Home> Movies
Advertisement

Manjuvani Bhagyaratnam: ഒരു സെലിബ്രിറ്റി ഉണ്ടാവുന്നതെങ്ങനെ??? നടി മഞ്ജുവാണി ഭാ​ഗ്യരത്നത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒരു നിമിഷം കൊണ്ട് ആരും സെലിബ്രിറ്റി ആകില്ല, ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചാണ് അതിലേക്ക് എത്തി ചേർന്നതെന്ന് വ്യക്തമാക്കുന്നതാണ് മഞ്ജുവാണിയുടെ ഈ കുറിപ്പ്.

Manjuvani Bhagyaratnam: ഒരു സെലിബ്രിറ്റി ഉണ്ടാവുന്നതെങ്ങനെ??? നടി മഞ്ജുവാണി ഭാ​ഗ്യരത്നത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആക്ഷൻ ഹീറോ ബിജു എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയും പ്രിയങ്കരിയുമായി മാറിയ നടിയാണ് മഞ്ജുവാണി ഭാ​ഗ്യരത്നം. കഥാപാത്രത്തിന് എത്രത്തോളം സീനുകൾ ഉണ്ട് എന്നതിൽ അല്ല ലഭിച്ച കഥാപാത്രം എത്രത്തോളം മനോഹരമാക്കാൻ കഴിയുമെന്ന് കാണിച്ച് തന്ന നടിയാണ് മഞ്ജുവാണി. അഭിഭാഷക കൂടിയായ താരത്തിന്റെ വ്യത്യസ്തമായ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

ഒരു സെലിബ്രിറ്റി ഉണ്ടാകുന്നതെങ്ങനെ എന്ന ചോദ്യത്തോടെയാണ് മഞ്ജുവാണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. 2003 മുതൽ മലയാള സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന താനും ഒരു സെലിബ്രിറ്റി ആണോ എന്നതിനെ കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോൾ മനസിൽ വന്ന കാര്യങ്ങളാണ് താരം എഴുതിയിരിക്കുന്നത്. എങ്ങനെ താൻ ഒരു സെലിബ്രിറ്റി ആയി എന്നത് വളരെ വിശദമായി നടി കുറിച്ചിട്ടുണ്ട്. ഒരു നിമിഷം കൊണ്ട് ആരും സെലിബ്രിറ്റി ആകില്ല, ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചാണ് അതിലേക്ക് എത്തി ചേർന്നതെന്ന് വ്യക്തമാക്കുന്നതാണ് മഞ്ജുവാണിയുടെ ഈ കുറിപ്പ്. 

Also Read: Mammootty: ഇത്തവണ മമ്മൂട്ടിയുടെ ക്യാമറയിൽ പതിഞ്ഞ താരം ഇതാണ്

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

"How Celebrity's are made?
ഒരു സെലിബ്രിറ്റി ഉണ്ടാവുന്നതെങ്ങനെ??? 

കഴിഞ്ഞ രണ്ട് ദിവസമായി ഇതിനെ കുറിച്ച് ഞാൻ ചിന്തിച്ചു തുടങ്ങിയിട്ട്. ഇതിനുമുമ്പൊരിക്കൽപ്പോലും അങ്ങനെയൊരു ചിന്തയുടെ ആവശ്യം വന്നിട്ടില്ല. ഞാൻ എന്നെ കുറിച്ചു തന്നെ ആഴത്തിൽ വിശകലനം ചെയ്തു നോക്കി, am I a celebrity? ഞാനൊരു സെലിബ്രിറ്റിയാണോ? 2003 മുതൽക്ക് മലയാള സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നുണ്ട്. ആക്ഷൻ ഹീറോ ബിജുവാണ് എനിക്ക് ഒരു ഐഡന്റിറ്റി തരുന്നത്. ആ മേൽവിലാസമാണ് എനിക്കുള്ളത്. 

ഡിക്ഷൻറി നോക്കി, someone who is popular mainly in entertainment field or sports എന്ന് ഒരു വ്യാഖ്യാനം കണ്ടു. Someone who is been celebrated by others എന്നും കണ്ടു. കൂടുതൽ interesting ആയിട്ടുള്ള ഒരു thought process ലേക്ക് ആണ് കടക്കുന്നത് എന്ന് മനസ്സിലായപ്പോൾ I completely let myself dive right into it.

Am I a Celebrity? ഞാൻ ചിന്തിച്ചു തുടങ്ങി....

