആക്ഷൻ ഹീറോ ബിജുവിൽ നിവിൻ പോളി ബോഡി ഷെയ്മിങ് നടത്തിയോ? നടി മഞ്ജുവാണി പറയുന്നത് ഇങ്ങനെ

Action Hero Biju Movie Body Shaming : 2016ൽ റിലീസായ ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. എന്നിരുന്നാലും ഇപ്പോഴും ചില ഘട്ടങ്ങളിൽ നിവിൻ പോളി പലപ്പോഴും ചർച്ചയ്ക്ക് വിധേയമാകാറുണ്ട്

ആക്ഷൻ ഹീറോ ബിജുവിൽ നിവിൻ പോളി ബോഡി ഷെയ്മിങ് നടത്തിയോ? നടി മഞ്ജുവാണി പറയുന്നത് ഇങ്ങനെ

നടൻ നിവിൻ പോളിയുടെ ജനപ്രിയ ചിത്രങ്ങളിൽ ഒന്നാണ് ആക്ഷൻ ഹീറോ ബിജു. പതിവ് പോലീസ് കഥയിൽ നിന്നും അൽപം മാറി റിയലിസ്റ്റിക്കായി അവതരിപ്പിച്ചപ്പോൾ ആരാധകർക്ക് ആദ്യമൊന്ന് ദഹിച്ചില്ലെങ്കിലും പിന്നീട് അങ്ങോട്ട് ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു കുടുംബ പ്രേക്ഷകർ ഉൾപ്പെടെ. നൂറ് ദിവസത്തിൽ അധികം 1984 എന്ന ചിത്രത്തിന് ശേഷം നിവിൻ പോളി-എബ്രിഡ് ഷൈൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ സിനിമ തിയറ്ററുകളിൽ ഓടി വൻ വിജയം സൃഷ്ടിക്കുകയും ചെയ്തു. 

എന്നാൽ ചിത്രത്തിലെ ചില സീനുകൾക്കും സന്ദർഭങ്ങൾക്കും നേരെ പിന്നീട് വിമർശനങ്ങൾ ഉയർന്നിരുന്നു. ബോഡി ഷെയ്മിങ്, ചില വിഭാഗങ്ങളെ ആക്ഷേപിച്ചു തുടങ്ങിയ വിമർശനങ്ങളായിരുന്നു ആക്ഷൻ ഹീറോ ബിജു സിനിമയിൽ നിവൻ പോളി അവതരിപ്പിച്ച പോലീസ് കഥാപാത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നത്. 2016ൽ ഇറങ്ങിയ സിനിമയാണെങ്കിലും ഇപ്പോഴും സിനിമ പല ഘട്ടങ്ങളിലും പല ചർച്ചകൾക്കും വിധേയമാകുന്നുണ്ട്. എന്നാൽ ആക്ഷൻ ഹീറോ ബിജുവിൽ നിവിൻ പോളി നടത്തിയത് ബോഡി ഷെയ്മിങ് ആണോ അല്ലയോ എന്ന് വ്യക്തമാക്കുകയാണ് ആ ചിത്രത്തിലൂടെ താരമായി മാറിയ നടി മഞ്ജുവാണി ഭാഗ്യരത്നം. മഞ്ജുവാണി അവതരിപ്പിച്ച കഥാപാത്രത്തിന് മേൽ ആയിരുന്നു നിവിൻ പോളിയുടെ കഥാപാത്രം ബോഡി ഷെയ്മിങ് നടത്തിയതെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനം.

ALSO READ : Honey Rose: മുരളി ഗോപിയുടെ കൂടെ ലിപ്‌ലോക് രംഗത്തിൽ അഭിനയിച്ച സാഹചര്യം തുറന്നു പറഞ്ഞ് ഹണി റോസ്

