Home> World
Advertisement

New hybrid coronavirus variant: പുതിയ സങ്കരയിനം വൈറസിനെ വിയറ്റ്നാമിൽ കണ്ടെത്തി, അതീവ ജാഗ്രതയിൽ ലോകം

മറ്റ് വൈറസ് വിഭാഗങ്ങളേക്കാൾ വളരെ വേഗത്തിൽ പടരാനുള്ള ശേഷി ഇതിനുണ്ട്

New hybrid coronavirus variant: പുതിയ സങ്കരയിനം വൈറസിനെ വിയറ്റ്നാമിൽ കണ്ടെത്തി, അതീവ ജാഗ്രതയിൽ ലോകം

വിയറ്റ്നാം: കോവിഡ്  വ്യാപനത്തിൻറെ (Covid19) ആശ്വാസമെന്ന ഒാർത്തിരുന്നതിന് തൊട്ടു പിന്നാലെ വിയറ്റാമിൽ പുതിയ കൊറോണ വൈറസിനെ ഗവേഷകർ കണ്ടെത്തി. യു.കെ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ കണ്ടെത്തിയ വൈറസിൻറെ സങ്കരയിനമാണ് പുതിയ വൈറസ്.

മറ്റ് വൈറസ് വിഭാഗങ്ങളേക്കാൾ വളരെ വേഗത്തിൽ പടരാനുള്ള ശേഷി ഇതിനുണ്ട്. അത് പോലെ തന്നെയാണ് ശരീരത്തെ ബാധിച്ചാൽ അതി മാരകവുമാണ്. വിയറ്റ്നാമിൻറെ മുനിസിപ്പിലിറ്റികൾ,പ്രവിശ്യകൾ എന്നിവിടങ്ങളിലായി ഏതാണ്ട് 30 ഒാളം പേർക്കാണ് പുതിയ വൈറസ് ബാധയുണ്ടെന്ന് കരുതുന്നത്. ഇതോടെ പുതിയ  പോസിറ്റിവ് കേസുകളിൽ വൻ വർധനയാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: Air travel alert:ആഭ്യന്തര യാത്രകൾക്ക് ഇനി ചിലവേറും ടിക്കറ്റ് റേറ്റുകൾ ജൂൺ ഒന്നുമുതൽ വർധിപ്പിക്കും

ഇന്ത്യ,യു.കെ എന്നിവർക്ക് പുറമെ ദക്ഷിണാഫ്രിക്ക,ബ്രസീൽ എന്നീ രാജ്യങ്ങളിലും ജനിതകമാറ്റം സംഭവിച്ച വൈറസുകൾ കണ്ടെത്തിയിരുന്നു. 2019-ൽ ചൈനയിൽ ആദ്യം റിപ്പോർട്ട് ചെയ്ത വൈറസിൻറെ രൂപമാറ്റം സംഭവിച്ച വേരിയൻറുകളായിരുന്നു ഇത്.

ALSO READവുഹാൻ ലാബിലെ ​ഗവേഷകർ കൊവിഡ് വ്യാപനത്തിന് മുൻപ് ചികിത്സ തേടിയിരുന്നതായി റിപ്പോർട്ട്

കോവിഡിനെതിരെ ഫലപ്രദമായ പ്രതിരോധം നടത്തി വരുന്ന രാജ്യങ്ങളിലൊന്നാണ് വിയറ്റ്നാം. കോവിഡ് രണ്ടാം തരംഗം മുതൽ ഇതുവരെ ശരാശരി 3100 കേസുകളായിരുന്നു വിയറ്റാമിൽ സ്ഥിരീകരിച്ചത്. എന്നാൽ കഴിഞ്ഞ കുറച്ചാഴ്ചകളായി പോസിറ്റീവ് കേസുകളിൽ രാജ്യത്ത് വർധന ഉണ്ടായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More