Home> World
Advertisement

Johnson & Johnson പുറത്തിറക്കിയ കോവിഡ് വാക്‌സിന്‍ നിര്‍ത്തിവച്ചതിനെതിരെ Donald Trump രംഗത്ത്

അധികാരത്തില്‍ നിന്നും പുറത്തായതോടെ പൊതുവേദികളില്‍നിന്നും അകന്നു നിന്നിരുന്ന ഡൊണാള്‍ഡ് ട്രംപ്, Johnson & Johnson പുറത്തിറക്കിയ Covid Vaccine നല്‍കുന്നത് അമേരിക്ക നിര്‍ത്തിവച്ചതോടെ പ്രതികരണവുമായി രംഗത്ത് എത്തിയിരിയ്ക്കുകയാണ്...

Johnson & Johnson പുറത്തിറക്കിയ കോവിഡ് വാക്‌സിന്‍ നിര്‍ത്തിവച്ചതിനെതിരെ Donald Trump രംഗത്ത്

Washington: അധികാരത്തില്‍ നിന്നും പുറത്തായതോടെ  പൊതുവേദികളില്‍നിന്നും അകന്നു നിന്നിരുന്ന  ഡൊണാള്‍ഡ്  ട്രംപ്,  Johnson & Johnson പുറത്തിറക്കിയ  Covid Vaccine നല്‍കുന്നത് അമേരിക്ക  നിര്‍ത്തിവച്ചതോടെ  പ്രതികരണവുമായി രംഗത്ത് എത്തിയിരിയ്ക്കുകയാണ്...  

ജോണ്‍സണ്‍ & ജോണ്‍സണ്‍  (Johnson & Johnson) കോവിഡ്  വാക്‌സിന്‍ വളരെ ഫലപ്രദമാണെന്നും  എന്നാല്‍ വാക്‌സിന്‍ നിര്‍ത്തിവച്ചതിലൂടെ അതിന്‍റെ  റപ്യൂട്ടേഷന്‍ എന്നത്തേക്കുമായി ഇല്ലാതാക്കുകയാണ് ചെയ്തിരിയ്ക്കുന്നത് എന്നും  ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നും  ട്രംപ്  (Donald Trump) ആരോപിച്ചു.  ഇ-മെയിലൂടെയാണ്  ട്രംപ് തന്‍റെ  പ്രതികരണം അറിയിച്ചത്.

ഫെഡറല്‍ ഗവണ്‍മെന്‍റിന്  ഫൈസര്‍ വാക്‌സിനോടുള്ള അതിരുകവിഞ്ഞ സ്‌നേഹമാണ് ഇത്തരമൊരു   നിലപാട് സ്വീകരിക്കാന്‍ കാരണമെന്നും ട്രംപ് ആരോപിച്ചു.

അടിയന്തിരമായി വാക്‌സിന്‍ ഉപയോഗിച്ചു തുടങ്ങുവാന്‍ ഫുഡ് ആന്‍റ്   ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (Food and Administration) വിഭാഗത്തോട് ട്രംപ് ആവശ്യപ്പെട്ടു.  7 മില്യണ്‍   പേര്‍ക്ക് ജോണ്‍സണ്‍ & ജോണ്‍സണ്‍ വാക്‌സിന്‍ നല്‍കിയപ്പോള്‍ അതില്‍ ആറ് പേര്‍ക്ക്  തലച്ചോറില്‍ രക്തം കട്ടപിടിച്ചുവെന്നതിനെക്കുറിച്ച്‌ അന്വേഷിച്ചു വാക്‌സിന്‍ വിതരണം പുന:സ്ഥാപിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

അമേരിക്കയില്‍  Johnson & Johnson പുറത്തിറക്കിയ  Covid Vaccine ഇതിനോടകം  68 ലക്ഷം പേര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍, ഇവരില്‍ ചുരുക്കം ചിലര്‍ക്ക്  അപൂര്‍വവും ഗുരുതരവുമായ രക്തം കട്ടപിടിക്കല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അമേരിക്ക  വാക്‌സിന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. 6 പേര്‍ക്കാണ് ഈ അപൂര്‍വ അവസ്ഥ കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ട്. 

വാക്‌സിന്‍  സ്വീകരിച്ചതിന് ശേഷം ഏറെ ഗുരുതരമായ പാര്‍ശ്വഫലം കണ്ടതോടെ, മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് വാക്‌സിന്‍ ഉപയോഗത്തിന്   ഫുഡ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍  (Food and Administration) വിഭാഗം  വിലക്കേര്‍പ്പെടുത്തിയത്.

രാജ്യത്തെ മെഡിക്കല്‍ ഗവേഷക സംഘമായ സെന്‍റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വാക്‌സിന്‍ സംബന്ധിച്ച  കേസുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുംവരെയാണ് വാക്‌സിന്‍ നല്‍കുന്നതിന്  വിലക്ക്  ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. 

Also read: Johnson & Johnson: ജോണ്‍സണ്‍ & ജോണ്‍സണ്‍ പുറത്തിറക്കിയ Covid Vaccine ന് വിലക്ക്

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ഏറെ ഫലപ്രദമെന്ന്   ലോകാരോഗ്യസംഘടന (WHO) കണ്ടെത്തിയ  ചുരുക്കം  ചില വാക്‌സിനുകളില്‍ ഒന്നാണ്  Johnson & Johnson Covid Vaccine.  ഏറെ ഗുരുതരാവസ്ഥയിലുള്ള  കോവിഡ്  രോഗികളില്‍  ഈ  വാക്‌സിന്‍  85% ഫലപ്രദമാണ് എന്നാണ്  പഠനങ്ങള്‍ തെളിയിക്കുന്നത്.  കൂടാതെ,  വാക്‌സിന്‍ എടുത്ത് നാലാഴ്ച കഴിഞ്ഞവരെ   ആശുപത്രിയിലാകുന്നതില്‍നിന്നും  മരണത്തില്‍നിന്നും  ഈ  വാക്‌സിന്‍  പൂർണ്ണമായും തടഞ്ഞുവെന്നാണ്  പഠനങ്ങൾ പറയുന്നത്.

അതേസമയം, ലക്ഷക്കണക്കിനാളുകളാണ്  Johnson & Johnson വാക്‌സില്‍ ലഭിക്കുന്നതിനായി  അമേരിക്കയില്‍  രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതെല്ലാം താല്‍ക്കാലികമായി കാന്‍സല്‍ ചെയ്തിരിക്കയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More