Home> Movies
Advertisement

വൈറലായി 24 കിസ്സെസിന്‍റെ ട്രെയിലര്‍

ഹേബാ പട്ടേലും അദിത് അരുണുമാണ് സിനിമയില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്.

വൈറലായി 24 കിസ്സെസിന്‍റെ ട്രെയിലര്‍

ഹൈദരാബാദ്: തെലുങ്ക് ചിത്രമായ 24 കിസ്സെസിന്‍റെ ട്രെയിലറാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചൂടന്‍ ചര്‍ച്ച. സിനിമയുടെ പേര് പോലെ ട്രെയിലറിലും ചുംബനങ്ങളുടെ ഒരു നീണ്ടനിര തന്നെയാണ്.

ഹേബാ പട്ടേലും അദിത് അരുണുമാണ് സിനിമയില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. അര്‍ജുന്‍ റെഡ്ഡി, ആര്‍എക്‌സ് 100 എന്നീ സിനിമകള്‍ക്ക് ലഭിച്ച വിജയത്തിന് പിന്നാലെ തെലുങ്ക് സിനിമകള്‍ സമാനമായ പ്രമേയങ്ങളാണ് കഥകളില്‍ സ്വീകരിച്ചുവരുന്നത്. നഷ്ടപ്രണയവും ചുംബനരംഗങ്ങളും ഒഴിച്ചുകൂടാന്‍ പറ്റാത്ത അവസ്ഥയായിരിക്കുകയാണ് തെലുങ്കില്‍ ഇപ്പോള്‍.

വീഡിയോ കാണാം: 

ചിത്രം നവംബര്‍ 15 ന് റിലീസ് ചെയ്യും. അയോധ്യകുമാര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

Read More