ബിജു എന്ന പോലീസ് ഉദ്യോഗസ്ഥൻ ഒരു റാങ്ക് ഹോൾഡറാണ്. ആ കഥാപാത്രം വളരെ സമർഥനും ബുദ്ധിമാനുമായ ഒരു പോലീസ് ഉദ്യോഗസ്ഥാനണ്. അങ്ങനെയുള്ള ഒരു പോലീസുകാരന്റെ അടുക്കൽ വന്ന് ഒരു സാധാരണക്കാരിയായ സ്ത്രീ ഒരു മുൻപരിചയമില്ലാത്ത ഓട്ടോ ഡ്രൈവർ തന്റെ കരണത്തടിച്ചു എന്ന പറയുകയാണ്. ഒരു കാരണമില്ലാതെ ആ സ്ത്രീയെ കരണത്തടിക്കുകയായെന്ന് പറയുന്നത് തന്നെ ഒരു ഉടായിപ്പാണെന്ന് നിവൻ പോളിയുടെ കഥാപാത്രത്തിന് മനസ്സിലാക്കാൻ സാധിക്കും. പിന്നീട് ആ സീനിൽ തന്നെ വ്യക്തമാക്കുന്നുണ്ട് സ്ത്രീയും ഓട്ടക്കാരനും തമ്മിൽ അവിഹിത ബന്ധമുണ്ടായിരുന്നുയെന്നും. വിവാഹിതയായ സ്ത്രീ ഓട്ടോറിക്ഷക്കാരനുമായി ബന്ധം സ്ഥാപിച്ചിരിക്കുന്നത് പരമാവധി ഊറ്റുക എന്ന ലക്ഷ്യത്തോടെയാണെന്നും വ്യക്തമാക്കുന്നുണ്ടെന്ന് മഞ്ജുവാണി സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അതിന് ശേഷം നിവിൻ പോളിയുടെ പോലീസ് കഥാപാത്രം തന്റെ കഥാപാത്രത്തെ 'സാധനം' എന്ന് വിളിക്കുന്ന ഓബ്ജെക്ടിഫൈ ചെയ്തു, ഒരു സ്ത്രീയെ അങ്ങനെ പറയാമോ എന്നിങ്ങനെ വിമർശനം ഉയർന്നിരുന്നു. പക്ഷെ ആ സിനിമ ഉദ്ദേശിച്ചത് പോലീസുകാരുടെ പച്ചയായ ഒരു ശൈലിയും സംസാരരീതിയും ഒക്കെയാണ്. ശരിക്കും പറഞ്ഞ് കഴിഞ്ഞാൽ യഥാർഥത്തിലുള്ള പോലീസുകാരുടെ ഭാഷയും ശൈലിയുമൊക്കെ ഇതിലും അസഹീനയമാണെന്ന് മഞ്ജുവാണി കൂട്ടിച്ചേർത്തു.

"എന്റെ അച്ഛൻ ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. ഞാനൊരു വക്കീലുമാണ്. അപ്പോൾ നമ്മുക്കീ പോലീസുകാരുടെ ശൈലിയൊക്കെ എങ്ങനെയാണെന്ന് അറിയാവുന്നതാണ്. പക്ഷെ സിനിമയിൽ അതെല്ലാം വളരെ മയപ്പെടുത്തിയാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഈ സാധനം എന്ന് പറഞ്ഞത് ബോഡി ഷെയ്മിങ്ങിലേക്ക് എങ്ങനെ പോയത് ഒന്നും എനിക്കറയില്ല. ഒരുപക്ഷം എന്റെ ശരീരഘടനയായിരിക്കാം ആ വിവാദങ്ങളിലേക്ക് വഴിവെച്ചത്" മഞ്ജുറാണി പറഞ്ഞു.

ഡബ്ബിങ് ആർട്ടിസ്റ്റിലൂടെയാണ് മഞ്ജുവാണി മലയാള സിനിമയിലേക്കെത്തുന്നത്. ആക്ഷൻ ഹീറോ ബിജുവിന് പുറമെ ആന അലറലോടറൽ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങ്ങിനെ പുറമെ ഗായികയും ഗാനരചയിതാവും കൂടിയാണ് മഞ്ജുവാണി. ഇപ്പോൾ മഞ്ജു സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകാൻ ഒരുങ്ങുകയാണ്. അടുത്തിടെ ചലച്ചിത്ര താരം തന്റെ യുട്യൂബ് പേജ് ആരംഭിച്ചത്. എന്റെ മൊണ്ടാഷ് ലൈഫ് എന്നാണ് നടി തന്റെ യുട്യൂബ് പേജിന് പേര് നൽകിയിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More