Home> Movies
Advertisement

Abhishek Bachchan ന്റെ പുതിയ ചിത്രം The Big Bull ഏപ്രിൽ 8ന് ഡിസ്നി+ഹോട്ട്സ്റ്റാറിൽ എത്തും

അഭിഷേക് ബച്ചന്റെ ഏറ്റവും പുതിയ ചിത്രം ദി ബിഗ് ബുൾ ഏപ്രിൽ 8ന് ഡിസ്നി+ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. ഇന്ന് അഭിഷേക് ബച്ചൻ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്‌തത്

Abhishek Bachchan ന്റെ പുതിയ ചിത്രം The Big Bull ഏപ്രിൽ 8ന് ഡിസ്നി+ഹോട്ട്സ്റ്റാറിൽ എത്തും

Mumbai: അഭിഷേക് ബച്ചന്റെ (Abhishek Bachchan) ഏറ്റവും പുതിയ ചിത്രം ദി ബിഗ് ബുൾ ഏപ്രിൽ 8ന് ഡിസ്നി+ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. പ്രേക്ഷകർ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദി ബിഗ് ബുൾ. ഇന്ന് അഭിഷേക് ബച്ചൻ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്‌ത്‌ കൊണ്ട് ഈ വിവരം അറിയിച്ചത്. കൂടാതെ ചിത്രത്തിന്റെ ട്രെയ്‌ലർ മാർച്ച് 19 നെത്തുമെന്നും അഭിഷേക് അറിയിച്ചിട്ടുണ്ട്.

അഭിഷേക് ബച്ചൻ പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയിൽ 1980 മുതൽ 1990 വരെയുള്ള 10 വർഷങ്ങളിൽ ഹർഷത് മെഹ്ത നടത്തിയ സ്റ്റോക്ക് മാർക്കറ്റ് തട്ടിപ്പാണ് പ്രമേയം. അജയ് ദേവ്ഗണാണ് (Ajay Devgn)ചിത്രം നിർമ്മിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് കൂക്കി ഗുലാറ്റിയാണ്. അജയ് ദേവ്‌ഗണും ഇൻസ്റ്റാഗ്രാമിൽ ചിത്രത്തിന്റെ ടീസർ പങ്ക് വെച്ചിരുന്നു.

ALSO READ: Aliya Bhatt in RRR: ആലിയ ഭട്ടിന്റെ 'ആര്‍ആര്‍ആർ' ലുക്ക് പുറത്തുവിട്ടു

അഭിഷേക് ബച്ചൻ പങ്ക് വെച്ച ടീസറിൽ (Teaser) അഭിഷേക് അവതരിപ്പിക്കുന്ന ഹേമന്ത് ഷാ എന്ന കഥാപാത്രം 1987 ലെ മുംബൈയിലെ വിവിധ ഭാഗങ്ങളിൽ എത്തുന്ന ദൃശ്യങ്ങളാണ് കാണിച്ചിരിക്കുന്നത്. ടീസറിൽ കഥപറയുന്നത് അജയ് ദേവ്ഗണാണ്. ദി മദർ ഓഫ് ഓൾ സ്‌കാംസ് എന്നാണ് ചിത്രത്തിൽ തന്നെ പ്രധാന കഥാപത്രമായ ഹേമന്ത് ഷായെ വിശേഷിപ്പിക്കുന്നത്.

ALSO READ:വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തുന്ന ഹൃദയത്തിന്റെ ഷൂട്ടിങ് പൂർത്തിയായി; സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്യും

1980 കളിലും 1990 കളിലും വൻ തോതിൽ സ്റ്റോക്ക് മാർക്കറ്റ് (Stock Market)  തട്ടിപ്പ് നടത്തിയിട്ടുള്ള ഹർഷത് മെഹ്ത്തയെ ദലാൽ സ്ട്രീറ്റിന്റെ ദി ബിഗ് ബുൾ എന്ന് അറിയപ്പെടാറുണ്ടായിരുന്നു. ഇതേ വിഷയത്തിൽ ഹാൻസൽ മെഹ്ത ഒരു വെബ് സീരീസ് നിർമ്മിച്ചിരുന്നു. സ്‌കാം 1992 എന്ന് പേരിട്ടിരുന്ന വെബ് സീരിസിൽ പ്രധാന കഥാപാത്രമായി എത്തിയത് പ്രതീക ഗാന്ധി ആയിരുന്നു. അന്ന് സ്‌കാം 1992 വൻ ജനശ്രദ്ധ നേടിയിരുന്നു.

ALSO READ: എനിക്കറിയാം നിങ്ങളുടെ പിറന്നാൾ ആരോടും പറയാറില്ല ,ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ശാന്തനായ ആ മനുഷ്യനാണ് നിങ്ങൾ- മനോജ് കെ.ജയന് ദുൽഖറിൻറെ പിറന്നാൾ ആശംസ

കൂക്കി ഗുലാട്ടി സംവിധാനം ചെയ്ത ഈ സിനിമ 2020 ഒക്ടോബര് 23ന് തീയേറ്ററുകളിൽ (Theater) എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കോവിഡ് 19 മഹാമാരി മൂലം ചിത്രത്തിന്റെ റിലീസ് മാറ്റി വെക്കുകയായിരുന്നു. തുടർന്ന് നിർമ്മാതാക്കൾ ഡിസ്നി+ഹോട്ട്സ്റ്റാറിൽ ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിക്കുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More