* സംഗീത മത്സര വേദികളിൽ കടന്നു ചെല്ലുമ്പോൾ എന്നെ നോക്കി നിരാശയോടെ അടക്കം പറയുന്ന അമ്മമാരെ കണ്ടിട്ടുണ്ട്. "ദാ ആ കുട്ടി വന്നിട്ടുണ്ട്". തുടർന്ന് എല്ലാ കണ്ണുകളും എന്റെ നേരെ നീളുന്നതറിഞ്ഞു, തെറ്റ് ചെയ്ത ഒരാളെപ്പോലെ തല കുമ്പിട്ടിരുന്നിട്ടുണ്ട്. ഒന്നാം സ്ഥാനം മഞ്ജു കൃഷ്ണൻ, വിജയമാത കോൻവെന്റ്റ് എന്ന ഫലപ്രഖ്യാപനം നടക്കുമ്പോൾ പോലും എണ്ണമറ്റ കണ്ണുകളുടെ നോട്ടത്തിൽ തല കുനിച്ചല്ലാതെ പോയി ട്രോഫി വാങ്ങിയിട്ടില്ല.

* " മഞ്ജുവിന്റെ കൂടെയാ മത്സരിക്കേണ്ടത് എന്ന് പറഞ്ഞാ മക്കളെ രാവിലെ സാധകം ചെയ്യിക്കാൻ എണീപ്പിക്കുന്നത്" എന്ന് പറഞ്ഞ അമ്മക്ക് ഒരു പുഞ്ചിരി മാത്രം മറുപടി നൽകി മാറി പോയിട്ടുണ്ട്.

* സ്കൂളിലെ ലൈബ്രറിയുടെ കൊച്ചുമുറിയിൽ സബ്ജില്ല തിരഞ്ഞെടുപ്പ് മത്സരത്തിന് പാടി വെളിയിലേക്കിറങ്ങുമ്പോൾ, ക്ലാസ് കഴിഞ്ഞ് ഓടിക്കിതച്ചു വരുന്ന അദ്ധ്യാപികമാരുടെ ചോദ്യം ഇപ്പോഴും എനിക്ക് കേൾക്കാം "അയ്യോ മഞ്ജു പാടിക്കഴിഞ്ഞോ, ക്ലാസ് തീർന്നില്ലാ, വൈകിപ്പോയല്ലോ" എന്ന്. ( Girija ടീച്ചർ ഇതോർക്കുന്നുണ്ടോ എന്നറിയില്ല, നാദിറ ടീച്ചറും ഇതുപോലൊരിക്കൽ ചോദിച്ചിട്ടുണ്ട്).

*1994 ലോ കോളേജ് ആദ്യവർഷം, നവംബർ 14നാണ് ക്ലാസ് തുടങ്ങിയത്. ഡിസംബർ 1നു ബസിൽ നിന്ന് വീണ് കാലൊടിഞ്ഞ് കിടപ്പിലായി. ഫെബ്രുവരിയിൽ കുടുംബസുഹൃത്തും എന്റെ ലോ കോളേജ് ടീച്ചറും ലോക്കൽ ഗാർഡിയനുമായ Rita ടീച്ചർ അച്ഛനെ വിളിച്ചു പറഞ്ഞു "അവളുടെ കാല് ശെരിയായെങ്കിൽ സോണൽ കോമ്പറ്റിഷന് അയക്കണം" എന്ന്. അക്കാലത്തു ആർട്സ് വിഭാഗം കൈകാര്യം ചെയ്തത് ടീച്ചറായിരുന്നു. അങ്ങനെ പ്ലാസ്റ്റർ നീക്കി നേരെ സോണൽ കോമ്പറ്റിഷനിലേക്ക്. കോഴിക്കോട് ലോ കോളേജ് പ്രവർത്തനം തുടങ്ങി സോണൽ കോമ്പറ്റിഷനിൽ ലളിത - ശാസ്ത്രീയ സംഗീത വിഭാഗത്തിൽ ആദ്യമായി കിട്ടുന്ന ഒന്നാം സമ്മാനയിരുന്നു അന്ന് എനിക്ക് ലഭിച്ചത്.
രണ്ടര മാസക്കാലയളവിൽ ഇങ്ങൊരു സ്റ്റുഡന്റ്/ക്ലാസ്സ്‌മേറ്റ് കോളേജിൽ ഉണ്ടായിരുന്നൊ എന്നാളുകൾ കരുതുമല്ലോ എന്നോർത്തു തിരികെ ചെന്നപ്പോൾ കാണുന്നവരെല്ലാം ചിരിച്ചുകൊണ്ടാണ് acknowledge ചെയ്യ്തത് എന്നത് ഓർമ്മയുണ്ട്. കാരണം എനിക്ക് മുമ്പേ എന്റെ പടം "ഒന്നാം സ്ഥാനം ലളിതസംഗീതം, ശാസ്ത്രീയസംഗീതം, ലോ കോളേജ്" എന്ന തലക്കെട്ടിൽ വന്നത് കുറേപേരൊക്കെ കണ്ടുകഴിഞ്ഞിരുന്നു.

