Home> Movies
Advertisement

Abhaya Hiranmayi: എന്നെ ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കൂ..! പോസ്റ്റുമായി അഭയ ഹിരണ്മയി

Abhaya Hiranmayi about Gopi Sundar and Amrutha Suresh: ഒരു പരിധി വരെ തനിക്കു നേരെ ഉയരുന്ന ​ഗോസിപ്പുകളെയെല്ലാം മറികടന്ന് ശക്തമായി മുന്നോട്ട് പോകാനാണ് അഭയ ശ്രമിക്കുന്നത്.

Abhaya Hiranmayi: എന്നെ ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കൂ..! പോസ്റ്റുമായി അഭയ ഹിരണ്മയി

സം​ഗീത സംവിധായകൻ ​ഗോപീ സുന്ദറുമായുള്ള ലിവിങ് റിലേഷനും പിന്നീടുള്ള ബ്രേക്കപ്പുമെല്ലാം വലിയ രീതിയിലുള്ള വിമർശനങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കുമാണ് ​ഗായിക അഭയ ഹിരണ്മയി ഇരയാകേണ്ടി വന്നത്. ​ഗോപി സുന്ദർ അമൃത സുരേഷുമായി പുതിയ ബന്ധം ആരംഭിച്ചതോടെ അവർക്ക് പുറകേ എന്ന പോലെ തന്നെ അഭയേയും സോഷ്യൽമീഡിയ പിന്തുടരുകയാണ്. എന്നാൽ തനിക്കു നേരെ ഉയരുന്ന ​ഗോസിപ്പുകളെയെല്ലാം ഒരു പരിധി വരെ മറികടന്ന് ശക്തമായി മുന്നോട്ട് പോകാനാണ് അഭയ ശ്രമിക്കുന്നത്. ഇപ്പോഴിതാ വീണ്ടും താൻ നേരിടുന്ന സോഷ്യൽ മീഡിയ അറ്റാക്കിനെക്കുറിച്ച് സംസാരിക്കുകയാണ് അഭയ ഹിരണ്മയി.

ഈയടുത്ത ദിവസമാണ് ​ഗോപിസുന്ദറും അമൃത സുരേഷും തമ്മിൽ പിരിഞ്ഞുവെന്ന തരത്തിലുള്ള വാർത്ത പ്രചരിച്ചത്. ബന്ധം തുടങ്ങി ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ ഇരുവരും പിരിഞ്ഞു എന്ന വാർത്ത പ്രേക്ഷകരിൽ വലിയ അമ്പരപ്പാണ് ഉണ്ടാക്കിയത്. ​ഗോപി പുതിയ ബന്ധം തുടങ്ങി കാണും, അഭയയുടെ ശാപമാണ്, ഇത് അങ്ങനയേ സംഭവിക്കൂ എന്ന് ആദ്യമേ അറിയുമായിരുന്നു എന്നിങ്ങനെയായിരുന്നു ആ വാർത്തകൾക്കുള്ള പ്രതികരണം. അതിനു പിന്നാലെ അഭയയ്ക്കു നേരെയും വന്നു ഇതുമായി ആരോപണങ്ങൾ. ആയിടയക്ക് അഭയ പങ്കുവെച്ച പോസ്റ്റുകൾ എല്ലാം അവരെ ഉന്നം വെച്ചുകൊണ്ടാണ് എന്ന രീതിയിൽ ആയിരുന്നു വാർത്തകൾ പ്രചരിച്ചത്.

ALSO READ: അമൃതയുമൊന്നിച്ച് ഗോപി സുന്ദർ പോസ്റ്റ് ചെയ്ത ചിത്രം; അഭ്യൂഹങ്ങൾക്ക് ഫുൾ സ്റ്റോപ്പ്

അതിനു പുറമേ അഭയയുടെ പോസ്റ്റുകൾക്ക് താഴെയും ഇത്തരം കമ്മന്റുകൾ വന്ന് നിറഞ്ഞു. ഈ സാഹചര്യത്തിൽ ഇത്തരം പ്രണതകൾക്കെതിരെ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് അഭയ ഇപ്പോൾ. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച നീണ്ട കുറിപ്പിലൂടെയാണ് അഭ്യൂഹങ്ങൾക്ക് അഭയ മറുപടി നൽകിയിരിക്കുന്നത്. സന്തോഷവും സമാധാനവും നേടുന്നതിനായി തന്റെ സ്വന്തം ഈണത്തിലും വേ​ഗത്തിലും ചുവടുകൾ വെക്കുന്നു എന്ന ആമുഖത്തോടെയാണ് അഭയ ഇന്സ്റ്റാ​ഗ്രാമിൽ കുറിപ്പ് പങ്കുവെച്ചത്.

മറ്റുള്ളവരുടെ ജീവിതത്തിൽ തനിക്ക് ഒട്ടും താൽപര്യമില്ല എന്നും തനിക്ക് തന്റേതായ ഒരുപാട് ജോലികൾ ഇനിയും ചെയ്തുതീർക്കാനും നേട്ടങ്ങൾ കീഴടക്കാനും ഉണ്ടെന്നും അഭയ കുറിച്ചു. തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലെ പോസ്റ്റുകളെയും സ്റ്റോറികളെയും മറ്റുള്ളവരുടെ ജീവിതവുമായി ബന്ധിപ്പിക്കുന്നത് വളരെ കഷ്ടമാണെന്നും, ആരെയും വേദനിപ്പിക്കാനുള്ള യാതൊരു തരത്തിലുള്ള ഉദ്ദേശവും തനിക്കില്ല. ഞാൻ എന്റെ ജീവിതത്തെ സ്നേഹിക്കുന്നുണ്ട്. നിങ്ങൾ നിങ്ങളുടെ ജീവിതം ജീവിക്കൂ എന്നും തന്നെ ജീവിക്കാൻ അനുവദിക്കൂ എന്നും അഭയ കുറിച്ചു. ജീവിതങ്ങളെ വളച്ചൊടിച്ച് വഴിതിരിക്കരുത് എന്നും അഭയ കൂട്ടിച്ചേർത്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More