Home> Movies
Advertisement

ഫഹദ്-സേതുപതി ചിത്രത്തിന് 'A' സര്‍ട്ടിഫിക്കറ്റ്!!

ശില്‍പ്പ എന്നാണ് വിജയ് ചെയ്യുന്ന കഥാപാത്രത്തിന്‍റെ പേര്.

 ഫഹദ്-സേതുപതി ചിത്രത്തിന് 'A' സര്‍ട്ടിഫിക്കറ്റ്!!

വിജയ് സേതുപതി-ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ത്യാഗരാജന്‍ കുമാര രാജ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സൂപ്പര്‍ ഡീലക്‌സ്'.

മാര്‍ച്ച് 29ന് തീയറ്ററുകളിലെത്തുന്ന ചിത്രത്തിന് സെൻസര്‍ ബോര്‍ഡിന്‍റെ എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 

രണ്ട് മണിക്കൂര്‍ 56 മിനിറ്റാണ് ചിത്രം. ചിത്രത്തിന്‍റെ നിരവധി ഭാഗങ്ങള്‍ കട്ട് ചെയ്താൽ മാത്രമേ യു/എ സര്‍ട്ടിഫിക്കറ്റ് കിട്ടുമായിരുന്നുള്ളൂ. 

എന്നാല്‍, ഒന്നും കട്ട് ചെയ്യാന്‍ സംവിധായകന്‍ അനുവദിക്കാതെ വന്നതോടെയാണ് ചിത്രത്തിന് സെന്‍സര്‍ബോര്‍ഡിന്‍റെ എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്. 

ദക്ഷിണേന്ത്യയില്‍ നിരവധി ആരാധകരുള്ള സേതുപതി ട്രാന്‍സ്ജെന്‍ഡറായി അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ വലിയൊരു പ്രത്യേകത.

ആരണ്യകാണ്ഡം എന്ന ചിത്രത്തിന് ശേഷം ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ ത്യാഗരാജൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

ചിത്രത്തിന്‍റെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. യുവന്‍ ശങ്കര്‍രാജയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക്  സംഗീതം നല്‍കിയിരിക്കുന്നത്.

ഫഹദ് ഫാസില്‍, രമ്യ കൃഷ്ണന്‍, മിസ്‌കിന്‍, സാമന്ത എന്നിവര്‍ ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ത്യാഗരാജന്‍ കുമാരരാജ, മിസ്‌കിന്‍, നളന്‍ കുമാരസാമി, നീലന്‍ കെ. ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശില്‍പ്പ എന്നാണ് വിജയ് ചെയ്യുന്ന കഥാപാത്രത്തിന്‍റെ പേര്. 

നീലസാരിയും ചുവന്ന ബ്ലൗസും കൂളിങ് ഗ്ലാസ്സുമണിഞ്ഞ വിജയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നേരത്തെ തന്നെ വൈറലായിരുന്നു.

Read More