Home> Movies
Advertisement

03:00 AM Music Video : പറഞ്ഞതിലും നേരത്തെ എത്തി 03:00 എഎം മ്യൂസിക് വീഡിയോ; പാടിയത് സലീം കുമാർ

ചില സാങ്കേതിക തകരാറുകൾ കാരണം 03:00 AM മ്യൂസിക് വീഡിയോ രണ്ടു ദിവസം മുൻപേ ഇറക്കുന്നു എന്ന പോസ്റ്റ്‌ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച്കൊണ്ടാണ്‌ അണിയറ പ്രവർത്തകർ വീഡിയോ ഇറക്കിയത്‌.

03:00 AM Music Video : പറഞ്ഞതിലും നേരത്തെ എത്തി 03:00 എഎം മ്യൂസിക് വീഡിയോ; പാടിയത് സലീം കുമാർ

കൊച്ചി : കോഴിപ്പങ്ക് എന്ന് ഹിറ്റ് ആൽബത്തിന്‌ ശേഷം ദി റൈറ്റിംഗ്‌ കമ്പനിയുടെ ബാനറിൽ മുഹ്സിൻ പരാരി നിർമ്മിക്കുന്ന പുതിയ മ്യൂസിക്‌ വീഡിയോ 03:00 AM പുറത്തിറങ്ങി. മുഹ്സിൻ പരാരിയുടെ വരികൾക്ക് ശേഖർ മേനോൻ സംഗീതം നൽകിയിരിക്കുന്നത്. നടൻ സലീംകുമാർ പാടിയ മ്യൂസിക്‌ വീഡിയോയിൽ ലുക്ക്മാൻ അവറാനാണ് അഭിനയിച്ചിട്ടുള്ളത്‌. 

ഫഹദ്‌ ഫാറ്റിൽ ഛായാഗ്രഹണവും നിസാം കാദിരി എഡിറ്റിങ്ങും ചെയ്ത മ്യൂസിക്‌ വീഡിയോ റൈറ്റിംഗ്‌ കമ്പനിയുടെ യൂട്യൂബ്‌ ചാനലിലും മ്യൂസിക്‌ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്‌.

ALSO READ : Chattambi Movie Teaser : "ഓ ഇടിക്കാനറിയത്തിലെ... അഭിനയിച്ചിട്ട് എന്നാ കാര്യം"; ശ്രീനാഥ് ഭാസിക്ക് പിറന്നാൾ സമ്മാനമായി ചട്ടമ്പിയുടെ ടീസർ

ചില സാങ്കേതിക തകരാറുകൾ കാരണം 03:00 AM  മ്യൂസിക് വീഡിയോ രണ്ടു ദിവസം മുൻപേ ഇറക്കുന്നു എന്ന പോസ്റ്റ്‌ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച്കൊണ്ടാണ്‌ അണിയറ പ്രവർത്തകർ വീഡിയോ ഇറക്കിയത്‌. നേരത്തെ ജൂൺ ഒന്നിനായിരുന്നു റിലീസ്‌ തീരുമാനിച്ചിരുന്നത്‌. 

കെ സച്ചിദാനന്ദന്റെ ‘കോഴിപ്പങ്ക്' എന്ന കവിതയുടെ ദൃശ്യാവിഷ്കാരമാണ് റൈറ്റിംഗ് കമ്പനിയുടെ ആദ്യത്തെ പ്രൊജക്റ്റ്. ശേഖർ മേനോൻ ഒരുക്കിയ ഗാനം ശ്രീനാഥ് ഭാസിയായിരുന്നു ആലപിച്ചത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More