Home> Movies
Advertisement

ആദിയുടെ ഓഡിയോ ലോഞ്ച് നിര്‍വഹിച്ച് മോഹന്‍ലാല്‍

ആദിയുടെ ഓഡിയോ ലോഞ്ച് നിര്‍വഹിച്ച് മോഹന്‍ലാല്‍

പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ആദിയുടെ ഓഡിയോ മോഹന്‍ലാല്‍ നിര്‍വഹിച്ചു.  മകന്‍റെ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് ഫെയ്‌സ്ബുക്ക് ലൈവ് വഴിയാണ് മോഹൻലാൽ നിര്‍വഹിച്ചത്. സംവിധായകന്‍ ജീത്തു ജോസഫ്, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂർ തുടങ്ങിയവര്‍ ഓഡിയോ ലോഞ്ച് ചടങ്ങിൽ പങ്കെടുത്തു. 

പെട്ടെന്ന് തെരക്കിട്ട് പ്ലാന്‍ ചെയ്തതുകൊണ്ട് എല്ലാവരെയും ക്ഷണിക്കാന്‍ കഴിഞ്ഞില്ലയെന്നും അതുകൊണ്ട് തന്നെ എല്ലാവരെയും ഇതിന്‍റെ ഭാഗമാക്കാന്‍ വേണ്ടിയാണ് ഈ ഓഡിയോ ലോഞ്ച് ഫെയ്സ് ബുക്ക്‌ ലൈവിലൂടെ നടത്തുന്നതെന്നും സംവിധായകന്‍ ജിത്തു ജോസഫ്‌ പറഞ്ഞു. ചടങ്ങില്‍ പ്രണവിന്‍റെ അമ്മ സുചിത്രയും ഉണ്ടായിരുന്നു.  മകനും സിനിമയ്ക്കും എല്ലാ ഭാവുകങ്ങളും മോഹന്‍ലാല്‍ നേര്‍ന്നു.  പ്രണവിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഒന്‍പതാമത്തെ ചിത്രമാണ് ഇത്. സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം അനില്‍ ജോണ്‍സനാണ് നിർവഹിച്ചിരിക്കുന്നത്.

Read More