Home> Movies
Advertisement

'മമ്മ ഈസ്‌ മൈ ക്വീന്‍': അബ്റാമിന്‍റെ ടീഷര്‍ട്ടിന് ആരാധകരേറെ!

അമ്മയെ രാജ്ഞിയായി പ്രഖ്യാപിച്ചു കൊണ്ട് അബ്റാം ധരിച്ചിരിക്കുന്ന ടീഷര്‍ട്ടാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയത്.

'മമ്മ ഈസ്‌ മൈ ക്വീന്‍': അബ്റാമിന്‍റെ ടീഷര്‍ട്ടിന് ആരാധകരേറെ!

ന്‍റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാമില്‍ ഷാറുഖ് ഖാന്‍ പങ്ക് വെച്ച ചിത്രങ്ങള്‍ വൈറലാകുന്നു. 

ഒഴിവുകാല൦ ആഘോഷിക്കുന്ന കിംഗ് ഖാന്‍റെയും കുടുംബത്തിന്‍റെയും ഈ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. 

അതില്‍ ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റിയതാകട്ടെ ഷാറുഖ് ഖാന്‍റെ ഏറ്റവും ഇളയ പുത്രന്‍ അബ്റാമും. വെളുപ്പും നീലയും കലര്‍ന്ന വസ്ത്രങ്ങള്‍ ധരിച്ച ഗൗരിയുടെയും അബ്റാമിന്‍റെയും ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. 

അമ്മയെ രാജ്ഞിയായി പ്രഖ്യാപിച്ചു കൊണ്ട് അബ്റാം ധരിച്ചിരിക്കുന്ന ടീഷര്‍ട്ടാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയത്.

 

 

 
 
 
 
 
 
 
 
 
 
 
 
 

#gaurikhan #abramkhan #zoyaakhtar #tanyagodrej snapped in mumbai recently #picoftheday #mumbai #manavmanglani

A post shared by Manav Manglani (@manav.manglani) on

‘മാമാ ഈസ് മൈ ക്വീന്‍’ എന്നാണ് ടീഷര്‍ട്ടില്‍ എഴുതിയിരിക്കുന്നത്.  ആ ചിത്രത്തിന് അടിക്കുറിപ്പായി ഷാറുഖ് ഖാന്‍ എഴുതിയ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു

‘ലോകത്തിലെ എല്ലാ ആണ്‍മക്കളോടും, അമ്മയാണ് നിങ്ങളുടെ രാജ്ഞിയെങ്കില്‍ സന്തോഷത്തിന് അതിരുകളില്ലാത്ത രാജകുമാരനാണ് നിങ്ങള്‍''- ഷാരൂഖ് കുറിച്ചു

‘നിറയെ ഗെയിമുകള്‍ ഉള്ള ഐ പാഡ് കൂടിയുണ്ടെങ്കില്‍ സംഗതി എളുപ്പമായെന്നും’ സ്വതസിദ്ധമായ ശൈലിയില്‍ ആത്മഗതം ചെയ്താണ് ബോളിവുഡ് സൂപ്പര്‍താരത്തിന്‍റെ അടികുറിപ്പ്. 
 

Read More