Home> Movies
Advertisement

"ഓർക്കാനും നന്ദി പറയാനും സച്ചിയോട് മാത്രം" അവാർഡ് നേട്ടത്തിൽ ബിജു മേനോൻ

68th National Film Awards തനിക്ക് ലഭിച്ച അവാർഡ് സച്ചിക്ക് സമർപ്പിക്കുന്നുയെന്ന് ബിജു മേനോൻ കൊച്ചിയിൽ മാധ്യമങ്ങളോടായി പറഞ്ഞു.

കൊച്ചി : അവാർഡുകൾ വാരി കൂട്ടി 68-ാം ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലയാള തിളക്കമായി അയ്യപ്പനും കോശിയും മാറിയെങ്കിലും അത് കാണാൻ ചിത്രം ഒരുക്കിയ സംവിധായകൻ സച്ചി മാത്രം ഇന്നില്ല. അത് ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ച ബിജു മേനോൻ അറിയിക്കുകയും ചെയ്തു. തനിക്ക് ലഭിച്ച അവാർഡ് സച്ചിക്ക് സമർപ്പിക്കുന്നുയെന്ന് ബിജു മേനോൻ കൊച്ചിയിൽ മാധ്യമങ്ങളോടായി പറഞ്ഞു. 

"ഈ അവസരത്തിൽ ഓർക്കാനും എനിക്ക് നന്ദി പറയാനുമുള്ളത് സച്ചിയോട് മാത്രമാണ്. സച്ചി നമ്മളോടൊപ്പമില്ല. ഇത്രയും നല്ലൊരു കഥാപാത്രം എനിക്ക് തന്നതിന്, പ്രേക്ഷകർ സ്വീകരിച്ച ഇത്രയും നല്ല സിനിമ തന്നതിന് സച്ചിയോട് നന്ദി പറയുന്നു" ബിജു മോനോൻ പറഞ്ഞു. 

ALSO READ : 68th National Film Awards : അവാർഡുകൾ വാരി കൂട്ടി സൂരറൈ പൊട്രുവും അയ്യപ്പനും കോശിയും; സച്ചി മികച്ച സംവിധായകൻ; സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്മാർ

ചെറിയ ക്യാൻവാസിൽ നിർമിക്കാൻ തീരുമാനിച്ച ചിത്രത്തിന്റെ ആദ്യഘട്ടം മുതൽ താൻ ഉണ്ടായിരുന്നു. സച്ചിയുടെ വലിയ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഈ അവാർഡ് നേട്ടത്തെ കാണുന്നത്. അത് കാണാൻ സച്ചി ഇല്ല എന്നതാണ് വിഷമമെന്ന് ബിജു മേനോൻ കൂട്ടിച്ചേർത്തു. 

അയ്യപ്പനും കോശിയും ഒരുക്കിയ സച്ചിയാണ് മികച്ച സംവിധായകൻ. സച്ചിയ്ക്കും ബിജു മേനോനും പുറമെ ചിത്രത്തിലെ ഗാനം ആലപിച്ച നഞ്ചിയമ്മ, സംഘട്ടന രംഗം ഒരുക്കിയ മാഫിയ ശശി, സുപ്രീം സുന്ദർ എന്നിവരും അയ്യപ്പനും കോശിക്കായി അവാർഡുകൾ കരസ്ഥമാക്കി. 

ALSO READ : 68th National Film Awards : കാണാത്ത ലോകത്ത് നിന്ന് സച്ചി കാണുന്നുണ്ടാകുമോ ഈ നേട്ടം?

അയ്യപ്പനും കോശിക്ക് പുറമെ മലയാള ചിത്രം വാങ്ക് പ്രത്യേക ജൂറി അവാർഡ് സ്വന്തമാക്കി. കപ്പേള സിനിമയുടെ കല സംവിധായകൻ അസീസ് നാടോടിയാണ് മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള അവാർഡ് സ്വന്തമാക്കിയത്. മാലിക്ക് സിനിമയുടെ ശബ്ദലേഖനത്തിന് വിഷ്ണു ഗോവിന്ദ് ശ്രീശങ്കർ എന്നിവർക്കും മലയാള സിനിമയുടെ ഭാഗമായി അവാർഡ് സ്വന്തമാക്കി. 

തമിഴ് ചിത്രം സൂരറൈ പൊട്രു മികച്ച ചിത്രം. ചിത്രത്തിലെ പ്രകടനത്തിന് സൂര്യയും മലയാളി താരം അപർണ ബാലമുരളിയും മികച്ച നടിനടന്മാർക്കുള്ള പുരസ്കാരം നേടി. സൂര്യയ്ക്കൊപ്പം താനാജി ദി അൺ സങ് ഹീറോ എന്ന പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരം അജയ് ദേവ്ഗൺ പങ്കിടുകയും ചെയ്തു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും സൂര്യ ചിത്രത്തിനാണ്. ഒപ്പം തമിഴ് മണ്ഡേലയും അവാർഡ് പങ്കിടുകയും ചെയ്തു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More