*ലോ കോളേജിന്റെ 5 വർഷ കാലത്ത് ഇത്തരത്തിലുള്ള അനവധി അനുഭവങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് ദേവനങ്കിൾ (Late. M.V.Devan, Artist) കോളേജിൽ യൂണിയൻ ഉദ്ഘാടനത്തിന് വന്നത്. തന്റെ കൂട്ടുകാരന്റെ മകളാണ് എന്നറിയാതെ, "പാട്ട് പാടിയ കുട്ടി എനിക്ക് മുമ്പേ സരസ്വതി ദേവി തന്നെ ഉദ്ഘാടനം നടത്തിയിരിക്കുന്നു" എന്ന് പറഞ്ഞപ്പോൾ ഗാലറിക്ക് ഏറ്റവും പുറകിൽ ഇരുന്ന എന്നെ കൂട്ടുകാരെല്ലാം 
ചേർന്ന് കെട്ടിപ്പിടിച്ചതോർമ്മയുണ്ട്. I dont know if y'all would recollect it Shabna, Leena...

*യൂ എ ഇ റാസൽഘായിമയിൽ റേഡിയോ ജോകിയായിരുന്ന കാലം ഷോപ്പിംഗ് മാളുകളിൽ ആളുകൾ സെൽഫിക്കായി വന്ന് ചോദിക്കുമ്പോൾ അൽപ്പം ചമ്മലോടെ നിന്നതും ഓർമ്മയിലുണ്ട്.

* Dubai is a place that can either make you or break you എന്ന് സ്വാനുഭത്തിന്റെ വെളിച്ചത്തിൽ എനിക്ക് പറയേണ്ടി വന്ന അവസ്ഥകളിലൂടെ കടന്നു പോയപ്പോളൊക്കെ "വാണിയുടെ ഫാൻ ആണ് ഞാൻ", " വാണി പോയതോടെ റേഡിയോ പ്ലഗ് ഊരി ടവലിൽ പൊതിഞ്ഞ് അലമാരയിൽ വച്ചു" എന്ന് ഫോൺ നമ്പർ തേടിപ്പിടിച്ചു വിളിച്ചു പറഞ്ഞ മിനി എന്ന ശ്രോതാവിനെയും ഓർമ്മയുണ്ട്. 5 ദിർഹത്തിന് ഫോണിലൂടെ വിലപേശിയ ഫ്രൈട്ട് മാനേജർ നേരിൽ കണ്ടപ്പോൾ "അയ്യോ ഇത് ഞങ്ങളുടെ സ്വന്തം വാണിയല്ലേ" എന്ന് ചോദിച്ചത് കെട്ട് ദൈവമേ ഇയാളോടാണല്ലോ ഗതികേട് കൊണ്ട് 5 ദിർഹത്തിന് വിലപേശീയത് എന്നോർത്തു മനസ്സിൽ ആർത്തലച്ചു കരഞ്ഞത് ഓർമ്മയുണ്ട്.

* സിനിമയിൽ സജീവ സാന്നിധ്യമാകാൻ ഒരു തടസ്സവുമില്ലാതിരുന്നിട്ടും 4 സിനിമകളിൽ മാത്രമേ ഇത്രനാൾ കൊണ്ട് അഭിനയിച്ചിട്ടുള്ളൂ എങ്കിലും (55നു മേലെ സിനിമകൾ ചെയ്യാതെ പോയതുണ്ട്) ഇന്നും ആളുകൾ തിരിച്ചറിയുകയും, സ്നേഹിക്കുകയും ചെയ്യുന്നതും അറിയുന്നുണ്ട്.
കൂടെപ്പിറപ്പായോ, കൂട്ടുകാരിയായോ, നിങ്ങളിൽ ഒരാളായോ എന്നെ കണ്ട്, അംഗീകരിച്ചു, സ്നേഹിക്കുകയും ചേർത്ത് നിർത്തുകയും ചെയ്യുന്നിടത്താണ് നിങ്ങളാൽ ഞാൻ ആഘോഷിക്കപ്പെടുന്നത് എന്ന് ഞാൻ തിരിച്ചറിയുന്നു. എന്റെ ചിന്തകൾക്കുള്ള മറുപടി എനിക്ക് കിട്ടിക്കഴിഞ്ഞിരിക്കുന്നു.

YES, I AM A CELEBRATED PERSON!!! And if anyone has got a problem with that, you gotta deal with it. Because nothing came all in one platter to me, it has never to anyone else."

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More