Home> Movies
Advertisement

1744 White Alto Movie : കാഞ്ഞങ്ങാട് മെയ്ഡ് '1744 വൈറ്റ് ഓൾട്ടോ' എത്തുന്നു; ട്രെയിലർ

1744 White Alto Trailer 1744 വൈറ്റ് ആൾട്ടോയുടെ ട്രെയിലർ ചിത്രം നർമവും രസകരമായ കഥാപശ്ചാത്തലത്തിലാണെന്ന് സൂചിപ്പിക്കുന്നു

1744 White Alto Movie : കാഞ്ഞങ്ങാട് മെയ്ഡ് '1744 വൈറ്റ് ഓൾട്ടോ' എത്തുന്നു; ട്രെയിലർ

കൊച്ചി : തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം സെന്ന ഹെഗ്‌ഡെ ഒരുക്കുന്ന 1744 വൈറ്റ് ആൾട്ടോയുടെ ട്രെയിലർ പുറത്തിറങ്ങി. ഷറഫുദ്ധീനാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. രസകരവും ആകർഷകവുമായ രീതിയിലാണ് ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. കാഞ്ഞങ്ങാട് പശ്ചാത്തലത്തിൽ വളരെ വ്യത്യസ്തമായ ഒരു കഥയായിരിക്കും ചിത്രം പറയുന്നതെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. ചിത്രം നവംബർ 18ന് റിലീസ് ചെയ്യും. കബിനി ഫിലിംസിന്റെ ബാനറിൽ മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. ജനപ്രിയ മ്യൂസിക് ലേബലായ തിങ്ക് മ്യൂസിക്കാണ് ചിത്രത്തിന്റെ സംഗീത അവകാശം സ്വന്തമാക്കിയത്.

നർമവും രസകരമായ കഥാപശ്ചാത്തലവും നിറഞ്ഞ 1744 വൈറ്റ് ആൾട്ടോയുടെ ട്രെയിലറിന് പ്രേക്ഷകരിൽനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദേശീയ അവാർഡ് നേടിയ തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന് ശേഷം സെന്നയുടെ അടുത്ത ചിത്രത്തിനായി സിനിമാ ആസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. മികച്ച സംവിധായകനുള്ള ഫിലിംഫെയർ അവാർഡും, മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാർഡും തിങ്കളാഴ്ച നിശ്ചയത്തിലൂടെ സെന്ന കരസ്ഥമാക്കിയിരുന്നു.

ALSO READ : എനിക്ക് എന്റെ നിയമവും എത്തിക്സും; ഇന്റർവ്യൂകളിലെ അനാവശ്യ ചോദ്യങ്ങൾക്ക് മറുപടിയില്ലെന്ന് വിൻസി അലോഷ്യസ്

ചിത്രത്തിൽ ഷറഫുദ്ദീനെ കൂടാതെ വിൻസി അലോഷ്യസ്, രാജേഷ് മാധവൻ, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്മഥൻ, സജിൻ ചെറുകയിൽ, ആർജെ നിൽജ, രഞ്ജി കാങ്കോൽ തുടങ്ങിയ ഒട്ടനവധി പ്രതിഭകൾ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം നിർവഹിച്ച ശ്രീരാജ് രവീന്ദ്രൻ തിരക്കഥയിലും സെന്ന ഹെഗ്ഡെക്കൊപ്പം പങ്കാളിയാണ്. അർജുനനും തിരക്കഥയിൽ ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്.

ഹരിലാൽ കെ രാജീവ് ചിത്രസംയോജനവും, സംഗീതം മുജീബ് മജീദും നിർവ്വഹിക്കുന്നു. മെൽവി ജെ വസ്ത്രാലങ്കാരവും, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പിലുമാണ് നിർവഹിക്കുന്നത്. അമ്പിളി പെരുമ്പാവൂർ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും, നിക്‌സൺ ജോർജ്ജ് സൗണ്ട് ഡിസൈനറുമാണ്. പ്രൊഡക്ഷൻ ഡിസൈൻ ഉല്ലാസ് ഹൈദൂർ, കലാസംവിധാനം വിനോദ് പട്ടണക്കാടൻ. ഡിഐ കളറിസ്റ്റ് അവിനാഷ് ശുക്ല, വിഎഫ്എക്‌സ് നിർവഹിക്കുന്നത് എഗ്‌വൈറ്റ്, വിഎഫ്എക്‌സ് സിങ്ക് സൗണ്ട് ആദർശ് ജോസഫ്.

ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് ഗോപിനാഥും ചീഫ് അസോസിയേറ്റ് ഛായാഗ്രാഹകൻ രമേഷ് മാത്യൂസുമാണ്. ശങ്കർ ലോഹിതാക്ഷൻ, അജിത് ചന്ദ്ര, അർജുനൻ എന്നിവരാണ് അസോസിയേറ്റ് ഡയറക്ടർമാർ, രോഹിത് കൃഷ്ണ സ്റ്റിൽ ഫോട്ടോഗ്രാഫറുമാണ്. പബ്ലിസിറ്റി നിർവഹിക്കുന്നത് സർക്കാസനം. പിആർഒ ശബരി. മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ സംഗീത ജനചന്ദ്രൻ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More