Home> Movies
Advertisement

A Pan Indian Story : വിഷ്ണു ഉണ്ണികൃഷ്ണൻ പ്രധാനവേഷത്തിൽ; എ പാൻ ഇന്ത്യൻ സ്റ്റോറി സിനിമയുടെ മോഷൻ പോസ്റ്റർ

A Pan Indian Story Movie : ദേശീയ അവാർഡ് ജേതാവായ വി സി അഭിലാഷാണ് ചിത്രം ഒരുക്കുന്നത്

A Pan Indian Story : വിഷ്ണു ഉണ്ണികൃഷ്ണൻ പ്രധാനവേഷത്തിൽ; എ പാൻ ഇന്ത്യൻ സ്റ്റോറി സിനിമയുടെ മോഷൻ പോസ്റ്റർ

ദേശീയ അവാർഡ് നേടിയ ഇന്ദ്രൻസ് ചിത്രം ആളൊരക്കത്തിന്റെ സംവിധായകൻ വി സി അഭിലാഷ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. എ പാൻ ഇന്ത്യ സ്റ്റോറി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ, ധർമജൻ, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. അഭിലാഷ് തന്നെയാണ് ചിത്രത്തിന് രചനയും നിർവഹിച്ചിരിക്കുന്നത്.

നല്ല സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫഹദ് സിദ്ദീഖും ഫയെസ് മുഹമ്മദും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ധർമജൻ, ജോണി ആന്റണി എന്നിവരെ കൂടാതെ രമ്യ സുരേഷ്, ശൈലജ അമ്പു, ഫഹദ് സിദ്ദീഖ്, ഡാവഞ്ചി, വിസ്മയ ശശികുമാർ, പർവർണ ദാസ്, റിതുപർണ, സതീഷ് കെ കുന്നത്ത്, സിറിൽ, വിജയനുണ്ണി, ധനുജ ചിത്ര എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ALSO READ : Salaar Part 1 : സലാറിന് 'എ' സർട്ടിഫിക്കേറ്റ്; ചിത്രം ഡിസംബർ 22ന് തിയറ്ററുകളിലേക്ക്

എൽദോ ഐസക്കാണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. വിസി അഭിലാഷിന്റെ വരികൾക്ക് ഭൂമിയാണ് സംഗീതം നൽകുക. വിഷ്ണു ഗോപാലാണ് എഡിറ്റർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Read More