Home> Movies
Advertisement

Aarattu Movie : പെണ്ണുങ്ങൾക്ക് കല്യാണമല്ല ഒരേ ഒരു ലക്ഷ്യം, സ്വയം പര്യാപ്തതയാണ് വേണ്ടത് ; കട്ടയ്ക്ക് കൂടെയുണ്ടെന്ന് Mohanlal ന്റെ നെയ്യാറ്റിൻകര ഗോപൻ

സ്ത്രീധനം കൊടുക്കരുത്‌, വാങ്ങരുത്‌. സ്ത്രീക്ക്‌ തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാവട്ടെ എന്ന സന്ദേശത്തോടെയാണ് മോഹൻലാൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ചത്.

Aarattu Movie : പെണ്ണുങ്ങൾക്ക് കല്യാണമല്ല ഒരേ ഒരു ലക്ഷ്യം, സ്വയം പര്യാപ്തതയാണ് വേണ്ടത് ; കട്ടയ്ക്ക് കൂടെയുണ്ടെന്ന് Mohanlal ന്റെ നെയ്യാറ്റിൻകര ഗോപൻ

Kochi : കേരളത്തിൽ സ്ത്രീധന പീഡന കേസുകൾ വർധിച്ച് വരുമ്പോൾ, സ്ത്രീധനം വേണ്ടെന്ന് സന്ദേശവുമായി മോഹൻലാലിൻറെ (Mohanlal) പുതിയ ചിത്രം ആറാട്ടിലെ (Aarattu) സീനുകൾ പുറത്ത് വിട്ടു. നെയ്യാറ്റിൻകര ഗോപൻ പെണ്ണുങ്ങളുടെ  ഒരേ ഒരു ലക്‌ഷ്യം കല്യാണമല്ല എന്ന് പറയുന്നതാണ് ദൃശ്യങ്ങൾ. സ്ത്രീധനം കൊടുക്കരുത്‌, വാങ്ങരുത്‌. സ്ത്രീക്ക്‌ തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാവട്ടെ എന്ന സന്ദേശത്തോടെയാണ് മോഹൻലാൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ചത്.

 ഈ പൂജ അവധിക്കാലത്ത് തീയേറ്ററുകളിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രമാണ് ആറാട്ട് (Aarattu). ഒക്‌ടോബർ 14 ന് ചിത്രം റിലീസ് ചെയ്യും. ആദ്യം ചിത്രം ഓണത്തിന് തീയേറ്ററുകളിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ മാറ്റി വെയ്ക്കുകയായിരുന്നു.

ALSO READ: Mohanlal Aarattu : മോഹൻലാലിൻറെ ആറാട്ട് തീയേറ്ററുകളിൽ എത്തുന്നു ; ഒക്ടോബർ 14 ന് റിലീസ് ചെയ്യും

പുലിമുരുകന് (Pulimurukan) ശേഷം ഉദയകൃഷ്ണയും വില്ലന് ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലിനൊപ്പം വീണ്ടും കൈകോര്‍ക്കുന്ന ചിത്രമാണ് "നെയ്യാറ്റിന്‍കര ഗോപന്‍റെ  ആറാട്ട്".  18 കോടി ബജറ്റിന്‍റെ ഈ ചിത്രത്തില്‍  ശ്രദ്ധ ശ്രീനാഥ് ആണ്  നായിക.  നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, ഷീല, സ്വാസിക, തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്.

ALSO READ: പിന്നിൽ Black Vinatage Benz, കറുത്ത ഷർട്ട്: മാസ് ബ്ലാക്കിൽ Mohanlal, ആറാട്ടിന്റെ First Look Poster പുറത്ത്

ഒരു പ്രത്യേക ചുമതല നിര്‍വ്വഹിക്കുന്നതിനായി നെയ്യാറ്റിന്‍കരയില്‍ നിന്നും പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ ഗോപന്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ  പ്രമേയം.  ഒരു തികഞ്ഞ മാസ് മസാല പടമായിരിക്കും ആറാട്ടെന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ നെയ്യാറ്റിൻകരയിൽ നിന്നു പാലക്കാട്ടെ (Palakkad) ഒരു ഗ്രാമത്തിൽ എത്തുന്നതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങളൊക്കെയാണ് ചിത്രത്തിന്‍റെ  പ്രമേയമെന്നും നേരത്തേ തന്നെ സംവിധായകൻ സൂചിപ്പിച്ചിരുന്നു.

ALSO READ: Mohanlal ചിത്രം ആറാട്ടിന്റെ ചിത്രീകരണത്തിനായി റെയിൽവേയ്ക്ക് നൽകിയത് ലക്ഷങ്ങൾ

ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ പാലക്കാടും ഹൈദരാബാദുമായിരുന്നു. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫെബ്രുവരി ആദ്യവാരം പുറത്ത്വിട്ടിരുന്നു. മാസ് ആക്ഷൻ ലക്കിലുള്ള മോഹൻലാലിന്റെ സ്റ്റിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററായി  ഉപയോ​ഗിച്ചിരിക്കുന്നത്. മോഹൻലാൽ നെയ്യാറ്റിൻകര ​ഗോപൻ എന്ന കഥാപാത്രമായി എത്തുമ്പോൾ പേരിനൊപ്പം ചേരുന്ന മാസ് ലുക്കാണ് ആദ്യ പോസ്റ്ററായി അണിയറപ്രവർത്തകർ പുറത്തിറക്കിയിരിന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More