Home> Movies
Advertisement

ആഘോഷങ്ങൾ തുടങ്ങുന്നു.. ആറാട്ടിന്റെ പ്രോമോ വീഡിയോ പുറത്തുവിട്ടു, പുതുവത്സര സമ്മാനമായി ട്രെയിലറും

ആറാട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും എല്ലാം തന്നെ ആരാധകർ വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ പാലക്കാടും ഹൈദരാബാദുമായിരുന്നു.

ആഘോഷങ്ങൾ തുടങ്ങുന്നു.. ആറാട്ടിന്റെ പ്രോമോ വീഡിയോ പുറത്തുവിട്ടു, പുതുവത്സര സമ്മാനമായി ട്രെയിലറും

മോഹൻലാൽ (Mohanlal) നായകനായി എത്തുന്ന ചിത്രം ആറാട്ടിന്റെ (Aarattu) ട്രെയിലറിന് മുൻപുള്ള പ്രോമോ വീഡിയോ പുറത്തിറക്കി. കഥാപശ്ചാത്തലം സ്കെച്ചുകലിലൂടെ അവതരിപ്പിച്ചു കൊണ്ടുള്ള പ്രോമോ വീഡിയോ ആണ് പുറത്തിറക്കിയിട്ടുള്ളത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുതുവത്സര സമ്മാനമായി ജനുവരി 1ന് രാവിലെ 11 മണിക്ക് ആരാധകരിലേക്കെത്തും. 

 

ഫെബ്രുവരി 10ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഡബ്ബിംഗ് ഈ മാസം രണ്ടാം വാരം പൂര്‍ത്തിയായിരുന്നു. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. ഒരു തികഞ്ഞ മാസ് മസാല പടമായിരിക്കും ആറാട്ടെന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ നെയ്യാറ്റിൻകരയിൽ നിന്നു പാലക്കാട്ടെ (Palakkad) ഒരു ഗ്രാമത്തിൽ എത്തുന്നതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങളൊക്കെയാണ് ചിത്രത്തിന്‍റെ  പ്രമേയമെന്നും നേരത്തേ തന്നെ സംവിധായകൻ സൂചിപ്പിച്ചിരുന്നു.

Also Read: ആറാട്ടിന്റെ ടീസർ ഏപ്രിൽ 14നെത്തും, മോഹൻലാലിന്റെ അടുത്ത മാസ് കഥപാത്രം നെയ്യാറ്റിൻകര ​ഗോപനെ കാത്ത് ആരാധകർ

ആറാട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും എല്ലാം തന്നെ ആരാധകർ വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ പാലക്കാടും ഹൈദരാബാദുമായിരുന്നു. 

Also Read: പിന്നിൽ Black Vinatage Benz, കറുത്ത ഷർട്ട്: മാസ് ബ്ലാക്കിൽ Mohanlal, ആറാട്ടിന്റെ First Look Poster പുറത്ത്

പുലിമുരുകന് (Pulimurukan) ശേഷം ഉദയകൃഷ്ണയും വില്ലന് ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലിനൊപ്പം വീണ്ടും കൈകോര്‍ക്കുന്ന ചിത്രമാണ് "നെയ്യാറ്റിന്‍കര ഗോപന്‍റെ  ആറാട്ട്". 18 കോടി ബജറ്റിന്‍റെ ഈ ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥ് ആണ് നായിക. സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, ഷീല, സ്വാസിക, തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്. അന്തരിച്ച നടൻ നെടുമുടി വേണുവും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
Read More