Home> Movies
Advertisement

Laal Singh Chaddha : റിലീസായി മണിക്കൂറുകൾക്കുള്ളിൽ അമീർ ഖാൻ ചിത്രം ലാൽ സിങ് ഛദ്ദ ടൊറന്റിലും ടെലിഗ്രാമിലുമെത്തി

Laal Singh Chaddha Tamilrockers മറ്റ് ടൊറന്റ് വെബ്സൈറ്റായ മൂവിറൂൾസിലും ഒപ്പം ടെലിഗ്രാമിലും അമീർ ഖാൻ ചിത്രത്തിന്റെ വ്യാജ പതിപ്പെത്തി. അതും എച്ച്ഡി ക്വാളിറ്റിയിലുള്ള ചിത്രത്തിന്റ വ്യാജ പതിപ്പാണ് കണ്ടെത്തിയിരിക്കുന്നത്.

Laal Singh Chaddha : റിലീസായി മണിക്കൂറുകൾക്കുള്ളിൽ അമീർ ഖാൻ ചിത്രം ലാൽ സിങ് ഛദ്ദ ടൊറന്റിലും ടെലിഗ്രാമിലുമെത്തി

ന്യൂ ഡൽഹി : നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് ഓഗസ്റ്റ് 11ന് തിയറ്ററുകളിൽ എത്തിയ അമീർ ഖാൻ ചിത്രമാണ് ലാൽ സിങ്ങ് ഛദ്ദ. റിലീസായി ആദ്യ ദിനം തന്നെ മികച്ച അഭിപ്രായം നേടിയെടുത്ത ചിത്രം ഹോളിവുഡ് സിനിമ ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കാണ്. എന്നാൽ തിയറ്ററുകളിൽ നിന്നും മികച്ച അഭിപ്രായം നേടിയ ചിത്രം ഒരു തിരിച്ചടി നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ വ്യാജ പതിപ്പ് തമിഴ്റോക്കേഴ്സ് എത്തി. ഇതിന് പിന്നാലെ മറ്റ് ടൊറന്റ് വെബ്സൈറ്റായ മൂവിറൂൾസിലും ഒപ്പം ടെലിഗ്രാമിലും അമീർ ഖാൻ ചിത്രത്തിന്റെ വ്യാജ പതിപ്പെത്തി. അതും എച്ച്ഡി ക്വാളിറ്റിയിലുള്ള ചിത്രത്തിന്റ വ്യാജ പതിപ്പാണ് കണ്ടെത്തിയിരിക്കുന്നത്.

സമാനമായി മറ്റ് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ഭൂൽ ഭൂല്ലയ്യ 2, ജഗ്ജഗ്ഗ് ജീയോ, പുഷ്പ, ബീസ്റ്റ്, 83, ആർആർആർ എന്നീ ചിത്രങ്ങളും സമാനമായി റിലീസായ ദിവസങ്ങളിൽ വ്യാജപതിപ്പ് ടെലിഗ്രാമിലും ടൊറന്റ് വെബ്സൈറ്റുകളിലുമെത്തിയിരുന്നു. കൂടാതെ ഒടിടിയിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ വ്യാജ പതിപ്പും സമാനമായ രീതിയിൽ ടൊറന്റ്, ടെലിഗ്രാം പ്ലാറ്റ്ഫോമുകളിൽ എത്താറുണ്ട്. 

ALSO READ :  പ്രഭുദേവയുടെ പാർട്ടിയിൽ മീനയും കൂട്ടുകാരും; രംഭയുടെ പോസ്റ്റ് വൈറൽ...

2018ലെ തഗ്സ് ഓഫ് ഹിന്ദുസ്ഥാന് ശേഷം തിയറ്ററുകളിലേക്കെത്തുന്ന അമീർ ഖാൻ ചിത്രമാണ് ലാൽ സിങ് ഛദ്ദ. ടോം ഹാങ്കിന്റെ ഫോറ്റസ്റ്റ് ഗമ്പിന്റെ ഹിന്ദി പതിപ്പ് സംവിധാനം ചെയ്തിരിക്കുന്നത് അദ്വൈത് ചന്ദനാണ്. അമീർ ഖാന് പുറമെ കരീന കപ്പൂർ തെലുഗു താരം നാഗ ചൈതന്യ മോണ സിങ്ങ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറൂഖ് ഖാൻ അതിഥി വേഷത്തിലെത്തുന്നുമുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More